സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

വട്ടംകുളത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം: തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്ത് 14ാം വാർഡ് ശുകപുരത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. പത്തിൽ അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ഭാസ്കരൻ വട്ടംകുളം മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ ഹായ്ദരലി, അഷ്‌റഫ് എന്നിവർ സന്നിഹിതരായി. ചടങ്ങിന് മുഹമ്മദ് അലികാരിയാട്ട് സ്വാഗതം പറഞ്ഞു. ശങ്കര നാരായണൻ, സി.ആർ. മനോഹരൻ, ഫിറ്റ് വെൽ ഹസ്സൻ, നഫീസ എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് നന്ദി രേഖപ്പെടുത്തി.
Read more

സ്റ്റുഡന്റ്‌സ്‌ ടേബിൾ ടോക്‌ നടത്തി മടവൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്‌‌ കമ്മിറ്റി

കോഴിക്കോട് : സംസ്ഥാനത്ത് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മടവൂർ പഞ്ചായത്ത് കൊട്ടക്കാവയൽ പന്ത്രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് മീറ്റ്‌ നടത്തി. ജനാധിപത്യ പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും ഭാവിയിലെ വികസന പ്രവർത്തനങ്ങളിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് സ്റ്റുഡൻറ് ടേബിൾ ടോക് എന്നപേരിൽ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആമിന മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി പി അസ്ഹറുദ്ദീൻ എന്നിവർ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തി. […]
Read more

യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ട്: വി. എം സുധീരൻ

തൃശൂർ : 2016-ൽ യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു.പരാജയഭീതിയിൽപ്പെട്ട എൽഡിഎഫിന്റെ തരംതാഴ്ന്ന രാഷ്ട്രീയ നീക്കമാണ് ഗുരുവായൂരിലെ ‘കോലിബി സഖ്യം’ എന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ നഗരസഭ യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. ബിജെപിക്കെതിരെയെന്നും ഏറ്റവും ശക്തമായി പോരാടുന്ന പാർട്ടി കോൺഗ്രസാണ് എന്നു സുധീരൻ ചൂണ്ടിക്കാട്ടി.ചടങ്ങിൽ സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു.
Read more

മാറ്റത്തിന് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 32-ാം വാർഡിൽ കഴിഞ്ഞ പത്ത് വർഷമായി ബി.ജെ.പി. അംഗം ഭരിച്ചിട്ടും അടിസ്ഥാന വികസനങ്ങളോ ശ്രദ്ധയോ ലഭിക്കാതെ വാർഡ് പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ശക്തമായി രംഗത്ത്. വാർഡിലെ പല റോഡുകളും ഇപ്പോഴും ശോചനീയാവസ്ഥയിലാണ്; മെയിൻ റോഡുകളിലേക്കുള്ള ഗ്രാമീണ പാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും, റോഡുകളുടെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് വന്യജീവിശല്യം വർധിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാമുപരി, പല പ്രധാന വഴികളിലും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പൂർണ്ണമായും ഇരുളടഞ്ഞ അവസ്ഥയിലാണ്. വികസനം […]
Read more

യുഡിഎഫ് മാവൂർ മേഖല വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി (ചാത്തമംഗലം ഡിവിഷൻ) അബ്ദുറഹിമാൻ എടക്കുനിയുടെ വാഹന പ്രചരണ ജാഥക്ക് മാവൂർ മേഖലയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ മാവൂർ പാറമ്മലിൽ നിന്നും തുടക്കമിട്ട പ്രചരണ ജാഥയുടെ സമാപനം കൽപള്ളിയിൽ ടി. വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്തുകയും പൊതുമുതൽ ധൂർത്തടിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരായുള്ള വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. […]
Read more

