കോഴഞ്ചേരിയിൽ എൽഡിഎഫ് ഭരണം വീണു; എൻസിപിയുടെ മേരിക്കുട്ടി സി എം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കൊച്ചി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻസിപിയിലെ മേരിക്കുട്ടി സി എമ്മിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിൽ യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ വീഴുകയായിരുന്നു. ഇതോടെയാണ് എട്ടാം വാർഡ് അംഗമായ മേരിക്കുട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റായി സാലി ഫിലിപ്പിനെയും തെരഞ്ഞെടുത്തു. നാടിനുവേണ്ടി നിരന്തരം നിലകൊണ്ട് ഇപ്പോൾ അതിജീവനത്തിന് വേണ്ടി സമരം ഇരിക്കുന്ന ആശാ പ്രവർത്തകരെ കാണാത്ത സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് എൽഡിഎഫിനുള്ള പിന്തുണ പിൻവലിച്ചതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ […]
Read more

