Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuram

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ സമാനമായ ജോലി ചെയാൻ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം.പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. ഇതിനായി 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ആയാകും ട്രെയിനിങ് നൽകുക.കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ അടങ്ങാത്ത പകയും സ്നേഹവും

തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ പ്രതി അഫാൻ . മൂന്നുപേരോടുള്ള അമിത സ്‌നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും അനുജനെയും പെൺസുഹൃത്തിനെയും കൊന്ന് സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭരണമോ പണമോ നൽകി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, തൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. കൂടാതെ പണം കടംവാങ്ങി ധൂർത്തടിക്കുന്നുവെന്ന […]
Read more

ആശാവർക്കർമാരുടെ ഈ ഗതികേടിന്റെ പേരാണ് പിണറായി വിജയൻ: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാവർക്കർമാർ നടത്തുന്ന സമരം പത്തുദിവസം പിന്നിടുകയാണ്. ഇപ്പോഴിതാ ആശാവർക്കർമാർക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആശാവർക്കർമാർ ഇങ്ങനെ സമരം ചെയ്യേണ്ട ഗതികേടിന്റെ പേരാണ് പിണറായി വിജയനെന്ന് രാഹുൽ പറഞ്ഞു. പിഎസ്‌സി മെമ്പർമാർക്ക് തുക വർധിപ്പിച്ചു നൽകാൻ പണം ഉണ്ടായല്ലോയെന്നും എംഎൽഎ ചോദിച്ചു. ആരോഗ്യം നമ്പർവൺ എന്ന് പറഞ്ഞ് ഇരിക്കുന്നത് ആശാവർക്കർമാരുടെ ചുമലിലാണ് മന്ത്രി ഓഫീസ് ടൈമിൽ വരാൻ പറയുന്നു. ഈ സാധാരണ മനുഷ്യർക്ക് ഓഫീസ് ടൈം ഉണ്ടോ. വീണാ […]
Read more

വിവാദങ്ങൾക്ക് പിന്നാലെ തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ

കേരളത്തിലെ വ്യാവസായിക മേഖലയെ പ്രശംസിച്ച് ലേഖനം എഴുതിയ വിയവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. മാർച്ച്‌ 1,2 തീയതികളിൽ തിരുവനതപുരത്ത് നടക്കുന്ന സ്റ്റാർട്ട്അപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ആകും ഉത്ഘാടനം ചെയുക . മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്ഐയുടെ ക്ഷണമുള്ളത്. പുത്തൻ സംരംഭക ആശയങ്ങൾ അവതരിപ്പിക്കാനും വസായ-അക്കാദമിക് വിദഗ്ധരിൽ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള ഒരു വേദിയാകും സ്റ്റാർട്ടപ്പ് ഫെസിറ്റിവൽ. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക […]
Read more

പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ: ക്ലർക്കിനെതിരെ കുടുംബം

കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം. കുട്ടിയുടെ മരണത്തിന് കാരണം ക്ലർക്കിന്റെ മാനസികമായ പീഡനമാണെന്ന് കുടുംബം ആരോപിച്ചു. കൂടാതെ സംഭവത്തിൽ ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആരോപിച്ചു.പ്ലസ് വൺ വിദ്യാർത്ഥിയായ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിൽ […]
Read more

കിളിയൂർ ജോസ് കൊലപാതകം: പിന്നിൽ ബ്ലാക്ക് മാജിക് നിർണായക വെളിപ്പെടുത്തലുമായി അമ്മ

തിരുവന്തപുരത്ത് മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നാണ് പ്രതിയായ പ്രജിന്റെ അമ്മ വെളിപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്ന് അമ്മ പറയുന്നു. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് എന്നും മുറിയിൽ നിന്നും ‘ഓം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു എന്നും അമ്മ വെളിപ്പെടുത്തി. മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് […]
Read more

വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും;ഭൂമി വാങ്ങാന്‍ ആയിരം കോടി രൂപ, കിഫ്ബി വഴി നടപ്പാക്കുമെന്ന് ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റിൽ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി ആയിരം കോടി വിനിയോഗിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലോകത്തിലെ തന്നെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ ട്രാൻഷിപ്പ്മെന്റ് ഹബ്ബ് മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ […]
Read more

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം: തടഞ്ഞ് പൊലീസ്

പാറശാല ഷാരോൺ വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്‌ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓൾ കേരളമെൻസ് അസോസിയേഷൻ സംഘടന പ്രവർത്തകരാണ് ഷാരോൺ വധക്കേസ് പ്രതിക്ക് തൂക്കുകയർ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കട്ട്ഔട്ടിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിയത് എന്നാൽ പോലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടിക്കെത്തിയപ്പോള്‍ […]
Read more

ഒരു യുവതി വധശിക്ഷയ്ക്ക് വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ കേസ്

ഒരു യുവതി വധശിക്ഷയ്ക്ക് വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ കേസായി പാറശ്ശാല ഷാരോൺ വധക്കേസ് മാറുകയാണ്. വധശിക്ഷ ശരിയാണോ, ഒരു കൊലയ്ക്ക് പകരം മറ്റൊരു കൊല, അത് ശിക്ഷയായി മാറുന്നത് നല്ല കീഴ്വഴക്കമാണോ തുടങ്ങിയ ചര്‍ച്ചകള്‍ വളരെ ഗൗരവകരമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പാറശ്ശാല ഷാരോൺ കൊലക്കേസില്‍ പ്രതിയായ ഗ്രീഷ്മയെ മരണം വരെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേവലം 21 വയസു മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി നടത്തിയ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കോടതിയെക്കൊണ്ട് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ തന്നെ […]
Read more

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് ബിനോയ് വിശ്വം

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എഐടിയുസി സമരവുമായി ബന്ധപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ സ്റ്റേജ് കെട്ടിയത്. ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ശകാരം. പിന്നാലെ പ്രവർത്തകർ ചേർന്ന് സ്റ്റേജ് അഴിച്ചുമാറ്റുകയായിരുന്നു.
Read more
Advertisement
WhiteswanTV Footer