പുൽപറ്റയിൽ തുടരാൻ യുഡിഎഫ്; ശക്തിതെളിയിക്കാൻ എൽഡിഎഫ്

മലപ്പുറം : ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പുതന്നെ പുൽപറ്റ പഞ്ചായത്ത് രൂപീകൃതമായിട്ടുണ്ട്. 1956ൽ കേരള പഞ്ചായത്ത് ആക്ട് നിലവിൽവന്ന ശേഷം സംസ്ഥാനത്ത് പഞ്ചായത്തുകൾ രൂപീകൃതമായപ്പോൾ പുൽപറ്റ പഞ്ചായത്തിൻ്റെ ഭരണസമിതി സർക്കാർ നോമിനേറ്റ് ചെയ്‌ത അഞ്ച് അംഗങ്ങളായിരുന്നു. 1956 മുതൽ 1960 വരെ കാരാപറമ്പ് ഇളയേടത്ത് കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1961ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ആറ് വാർഡുകളാണ് ഉണ്ടായിരുന്നത്. ഇ.വി. അബൂബക്കർ പ്രസിഡന്റ്റായും ടി.പി. മുഹമ്മദ് മുസ്ല‌ലിയാർ വൈസ് പ്രസിഡൻ്റുമായി. ഒരുതവണ മാത്രമാണ് പഞ്ചായത്ത് ഇടതുപക്ഷം […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തി. വയലക്കരപ്പറമ്പ് പ്രദേശത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബൈജു കാളക്കണ്ടി തിരഞ്ഞെടുപ്പ് പര്യടനം നടത്തിയത്. നിലവിൽ കോഴിക്കോട് പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് അദ്ദേഹം. കോഴിക്കോട് കോർപ്പറേഷനെ ഇടത് മുന്നണിയുടെ ദുർഭരണത്തിൽ നിന്നും മോചിപ്പിക്കുകയെന്നതാണ്  കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും, അതിനായി കഴിഞ്ഞ തവണത്തേതിന് സമാനമായി 37 -ാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read more

ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി പ്രചരണ ജാഥ നടത്തി

തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആവേശകരമായ സ്വീകരണം.കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വലിയ ജനപങ്കാളിത്തതോടെയാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും സ്ഥാനാര്‍ത്ഥിയെ കാണുവാന്‍ കാത്തിരിക്കുകയാണ്. പര്യടന പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്‍മാന്‍ അഡ്വ.സി.ജി.ബാലചന്ദ്രന്‍,സ്ഥാനാര്‍ത്ഥികളായ എം,ടി.ഡേവീസ്,രാജേഷ് മേനോത്ത്,ജോബി മാനുവല്‍,ജോസ് പൈനാടത്ത്,എന്‍.സി.തോമാസ്,റിന്‍സി രാജേഷ്,ലീന ഡേവീസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍, അഡ്വ.ആല്‍ബിന്‍ പൗലോസ്,സച്ചിന്‍ രാജ്, തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.പ്രായമായവരുടെ […]
Read more

ആയഞ്ചേരി പഞ്ചായത്ത് പതിമൂനാം വാർഡ് യൂഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആയഞ്ചേരി പഞ്ചായത്ത് പതിമൂനാം വാർഡ് യൂഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങൾ ആണ് ഉദ്ഘാടനം ചെയ്തത്. മണ്ടലം യൂഡിഎഫ് ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല,വാർഡ് സ്ഥാനാർത്തി തയ്യിൽ ആസ്യ ടീച്ചർ, ഷീബ.പീ.സി, സരള കൊളളിക്കാവിൽ, ഹാരിസ് മുറച്ചാണ്ടി,ശിവൻ നംബൂതിരി,,അശോകൻ. ടീ.കെ,അസീസ്. കുറ്റിയിൽ, കരീം, സുലൈമാൻ. പീ.കെ,,ടീ.എൻ.നാസർ ,അഷ്റഫ്. സീ.എച്ച്,കുഞ്ഞമ്മദ് തറമൽ,മൊയ്തു. സീ.എച്ച്,അസീസ് പി സി എന്നിവർ സംസാരിച്ചു.
Read more

മലപ്പുറം ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനായി ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ജില്ലയിലെ 15 ബ്ലോക്ക് വരണാധികാരികൾക്കും 12 നഗരസഭ വരണാധികാരികൾക്കും കൈമാറി  തുടങ്ങി. നാളെ (വെള്ളിയാഴ്ച)  കൈമാറ്റം പൂര്‍ത്തിയാകും. കളക്ടറേറ്റിലെ ഇ.വി.എം.ഡിപ്പോയിൽ നിന്ന് ബ്ലോക്ക്, നഗരസഭ വരണാധികാരികൾക്ക് കൈമാറുന്ന ഇ.വി.എമ്മുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. ജില്ലയിൽ 27 വിതരണ കേന്ദ്രങ്ങളാണുള്ളത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10 ന് രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഇവിടെ നിന്ന് വിതരണം ചെയ്യും. ബുധനാഴ്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.