തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ അടിമുടി മാറ്റം. മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും ആര്‍എംഒമാര്‍ക്കും മാറ്റമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഡോ. ജയചന്ദ്രൻ സൂപ്രണ്ടായി നിയമിതനായി. എറണാകുളം മെഡിക്കല്‍ കോളേജിൽ ഡോ. അനൂപ് ജോസഫ്, തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂർ, കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടിഗ്ഗി തോമസ്, ഇടുക്കി മെഡിക്കൽ കോളേജിൽ ഡോ. ഹരീഷ് ചന്ദ്രൻ സൂപ്രണ്ടുമാരായി നിയമിച്ചു. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിൽ ഡോ. ലക്ഷ്മിയും ഡോ. ശ്രീജയൻയും സൂപ്രണ്ടുമാരായി നിയമിച്ചു. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്നു സര്‍ക്കാര്‍ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. രണ്ട് പ്രിന്‍സിപ്പല്‍മാരുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്.
ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍ രഞ്ജു രവീന്ദ്രനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഇന്ദു പി എസിനെ പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.






