പേരാമ്പ്രയിൽ ഇടതുകോട്ട പൊളിച്ച് ഫാത്തിമ തഹ്‌ലിയയുടെ വമ്പൻ വിജയം
കോഴിക്കോട്: ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ചെങ്കോട്ടകളിലൊന്നായ പേരാമ്പ്രയിൽ ചരിത്രം തിരുത്തി യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‌ലിയ മിന്നും വിജയം സ്വന്തമാക്കി. പതിറ്റാണ്ടുകളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ മാറ്റം സൃഷ്ടിച്ചാണ് തഹ്‌ലിയയുടെ വിജയം. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെയാണ് അവർ പരാജയപ്പെടുത്തിയത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിലൂടെ നന്ദി രേഖപ്പെടുത്തി. തഹ്‌ലിയ തന്റെ കുറിപ്പിൽ “എല്ലാ കോട്ടകൊത്തളങ്ങളും ഒരുദിവസം പുരാവസ്തുവാകും, എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും” എന്ന വരികളിലൂടെ മാറ്റത്തിന്റെ സന്ദേശമാണ് […]
Read more
