Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

റയിൽവേ ട്രാക്കിനരികിൽ ഒളിച്ചിരുന്ന 11 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപെടുത്തി

തൃശ്ശൂർ: റെയിൽവേ ട്രാക്കിനരികിലെ കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ ആളൂർ പൊലീസ് സമയോചിതമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ഓടെ അമ്മയുമായി പിണങ്ങിയ കുട്ടി മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ പരിഭ്രാന്തനായി ഓടി മറഞ്ഞിരുന്നു. കുട്ടിയെ കാണാതായ വിവരം നാട്ടുകാരിൽ ഒരാൾ ആളൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ. ഉടൻ തന്നെ പട്രോളിംഗ് സംഘങ്ങളെ അറിയിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.വി. ഹരിക്കുട്ടനും […]
Read more

നാട്ടികയിൽ വൻ ലഹരിമരുന്ന് വേട്ട; 21കാരൻ അറസ്റ്റിൽ

തൃശൂര്‍: നാട്ടികയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് സ്വദേശിയായ നന്ദുകൃഷ്ണ (21) ആണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. മാര്‍ച്ച് 9ന് നാട്ടിക ബീച്ച് സ്വദേശിയായ പുഞ്ചപ്പാടത്ത് വിഷ്ണു (37) വന്‍ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായിരുന്നു. ഇയാളുടെ വീട്ടിന്റെ ടെറസില്‍ ഒളിപ്പിച്ച നിലയില്‍ ആറര കിലോ കഞ്ചാവിനൊപ്പം അഞ്ച് വടിവാളുകള്‍, ഒരു […]
Read more

ഭാര്യയ്ക്ക് സൗന്ദര്യമില്ല; യുട്യൂബിന്റെ സഹായത്തോടെ കൊലപ്പെടുത്തി ടെക്കി ഭർത്താവ്

ആന്ധ്ര പ്രദേശ്: വിവാഹത്തിന് ശേഷം ഭാരം കൂടിയതിനെ തുടർന്ന് പരിഹാസങ്ങളും തർക്കങ്ങളും രൂക്ഷമായതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവമാണ് ആന്ധ്ര പ്രദേശിൽ പുറത്തുവന്നത്. കടപ്പ ജില്ലയിലെ പ്രൊഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യ പദ്മജയെ കൊലപ്പെടുത്തിയത്. മഡൂർ സ്വദേശിനിയായ പദ്മജ വിവാഹസമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടിയവളായിരുന്നു. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. ഭാരം കൂടുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ സ്ഥിരമായി തർക്കമുണ്ടായിരുന്നു. ഭാരം […]
Read more

17 വർഷത്തിന് ശേഷം നീതി; ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം

മുംബൈ: മുംബൈ ലോക്കൽ ട്രെയിൻ അപകടത്തിൽ മരിച്ച കൗമാരക്കാരന്റെ കുടുംബത്തിന് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം നഷ്ടപരിഹാരം ലഭിച്ചു. 2009 ജൂൺ 20-ന് ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച ആരോഗ്യരാജ് ചെട്ടിയാറിന്റെ കുടുംബത്തിനാണ് 17 വർഷത്തിന് ശേഷം എട്ട് ലക്ഷം രൂപ ലഭിക്കുന്നത്. ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം ഗോരേഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെ കനത്ത തിരക്കിൽ പിടിവിട്ട് ട്രാക്കിലേക്ക് വീണാണ് അപകടം ഉണ്ടായത്. കൂലിപ്പണിക്കാരനായ പിതാവിന്റെ ഏക ആശ്രയമായിരുന്ന മകന്റെ മരണത്തിന് ശേഷം കുടുംബം നീതി തേടി […]
Read more

TVK സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട്ടിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് തമിഴക വെട്രി കഴകത്തിന് (ടി.വി.കെ.) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടിവികെ നേതാവ് വിജയ് സർക്കാർ രൂപീകരണത്തിനായി ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകിട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച. സർക്കാർ രൂപീകരണത്തിന് മാത്രമല്ല, ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ പ്രതിഫലനങ്ങൾക്ക് വഴിയൊരുങ്ങും. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി പിന്നിൽനിന്നുള്ള കുത്താണെന്ന് മുമ്പ് ഡിഎംകെ ആരോപിച്ചിരുന്നു. ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ […]
Read more

