Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

പിണറായിയുടെ വീടിന് മുന്നിൽ വൻസംഘർഷം; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്തു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടിന് മുന്നിൽ സംഘർഷാവസ്ഥ. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, വാഹനം തകർത്തതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജ് നടത്തിയതായും, പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നു.
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം

തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇ ഡി പരിശോധന നടത്തുന്നു. രാവിലെ ഏഴ് മണിക്കു മുമ്പാണ് റെയ്ഡ് ആരംഭിച്ചത്. തിരുവന്തപുരത്തെ വാടകവീട്, കണ്ണൂരിലെ കുടുംബവീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. പിണറായി വിജയനും മകൾ വീണ വിജയനും തിരുവനന്തപുരത്തെ വാടകവീട്ടിലുണ്ടെന്നാണ് വിവരം. […]
Read more

നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി പറയാമോ: എന്ന് എ എ റഹീം

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്ത വിഷയത്തിൽ മുഖ്യമന്ത്രി വിവാദ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപിച്ച് എ എ റഹീം എംപി രംഗത്ത്. “നട്ടാൽ കുരുക്കാത്ത നുണ പറയാൻ മുഖ്യമന്ത്രി പാടുണ്ടോ” എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തെ സാമുദായിക സ്പർദ്ധയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണോ എന്നും സംശയം പ്രകടിപ്പിച്ചു. 2019 മെയ് 25-നാണ് മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതെന്നും അന്നത്തെ വഖഫ് ബോർഡ് യുഡിഎഫുമായി ബന്ധപ്പെട്ടവരായിരുന്നുവെന്നും എ എ റഹീം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളും അന്നത്തെ […]
Read more

എൽഡിഎഫ് ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ അതിരുകടന്ന ആഘോഷത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് മാറ്റിനിർത്തി എന്നത് വിശദമായി പരിശോധിച്ചുവരികയാണെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതോടൊപ്പം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് അവസാനിച്ചു എന്ന ധാരണ തെറ്റാണെന്നും, മുൻകാലങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ പ്രളയവും പ്രകൃതിക്ഷോഭവും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടുന്നതിനായി തിരുവനന്തപുരം നഗരസഭ വാങ്ങിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി. ദുരന്തനിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നഗരസഭ ജീവനക്കാർക്ക് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. പരിശീലനോദ്ഘാടനവും യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമവും പാറ്റൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രമാദേവി അധ്യക്ഷത വഹിച്ചു. വാട്ടർ പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കൽ വുഡ് കട്ടർ, ജനറേറ്റർ, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ ഉൾപ്പെടെ 25 […]
Read more

മുനമ്പം വിഷയം; പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുന്നു’; മുഖ്യമന്ത്രിക്കെതിരേ വഖഫ് ബോർഡ് ചെയർമാൻ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻക്കെതിരെ രൂക്ഷ വിമർശനവുമായി കേരള വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. മുഖ്യമന്ത്രി പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയത്തിൽ സംസാരിക്കാൻ തയ്യാറായാൽ പരിഹാരം കണ്ടെത്താനാകുമെന്നും ഹംസ പറഞ്ഞു. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ “രജിസ്റ്റർ” ചെയ്തതല്ല, മറിച്ച് “എൻട്രി” ചെയ്തതാണെന്ന് ഹംസ വിശദീകരിച്ചു. വഖഫ് സ്വത്തുക്കളുടെ 100 ശതമാനവും ഉമീദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതായും, മുനമ്പം ഭൂമിയും അതിന്റെ ഭാഗമായിട്ടാണ് ചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട […]
Read more

‘അമ്മ’ വിവാദം: ആളുകൾ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ പരിഹരിക്കണം: രമേഷ് പിഷാരടി

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ ഉയർന്നിരിക്കുന്ന വിവാദത്തിൽ ഇടപെട്ട് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. പരാതിക്കാരിയായ അൻസിബ ഹസൻ, ആരോപണവിധേയനായ ടിനി ടോം, സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ എന്നിവരുമായി സംസാരിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പൊതുചർച്ചയാകാതെ എത്രയും വേഗം സംഘടനയുടെ ആഭ്യന്തര തലത്തിൽ പരിഹരിക്കണമെന്നാണ് മൂവരോടും ആവശ്യപ്പെട്ടതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു ഏറ്റവും ഉചിതമായ നീതി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കഷ്ടിച്ച് 500ഓളം അംഗങ്ങളുള്ള സംഘടനയായിട്ടും സിനിമാ സംഘടന […]
Read more

‘രക്ഷാപ്രവർത്തനത്തിൽ’ ഒടുവിൽ നടപടി; മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരള പൊലീസ് ആണ് നടപടി സ്വീകരിച്ചത്. ആലപ്പുഴയിൽ നടന്ന നവകേരള യാത്രയ്ക്കിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. 2023 ഡിസംബറിൽ നടന്ന സംഭവത്തിൽ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്തി എസ്‌ഐടി റിപ്പോർട്ടിൽ അന്യായമായി ആയുധം ഉപയോഗിച്ച് […]
Read more

മുനമ്പത്തുകാരോട് വിദ്വേഷമില്ല, സഹതാപം മാത്രം: വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ

തിരുവനന്തപുരം: മുനമ്പം വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ രംഗത്തെത്തി. രജിസ്ട്രേഷൻ സാങ്കേതിക നടപടികൾ പൂർത്തിയാക്കാനായിരുന്നുവെന്നും, ഉടമസ്ഥാവകാശത്തിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന 500-ലധികം ഭൂമികളും സമാനമായി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, നിയമപരമായ ബാധ്യത പ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മെയ് 17-നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പത്ത് ഉൾപ്പെടെ ഏകദേശം 9000 വഖഫ് […]
Read more

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സീറ്റ് വർധന പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർധിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് ഈ വർധന നടപ്പാക്കുക. ഇതിനുപുറമേ, ഈ ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനം മാർജിനിൽ അധിക സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി നൽകി. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക സീറ്റുകൾ […]
Read more
Advertisement
WhiteswanTV Footer