Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvk

രാഷ്ട്രീയത്തെ കുറിച്ച് ചിലരുടെ കണക്കുകൂട്ടൽ സാധാരണക്കാർ തകർത്തു: വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വിജയം ഉറപ്പാണെന്ന് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റെക്കോർഡ് പോളിംഗിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കായി വോട്ട് അഭ്യർഥിച്ച കുട്ടികൾക്ക് പ്രത്യേകം നന്ദിയുണ്ടെന്നും വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏപ്രിൽ 23 തുടക്കമാത്രമാണെന്നും, രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിലരുടെ കണക്കുകൂട്ടലുകൾ സാധാരണ ജനങ്ങൾ തകർത്തുവെന്നും വിജയ് അഭിപ്രായപ്പെട്ടു. മെയ് 4-ന് തമിഴ്നാട്ടിന്റെ രാഷ്ട്രീയ ഭൂപടം മാറുമെന്ന പ്രതീക്ഷയിലാണ് ടിവികെ. ഇതിനിടെ, സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ചില […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പ്; ജയിക്കുമെന്ന് സ്റ്റാലിൻ, പോളിങ് സമയം നീട്ടണമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കുപ്രകാരം 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 5.73 കോടി വോട്ടർമാരുണ്ട്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും രംഗത്തുണ്ട്. കൂടാതെ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ശ്രദ്ധേയമായ സാന്നിധ്യമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ദുർഗയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “ഈ […]
Read more

വീട്ടിലുള്ളവരോട് വോട്ട് ചെയ്യാൻ പറയണം കുട്ടികളോട് അഭ്യർത്ഥനയുമായി വിജയ്

ചെന്നൈ: തമിഴ്നാട് വിധിയെഴുതാൻ ഇനി രണ്ട് നാൾ ശേഷിക്കേ കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് വിജയ്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു കുട്ടികളോട് അഭ്യർത്ഥിച്ചത്. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും വിജയ് കുട്ടികളോട് പറഞ്ഞു. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ, അതേപോലെ നിങ്ങൾക്ക് ഇഷ്ട്ടപെട്ട എനിക്കും വോട്ട് ചെയ്യിപ്പിക്കണമെന്നും വിജയ് പറഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് കൊണ്ട് അവസാനിക്കും. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. […]
Read more

ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ തള്ളുമെന്ന് വിജയ്

​ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോരും ആവേശവും കൊടുമുടിയിൽ. വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പ്രമുഖ മുന്നണികളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുമെന്ന് വിജയ് എക്സിൽ കുറിച്ചു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ടിവികെ അല്ലാതെ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താലും കൊള്ളയും ദ്രോഹവും തുടരുമെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് ചെന്നൈ നിവാസിയായ വി വിഘ്‌നേഷ് നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് വിജയ്‌ക്കെതിരെയുള്ള ആരോപണം. പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം […]
Read more

പള്ളിക്കുള്ളിൽനിന്ന് ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ല; വിജയ്ക്കെതിരെ ഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശിച്ച് ഡിഎംകെ. ഇത് “യൂദാസിന്റെ ചുംബനം” പോലെയാണെന്ന് ഡിഎംകെ നേതാവായ പി. വിൽസൻ ആരോപിച്ചു. എഫ്സിആർഎ വിഷയത്തിൽ വിജയ് പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിക്കുകയും, പള്ളിക്കുള്ളിൽ ഫോട്ടോ എടുക്കുന്നത് കൊണ്ട് ക്രിസ്ത്യാനികൾ സ്വാധീനിക്കപ്പെടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഡിഎംകെ മന്ത്രി കെ. എൻ. നെഹ്‌റു രംഗത്തെത്തി. മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻനെ കേന്ദ്ര ഏജൻസികൾക്ക് തൊടാനാവില്ലെന്നും, മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തന്ത്രങ്ങൾ തമിഴ്നാട്ടിൽ വിജയിക്കില്ലെന്നും അദ്ദേഹം […]
Read more

250 കോടി ആവശ്യപ്പെട്ട് സംഗീത; ഹർജിയിൽ വാദം നാളെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി സ്വീകരിച്ച കോടതി വിജയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹം ഹാജരാവുമോ എന്നത് വ്യക്തമല്ല. പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് വിജയ് അറിയിച്ചതായാണ് വിവരം. അഭിഭാഷകരുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകളും നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഗീതയുടെ ഭാഗത്ത് നിന്ന് മതിയായ നഷ്ടപരിഹാരം […]
Read more

അനുമതിയില്ലാതെ റോഡ് ഷോ; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുത്തു പോലീസ്. ചെന്നൈ മാമ്പലം പൊലീസാണ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെയാണ് വിജയ് റോഡ് ഷോ നടത്തിയത്. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ […]
Read more

ഫ്‌ളവര്‍ ബോളെറിഞ്ഞ് ആരാധകന്‍, ബോംബെന്ന് കരുതി ഇറങ്ങിയോടി വിജയ്- VIDEO

ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലേക്ക് വന്നുകൊണ്ടിരുന്ന വിജയ്ക്ക് നേരെ ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ ബോംബാണെന്ന് കരുതി തെറ്റിദ്ധരിച്ച് ഭയന്ന് സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്ന വാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു. അതിനിടയിലേക്കാണ് ഒരു ആരാധകൻ ഫ്ളവർ ബോളെറിയുന്നത്. ഉടൻ […]
Read more

അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കും: വിജയ്

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, നടനും ടിവികെ നേതാവുമായ വിജയ് കന്യാകുമാരിയിൽ പ്രചാരണത്തിനെത്തി. ചെന്നൈയിൽ നിന്ന് വിമാനത്തിലൂടെയും തൂത്തുക്കുടി വഴി റോഡിലൂടെയും എത്തിയ വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. ടിവികെ അധികാരത്തിലേറുമ്പോൾ സർക്കാർ പദ്ധതികളിൽ കൈക്കൂലി പൂർണമായി ഇല്ലാതാകും, എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലെത്തുമെന്നും, സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ലെന്നും. 10,000 പേർ നൽകിയ പരാതികൾക്ക് മറുപടി നൽകും, 10 ലക്ഷം പേർ ഒപ്പിട്ട പരാതികൾ നിയമസഭയിൽ ചർച്ച ചെയ്യപ്പെടും. ഒരു ദിവസം നിയമസഭ […]
Read more

Recent News

Advertisement
WhiteswanTV Footer