Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ഇ ഡിയെ ആക്രമിച്ച കേസ്: 7 പ്രതികൾ അറസ്റ്റിൽ, 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 7 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ED സംഘത്തിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകർന്നതായും ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറു പ്രതികളെ സിപിഎം നേതൃത്വത്തിൽ പൊലീസിന് കൈമാറിയതായും വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇവരെയടക്കം ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Read more

ഇ.ഡി. സംഘത്തിന് നേരെ ആക്രമണം; ആദ്യ എഫ്‌ഐആറിൽ ആറ് പ്രതികൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പ്രതികളായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികേയന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകരുകയും ഡ്രൈവർക്ക് കണ്ണിന് ഗുരുതര പരിക്കുകളും കൈയ്ക്ക് പൊട്ടലും സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഡൽഹിയിൽ ഇഡി […]
Read more

ഇഡിക്ക് നേരെ ആക്രമണം; സുരക്ഷാവീഴ്ച; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുമെന്ന് സൂചന. സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടാനാണ് നീക്കം. പൊലീസിന്റെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവിന്റെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികൾ ശക്തമാക്കാനും, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് മുന്നോട്ട് […]
Read more

ഇഡിക്ക് നേരെ ആക്രമണം:പ്രതികളെ തിരിച്ചറിഞ്ഞു; ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവർ ഉൾപ്പെടെ 10 പേരുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് പൊലീസ് കൈമാറിയതായാണ് റിപ്പോർട്ട്. പ്രതികളിൽ പലരും പാർട്ടി ഓഫീസുകളിലുണ്ടെന്നാണ് പൊലീസ് സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണവും സംഘർഷവുമാണ് […]
Read more

പിണറായിയുടെ വീടിന് മുന്നിൽ സസ്പെൻഷനിലായ ഗൺമാനും

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ സസ്‌പെൻഷനിലായ ഗണ്മാൻമാരും. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ സസ്‌പെൻഷൻ നേരിട്ട അനിൽകുമാറും സന്ദീപും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ബേക്കറി ജംഗ്ഷനിലെ വസതിക്ക് മുന്നിൽ എത്തിയത്. ഇവർ വീടിന് പുറത്തുനിന്ന് കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇ ഡി പരിശോധനയ്ക്കിടെ പിണറായി വിജയൻ, ഭാര്യ, മകൾ, ചെറുമകൻ എന്നിവരെ മാത്രമാണ് വീടിനുള്ളിൽ തുടരാൻ അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെയും […]
Read more

നിർണായക രേഖകൾ പിടിച്ചെടുത്തു; റെയ്ഡിനു പിന്നാലെ പത്രക്കുറിപ്പുമായി ഇഡി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർണായക രേഖകൾ പിടിച്ചെടുത്തതായി അറിയിച്ചു. പുറത്തിറക്കിയ പത്രക്കുറിപ്പിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലും എക്സാലോജിക് സൊല്യൂഷൻസ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ വിവിധ നിക്ഷേപ വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി വ്യക്തമാക്കി. രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ഇഡി അറിയിച്ചു. വീണ സിഎംആർഎൽ മാനേജ്‌മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഇഡി വ്യക്തമാക്കി. കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലായിരുന്നു […]
Read more

മുഷ്ടി ചുരുട്ടി പിണറായി വിജയൻ, ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്

തിരുവനന്തപുരം: ഇഡി നടത്തിയ എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷം, “ഇതുകൊണ്ട് തളർത്താനാകില്ല” എന്ന സന്ദേശത്തോടെയാണ് മുഷ്ടി ചുരുട്ടി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും ഉണ്ടായിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം നൽകിയതായും റിപ്പോർട്ടുകൾ […]
Read more

ആക്രമിച്ചത് കല്ലും മരക്കഷ്ണങ്ങളും കൊണ്ട്; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വാടക വീട്ടിൽ നടന്ന ഇ ഡി റെയ്ഡിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി എസ് സഞ്ജീവ് ഉൾപ്പെടെ നിരവധി സിപിഎം–എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ED പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. […]
Read more

നടന്നത് സംഘപരിവാറിൻ്റെ രാഷ്ട്രീയ വേട്ട: മുഹമ്മദ് റിയാസ് എംഎൽഎ

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രതികരണവുമായി മുഹമ്മദ് റിയാസ്. സംഭവിച്ചത് “സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ വേട്ട” ആണെന്നാണ് റിയാസിന്റെ ആരോപണം. “ഇഡി അല്ല, ആരുവന്നാലും ഭയപ്പെടില്ലെന്നും, സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ നിലപാടുകൾക്കായി പോരാട്ടം തുടരുമെന്നും റിയാസ് കൂട്ടിച്ചേർത്തു. നിയമാനുസൃതമായി പ്രവർത്തിച്ച ബിസിനസിനെതിരെയാണ് അന്വേഷണം നടക്കുന്നതെന്നും, കേസിന്റെ തുടക്കം മുതൽ അന്വേഷണ […]
Read more

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട: പിണറായി വിജയൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന പൂർത്തിയായി. പരിശോധനയ്ക്ക് ശേഷം, പ്രവർത്തകരെ അഭിവാദ്യം ചെയ്ത പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം നടപടികൾ കൊണ്ട് തങ്ങളെ തളർത്താൻ കഴിയില്ലെന്നും, ഇത് ഒരു തുടക്കം മാത്രമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ED ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെ സംഘർഷം രൂക്ഷമായി. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, കാറിന്റെ മുന്നിലും പിന്നിലും ചില്ലുകൾ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. […]
Read more
Advertisement
WhiteswanTV Footer