സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

ഫറോക്ക് നഗരസഭയിൽ ബലാബലം

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭയിൽ മുന്നണികൾ ബലാബലം. യു.ഡി.എഫും, എൽ.ഡി.എഫും നേർക്കുനേർ ഇറങ്ങുമ്പോൾ കടുത്ത പോരാട്ട വീര്യം കാഴ്ച്ചവെക്കാൻ ബി.ജെ.പിയും കളം നിറഞ്ഞു കഴിഞ്ഞു. എൽ.ഡി.എഫും, ബി.ജെ.പിയും, ആദ്യമേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണം തുടങ്ങി. പക്ഷേ നഗരസഭയിൽ ഭരണം കയ്യാളുന്ന യു.ഡി.എഫിന് കോൺഗ്രസ്സിലെ സീറ്റ് തർക്കം കല്ല് കടിയായി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പത്രിക പിൻവലിക്കുന്ന ദിനം വരെ നീണ്ടു. എന്നാൽ ഇപ്പോഴും രണ്ട് വിമതരെ നേരിടേണ്ട ഗതികേടിലാണ് യു.ഡി.എഫ്.
Read more

മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ യു.ഡി.എഫ്ൽ ഭിന്നത രൂക്ഷം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിൽ UDFൽ ഭിന്നത രൂക്ഷം. മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളും ഹരിതശ്രീ , സീമാർട്ട് സൂപ്പർ മാക്കറ്റ് അഴിമതി, ചെറുകാവ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി എന്നിവ ചൂണ്ടികാട്ടിയാണ് മൂന്നാം വാർഡ് കൊടപ്പുറം ലീഗ് പ്രവർത്തകർ വനിതാ ലീഗ് നേതാവിനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്. ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം നേതാക്കളും, കൊണ്ടോട്ടി എം എൽ എ TV ഇബ്രാഹീം പഞ്ചായത്ത് […]
Read more

താനൂരിൽ യുഡിഎഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി

മലപ്പുറം: താനൂരിൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി.താനൂർ മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പിൽ ഭരണകൂട വിരുദ്ധത പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താനൂർ ടീവീസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജനപങ്കാളിത്തം കൊണ്ട് ആവേശമായി. യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഡിവിഷനുകളിൽ ഒന്നാം ഘട്ട പ്രചരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും എന്ന് തന്നേയാണ് വിലയിരുത്തൽ. ഡിവിഷൻ തലങ്ങളിൽ ചിട്ടയായ പ്രവർത്തനമാണ് […]
Read more

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെഎസ്യു ജില്ല പ്രസിഡന്റിന്റെ പാർട്ടി അംഗത്വം ഒഴിവാക്കി

കാസർഗോഡ് : ബളാൽ പഞ്ചായത്തിലേക്ക് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെഎസ് യു ജില്ല പ്രസിഡണ്ടന്റിന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കിയതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുട്ടോങ്കടവിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെ.എസ്.യു ജില്ല പ്രസിഡണ്ട് സനോജ് മാത്യുവിനേയും അദ്ദേഹത്തെ സഹായിക്കുന്ന കോൺഗ്രസ്സ് നേതാവ് എൻ ടി മാത്യുവിനേയും കെ.പി.സി.സി പ്രസിഡണ്ടിന്റെ […]
Read more

യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ വി.എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചതെന്ന് യു.ഡി. എഫ് കൺവീനർ യു. കെ ഹുസൈൻ പറഞ്ഞു. ചടങ്ങിൽ കെ.കെ അബ്ദുള്ളക്കുട്ടി, പിവി സാദിഖ്‌, സൂപ്പർ അഹ്മദ് കുട്ടി ഹാജി , പി വി അബ്ദുറഹിമാൻ മാസ്റ്റർ, റസാഖ്‌ മാസ്റ്റർ , ഒ എം […]
Read more

മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു

പാലക്കാട്: മണ്ണാർക്കാട് അട്ടപ്പാടിയിൽ യുഡിഎഫ് മുന്നണിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്,  ജില്ലാ പഞ്ചായത്ത് സ്ഥലങ്ങളിൽ മത്സരിക്കുന്ന 64 യുഡിഎഫ് സ്ഥാനാർഥികളും സംഗമത്തിൽ പങ്കെടുത്തു. പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പ്രവർത്തകരും പ്രവർത്തകരും അട്ടപ്പാടി ബ്ലോക്ക്‌ യുഡിഎഫ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് അഗളിയിൽ പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അട്ടപ്പാടിയിലെ യുഡിഎഫ് മുന്നേറ്റത്തിന്റെ ശക്തി വിളിച്ചോതുന്ന സംഗമം ആയിരുന്നു […]
Read more

തടവുശിക്ഷ ലഭിച്ചവർ സിപിഎമ്മിൽ മത്സരിക്കുന്നു: സണ്ണി ജോസഫ്

കാസര്‍ഗോഡ് : സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പോലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞതിന് തടവുശിക്ഷ ലഭിച്ചയാള്‍വരെ സിപിഎം സ്ഥാനാര്‍ഥിയാവുകയാണെന്നാണ് സണ്ണി ജോസഫ് പറയുന്നത്. യുഡിഎഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണം വിറ്റ് കാശാക്കിയതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുണ്ട്. സ്വന്തം മക്കള്‍ക്ക് വേണ്ടിയാണ് പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read more

കോൺഗ്രസിൽ നിന്നും പുറത്താക്കി

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി വിൽസൺ തറപ്പേലിനെതിരെ റിബൽ മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് ആലവേലിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ, 58ാം ബൂത്ത് പ്രസിഡണ്ട് ജോസഫ് കുറൂര്, 6ാം വാർഡ് പ്രസിഡന്റ് രാജു ചെത്തിപ്പുഴ എന്നിവരെയും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും, മറ്റ് ഭാരവാഹി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ […]
Read more

ഔദ്യോഗിക സ്ഥാനാർത്ഥിയായി; ഒൻപത് സ്ഥാനാർത്ഥികളിൽ ഏഴുപേരും പത്രിക പിൻവലിച്ചു

മലപ്പുറം : കൊണ്ടോട്ടി പളളിക്കല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രളയത്തിന് അവസാനം. കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്‍ പഞ്ചായത്ത് അംഗം കെ.പി സക്കീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും. ഏഴ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. ഒന്‍പതു സ്ഥാനാര്‍ത്ഥികളാണ് കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും മുസ്‌ലിം ലീഗില്‍ നിന്ന് രണ്ടുപേരും പത്രിക നല്‍കിയിരുന്നു. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് […]
Read more

കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര്‍ പുരുഷന്മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷന്‍മാരും 50 സ്ത്രീകളും ഉള്‍പ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷന്‍മാരും 312 സ്തീകളും ഉള്‍പ്പെടെ 604 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ജില്ലയിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.