സംഘർഷഭീതിക്കിടയിലും വമ്പൻ കുതിപ്പ്; ലാഭത്തിൽ റെക്കോർഡിട്ട് എമിറേറ്റ്‌സ്
ദുബായ്: പ്രാദേശിക സംഘർഷങ്ങളും വ്യോമഗതാഗത പ്രതിസന്ധികളും നിലനിന്നിട്ടും 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി എമിറേറ്റ്‌സ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ നികുതിക്ക് മുൻപുള്ള ലാഭം 24.4 ബില്യൺ ദിർഹമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വർധനവാണിത്. എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭം നേടി. എയർലൈന്റെ ആകെ വരുമാനം 150.5 ബില്യൺ ദിർഹമായി, ഇത് മൂന്ന് ശതമാനം വർധനവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 53.2 ദശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സ് ഉപയോഗിച്ചത്. […]
Read more
