സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ല ; കെ സി വേണുഗോപാല്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ല, അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, അതേസമയം മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി […]
Read more

ഐഷ പോറ്റി കോൺഗ്രസിൽ; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു.കോൺഗ്രസിന്റെ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു . വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന . പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നത് മുതൽ പാർട്ടിയുമായി അകൽച്ചയിലായിരുന്നു […]
Read more

വിഴിഞ്ഞത്ത് യുഡിഎഫിന് മിന്നും വിജയം

തിരുവനന്തപുരം: സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സ്വന്തമാക്കി. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിലാണ് വിജയികളെ നിർണ്ണയിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ച്, മധുരം വിതരണം ചെയ്ത് വിജയം ആഘോഷിച്ചു. യുഡിഎഫ് സ്ഥാനാർഥി കെഎച്ച് സുധീരഖാൻ 2,902 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിന്റെ എൻഎ നൗഷാദ് 2,819 വോട്ടുകൾ […]
Read more

ഓണംതുരുത്തിൽ കോൺഗ്രസ് കുടുംബസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോട്ടയം: ഓണംതുരുത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നീണ്ടൂർ പഞ്ചായത്തിലെ 6, 7, 14 വാർഡ് മെമ്പർമാർ എന്നിവർക്ക് ചടങ്ങിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വി.ജെ. ജെയിംസ് വല്ലിശ്ശേരിക്കെട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി […]
Read more

കോ​ഴി​ക്കോ​ട്ട് ​തദ്ദേശ തിരഞ്ഞെടുപ്പിലെ മു​ന്നേറ്റം തുടരാൻ ​ ​യുഡി​എ​ഫ്; കരുത്തരെ​ മത്സരിപ്പിക്കാൻ ​നീക്കം

കോഴിക്കോട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട കോഴിക്കോട് ജില്ലയിൽ ഇത്തവണ വിജയമുറപ്പിക്കാൻ കോൺഗ്രസും യുഡിഎഫും. 25 വർഷമായി കൈപ്പത്തി ചിഹ്നത്തിൽ ആരും ജയിക്കാത്ത ജില്ലയിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കി മൂന്ന് സീറ്റെങ്കിലും ജയിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ ലഭിച്ച രണ്ട് സീറ്റ് എട്ടായെങ്കിലും ഉയർത്തുകയാണ് യു.ഡി.എഫ് ഉന്നം. എന്നാൽ സീറ്റ് നിർണയമാണ് പ്രധാന വെല്ലുവിളി. 2021ൽ ബേപ്പൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിച്ചത്. നേരത്തെ കോൺഗ്രസ് മത്സരിച്ച […]
Read more

ചാലക്കുടിയിലെ കോൺഗ്രസിന് മാടമ്പി മനസ്സ്; യുഡിഎഫുമായി സഹകരിക്കില്ലെന്ന് ഘടകകക്ഷി നേതാക്കൾ

തൃശ്ശൂർ: തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിലെ ഘടക കക്ഷികളെ ചർച്ചയ്ക്ക് പോലും ക്ഷണിക്കാതെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ മാടമ്പി മനോഭാവത്തിൽ ഘടകകക്ഷികൾ അസംതൃപ്തരായിരിക്കുകയാണ്. യുഡിഎഫ് ചെയർമാൻ, കൺവീനർ,എം എൽഎ,ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർക്ക് പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള അവഗണനയാണ് നേരിടുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2020 ലും 2025 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ  ഘടകകക്ഷികളെ അവഗണിക്കുകയായിരുന്നു. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണത ഇല്ല. തൃശൂർ ജില്ലയിലെ എല്ലാ […]
Read more

യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ല: ഷാഫി പറമ്പിൽ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ലെന്നും ഷാഫി പറമ്പിൽ എം പി. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ. മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിലാണ് പ്രതികരണമുണ്ടായത്. ആന്റണി രാജുവിനെതിരായ കോടതി വിധിയിലും പ്രതികരിച്ചു. ഇനി ആരോപണം ഇല്ല, കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ലഹരി കേസിലാണ് തെളിവ് നശിപ്പിച്ചത്. ഇനിയെങ്കിലും നടപടി എടുക്കാൻ ഇടതു മുന്നണി തയ്യാറാകണമെന്നും ഷാഫി. രാഹുൽ വിഷയത്തിൽ ഇനി […]
Read more

യുഡിഎഫിന് ഭൂരിപക്ഷമുള്ള വീയപുരത്ത് എൽഡിഎഫിലെ പി. ഓമന പ്രസിഡൻ്റ്

ആലപ്പുഴ: യുഡിഎഫിന് ഭൂരിപക്ഷമുള്ള വീയപുരത്ത് എൽഡിഎഫിലെ പി. ഓമനയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. ക്വാറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ആകെയുള്ള 14 സീറ്റിൽ യുഡിഎഫ് 6, എൽഡിഎഫ് 5, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നാൽ യുഡിഎഫിൽ നിന്ന്‌ ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു ഇന്ന് നടന്ന […]
Read more

ആഹ്ലാദ പ്രകടനത്തിനിടെ ആക്രമണം ഉണ്ടായ സംഭവം; പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളി

കോഴിക്കോട് : തദ്ദേശ തിരഞ്ഞടുപ്പിനോടനുബന്ധിച്ച് UDF ആഹ്ലാദ പ്രകടനത്തിനിടെ മലപുറം തങ്ങളുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി സ്ഫോടകവസ്തു എറിഞ്ഞ മുസ്ലിം ലീഗ് പ്രവർത്തകരുടെ മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി. വീടിനകത്ത് കയറി ആക്രമണം നടത്താൻ ശ്രമിച്ചതിനൊപ്പം സ്ഫോടനാത്മക നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. ഇതേ കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്ന് പിടികൂടപ്പെട്ട […]
Read more

മറ്റത്തൂരില്‍ വൻ അട്ടിമറി;  കോണ്‍ഗ്രസ് 8 മെമ്പര്‍മാര്‍ കൂട്ടത്തോടെ  രാജിവെച്ചു

തൃശ്ശൂർ: മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബിജെപിയുടെ പിന്‍ന്തുണയോടെ ഭരണത്തിലെത്തി. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് ജയിച്ച എട്ട് മെമ്പര്‍മാരാണ് രാജിവെച്ചത്. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡിസിസി പ്രസിഡണ്ടിന്റിന് അയച്ച രാജി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.