പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി : വയനാട് ലോക് സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രിയങ്കയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംപി രവീന്ദ്ര വസന്ത് റാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ. വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും. സത്യപ്രതിജ്ഞയ്ക്കുശേഷം വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം നടക്കും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും പാര്‍ലമെന്റ് മാര്‍ച്ച്. കേരളത്തില്‍ […]
Read more