മിശ്രവിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്നത് വിവേചനപരം; സുപ്രീം കോടതി

ന്യൂഡൽഹി: മിശ്രവിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമല വിഷയത്തെ സംബന്ധിച്ച വിശാലമായ നിയമപ്രശ്നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 25(1) പ്രകാരം മതസ്വാതന്ത്ര്യം ജന്മാവകാശമാണെന്നും വിവാഹം കഴിച്ചതുകൊണ്ട് അത് നഷ്ടപ്പെടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. മിശ്രവിവാഹത്തിന് പിന്നാലെ മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാതാണ് സമ്പ്രദായത്തിലെ വിവേചനം ചൂണ്ടിക്കാട്ടിയത്. മിശ്രവിവാഹം കഴിച്ച […]
Read more

യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ രാജിവെക്കും; അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി “അങ്ങനെ പലരും പലതും പറഞ്ഞുകാണും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2025 ജൂലൈയിൽ പറവൂരിൽ നടന്ന ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി ഈ വെല്ലുവിളി ഉയർത്തിയത്. അന്ന് അദ്ദേഹം വി.ഡി. സതീശനെ ലക്ഷ്യമാക്കി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും, യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ ജനറൽ സെക്രട്ടറി സ്ഥാനം […]
Read more

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ‘റിവോള്‍വര്‍ റിങ്കോ’; ട്രെയിലര്‍ പുറത്ത്

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റിവോള്‍വര്‍ റിങ്കോ’ മെയ് 8ന് തിയേറ്ററുകളിൽ എത്തും. രസകരമായ കഥാവിഷയവുമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ വിഷ്‍ണു ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിൽ പുറത്തിറങ്ങി. സൂപ്പർനാച്ചുറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെ ലോകത്തേക്ക്, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എത്തുന്ന പ്രിയേഷ് എന്ന യുവാവിന്റെ വരവോടെയാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെയും കുടുംബങ്ങളുടെയും മനസ്സിൽ ഇടം നേടുന്ന തരത്തിലുള്ള അവതരണമാണ് ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ പറയുന്നു. പ്രിയേഷ് […]
Read more

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കബളിപ്പിച്ച് വാഹനം നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) നെയാണ് ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിന്നിൽ മറ്റൊരു സ്കൂട്ടറിൽ എത്തിയ പ്രതി, “ബാക്ക് ടയർ ഇളകുന്നു, നട്ട് ലൂസാണ്, വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം” എന്ന് പറഞ്ഞ് കബളിപ്പിച്ച് വാഹനം നിർത്തിച്ചതായാണ് വിവരം. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ട് […]
Read more

വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ ലിക്വിഡ് ഗ്ലാസ് ഡിസൈൻ; ചാറ്റ് ഇന്റർഫേസിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് ഐഒഎസ് പതിപ്പിൽ പുതിയ “ലിക്വിഡ് ഗ്ലാസ്” ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനകം തന്നെ ആപ്പിന്റെ ചില ഭാഗങ്ങളിൽ ഈ പുതിയ രൂപകൽപ്പനയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ ചാറ്റ് സ്ക്രീൻ ഇപ്പോഴും പഴയ രൂപത്തിലാണ് തുടരുന്നത്. അടുത്ത അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റർഫേസിലും ഈ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നതായാണ് വിവരം. പുതിയ ഡിസൈനിൽ ഗ്ലാസ് പോലുള്ള സുതാര്യതയാണ് പ്രധാന സവിശേഷത. ചാറ്റ് ബാർ താഴെ തന്നെയായിരിക്കും, പക്ഷേ ഇത് ഫ്ലോട്ടിംഗ് എലമെന്റായി പ്രത്യക്ഷപ്പെടും. സുതാര്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix