Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ തുന്നിക്കെട്ടിയ മുറിവിൽ നിന്ന് മരക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി കെ മുരളീധരൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് അന്വേഷണസംഘം രൂപീകരിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഓർത്തോ വിഭാഗം ഡോക്ടർമാരിൽ നിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ചികിത്സയിൽ വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ വി. മധു (57) എന്ന മരംവെട്ടുതൊഴിലാളിയാണ് അസഹ്യമായ വേദനയെ തുടർന്ന് […]
Read more

പ്രണയ വിവാഹത്തിൽ നിന്നും പിന്മാറിയില്ല; യുവതിക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം. യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടന്നതായിയാണ് പരാതി. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം 19-നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രണയവിവാഹത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ആക്രമണമെന്നാണ് യുവതിയുടെ ആരോപണം. യുവാവിന്റെ അമ്മ, അമ്മയുടെ സഹോദരൻ, മുത്തശ്ശൻ, മുത്തശ്ശി എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് യുവതി […]
Read more

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; കോടതിയില്‍ മൊഴിമാറ്റി അതിജീവിത

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ അതിജീവിത മൊഴിമാറ്റിയതായി റിപ്പോർട്ട്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതിയിൽ നടന്ന വിസ്താരത്തിനിടെ കോടതിയെ അറിയിച്ചു. കേസിൽ ഒന്നാം സാക്ഷിയായിരുന്ന അതിജീവിതയുടെ മൊഴിമാറ്റം നിർണായക വഴിത്തിരിവായി. വിചാരണയ്ക്കിടെ കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായും റിപ്പോർട്ടുണ്ട്. കോവളം ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ വെച്ച് പീഡനം നടന്നുവെന്നായിരുന്നു മുൻപ് നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ മൊഴിമാറ്റം നടത്തിയതിന് പിന്നാലെ അതിജീവിത കുഴഞ്ഞുവീണതായി വിവരങ്ങളുണ്ട്. തുടർന്ന് കേസ് നാളെ വീണ്ടും […]
Read more

ആലിൻ ഷെറിൻ എബ്രഹാമിന്റെ ബ്രാൻഡിൽ നോട്ടുബുക്കുകൾ; പ്രകാശനം ചൊവ്വാഴ്ച

തിരുവനന്തപുരം: സപ്ലൈകോയുടെ “ആലിൻ ബ്രാൻഡ്” നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉച്ചയ്ക്ക് 1.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ശ്രദ്ധ നേടിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്. ചടങ്ങിൽ മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകും. ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. എംപിമാരും എംഎൽഎമാരും കോർപ്പറേഷൻ […]
Read more

മുനമ്പം; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു,10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയില്ല: കെ എസ് ഹംസ

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത വിഷയത്തിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തമായി തുടരുന്നു. വിഷയത്തിൽ മുൻ എൽ.ഡി.എഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ രംഗത്തെത്തി. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും വിഷയത്തിൽ നിയന്ത്രണമില്ലാതെ പ്രതികരിക്കേണ്ട സാഹചര്യമല്ലെന്നും കെ.എസ്. ഹംസ പറഞ്ഞു. മുനമ്പം ഭൂമി വഖഫ് സ്വത്തായാണ് രജിസ്റ്റർ ചെയ്തതെന്നും ഇത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ […]
Read more

കുന്നംകുളം കസ്റ്റഡി മർദ്ദനം; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദന കേസിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചേർന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടതിന് പിന്നാലെയാണ് ഇടപെടൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. 2023 ഏപ്രിൽ 6-ന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് […]
Read more

പ്ലസ് വൺ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (HSCAP Kerala) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി പരീക്ഷയോ തുല്യതാ പരീക്ഷകളോ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ടാകും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഹയർ സെക്കൻഡറി സ്ട്രീമുകളിലേക്കായി വിദ്യാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ സ്കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം. […]
Read more

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് സർക്കാർ ജോലി

തിരുവനന്തപുരം: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി വർഷങ്ങളായി പോരാട്ടം നടത്തിയ ഹർഷിനയ്ക്ക് സർക്കാർ ജോലി ലഭിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹർഷിനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് തീരുമാനം. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതായും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ഹർഷിന അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇന്ന് തന്നെ നിയമന ഉത്തരവ് ഇറങ്ങുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ലഭിക്കുമെന്ന സൂചനയുമുണ്ട്. […]
Read more

സമരം ചെയ്തവർ അധികാരത്തിലേറിയപ്പോൾ ഇന്ധന സെസ് കുറയ്ക്കുമോ?

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത് പകൽക്കൊള്ള ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വില വർധനവ് താൽക്കാലികമായി പിടിച്ചുവെച്ച്, വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ജനങ്ങളുടെ മേൽ അധികഭാരം ചുമത്തുന്നത് ബി.ജെ.പി സർക്കാരിന്റെ പതിവ് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും […]
Read more

പാഠപുസ്തക അച്ചടി പൂര്‍ത്തിയായി: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും മെയ് 30-നകം സ്കൂളുകളിൽ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിൽ സീറ്റുകളുടെ കുറവ് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി സമ്മതിച്ചു. മാർജിനൽ സീറ്റ് വർധന ഉൾപ്പെടെ പരിഗണിച്ച ശേഷം അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നുതന്നെ പ്രവേശന നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു. CBSE പരീക്ഷാഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും […]
Read more
Advertisement
WhiteswanTV Footer