Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘കാഫിർ’സ്‌ക്രീൻഷോട്ട്; അന്വേഷണം നടക്കട്ടെ, ആരാണെന്ന് കണ്ടുപിടിക്കട്ടെ: ശൈലജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് കെ കെ ശൈലജ. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും യഥാർഥ ഉത്തരവാദികളെ കണ്ടെത്തട്ടെയെന്നും അവർ പ്രതികരിച്ചു.

“എനിക്ക് ഈ വിഷയത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും അറിയില്ല. അന്വേഷണം ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അത് നടക്കും. വടകരയിൽ ഞാൻ ഒരു സ്ഥാനാർഥി മാത്രമായിരുന്നു. അവിടെ വർഗീയ ധ്രുവീകരണം നടന്നിട്ടില്ല,” എന്ന് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വടകരയിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാനും വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുമായി സിപിഐഎം കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ ‘കാഫിർ സ്‌ക്രീൻഷോട്ട്’ നിർമ്മിച്ചതാണെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കാരെയും പ്രചാരണത്തിന്റെ ഉറവിടത്തെയും കണ്ടെത്താൻ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വടകര സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎൽഎയും ആവശ്യപ്പെട്ടു. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു.

ഇതിനിടെ, അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വർഗീയ വിദ്വേഷം പരത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വലിയ രാഷ്ട്രീയ വിവാദമായി മാറിയ ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസിലെ എസ്‌ഐടി അന്വേഷണം പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവരുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Advertisement
WhiteswanTV Footer