Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് തോൽവി; വീഡിയോ പിൻവലിച്ച് പിഎസ്‍സി കോച്ചിങ് സ്ഥാപനം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രമുഖ പിഎസ്‌സി കോച്ചിംഗ് സെന്ററിന്റെ യൂട്യൂബ് വീഡിയോ വിവാദത്തിൽ. ‘ഉദ്യോഗാർഥികൾ പറഞ്ഞു, കടക്ക് പുറത്ത്’ എന്ന തലക്കെട്ടിൽ അധ്യാപകൻ മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച വീഡിയോയാണ് വലിയ വിമർശനങ്ങൾക്ക് പിന്നാലെ പിൻവലിച്ചത്. വീഡിയോയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി കടുത്ത പ്രതികരണം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ ചില കോച്ചിംഗ് സെന്ററുകൾ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, പിഎസ്‌സിയെയും സർക്കാർ നിയമന പ്രക്രിയയെയും […]
Read more

ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദം; മിസൈലുകളെയും ഡ്രോണുകളെയും തകർത്തു

ഫുജൈറ: വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ആവർത്തിക്കുകയാണ് അധികൃതർ. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി നിർദ്ദേശിച്ചു. മിസൈലുകളോ […]
Read more

വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് അവയവദാന തട്ടിപ്പ്; പ്രതി പിടിയിൽ

എറണാകുളം: കുന്നത്തുനാട് പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് വ്യാപക പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈബർസെൽ പരിശോധന രാത്രി വൈകിയും തുടർന്നിരുന്നു. തട്ടിപ്പിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി മുജീബ് നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ നിർമ്മിച്ച കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. മുൻ എം.പി.മാർ, മുൻ എം.എൽ.എ.മാർ, ജില്ലാ പോലീസ് […]
Read more

ദാരിദ്ര്യവും അസന്തുഷ്ടിയും കാരണം ദമ്പതികൾ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ്

ന്യൂഡൽഹി: ലുധിയാനയിൽ ദാരിദ്ര്യവും ജീവിതത്തിൽ ഉണ്ടായിരുന്ന അസന്തോഷവും കാരണം ദമ്പതികൾ ജീവനൊടുക്കിയതായി ആത്മഹത്യാക്കുറിപ്പ്. പമാൽ ഗ്രാമത്തിൽ താമസിച്ചിരുന്ന 55 വയസ്സുകാരൻ ഗുർമീത് സിങ്ങും ഭാര്യ നരീന്ദർ കൗറും ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ, സ്വന്തം ഇഷ്ടപ്രകാരം കടുത്ത തീരുമാനമെടുക്കുകയാണെന്നും ജീവിതത്തിൽ സന്തോഷമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മക്കളെ പൊലീസ് ഉപദ്രവിക്കരുതെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. “ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ മരിക്കുന്നു” എന്ന വാക്കുകളും കുറിപ്പിലുണ്ടെന്ന് പോലീസ് അറിയിച്ചു. ദമ്പതികളുടെ […]
Read more

നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. കാർ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് കയറി രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് ആകെ നാലു കാറുകളും രണ്ട് ബൈക്കുകളും അപകടത്തിൽപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നൗഷികയെ ഉടൻ എസ്‌യുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും […]
Read more

മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം

മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ തേജസിനെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ തുടർച്ചയായ മാനസിക സമ്മർദം സഹിക്കാനാകാതെയാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും, എന്നാൽ അത് നൽകാൻ അധികൃതർ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ നിലപാട് എടുത്തതായും അവർ ആരോപിക്കുന്നു. മോറൽ സയൻസ് വിഷയത്തിൽ മാർക്ക് […]
Read more

യുഎസ്-ഇറാൻ സംഘർഷം; യുഎഇക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

അബുദാബി: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇറാന്റെ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ–യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് […]
Read more

ഹൈക്കമാൻഡ് നിരീക്ഷകരുടെ പക്കലുള്ള രേഖ ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് അകത്തെ ചർച്ചകളും അധികാര പോരുകളും തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തായിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരിലൊരാളായ മുകുൾ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന രേഖയാണ് ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ചതിന് പിന്നാലെ തയ്യാറാക്കിയ പട്ടികയുടെ ചിത്രമാണിതെന്നാണ് സൂചന. എംഎൽഎമാരുടെ പേരുകളും അവരുടെ പിന്തുണ ആരെക്കാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളും ഉൾപ്പെടുത്തിയ പട്ടികയിലാണ് വിവരങ്ങൾ ഉള്ളത്. സന്ദീപ് വാര്യർ, സജീവ് […]
Read more

മുംബൈ സ്ഫോടനക്കേസ്; നടൻ സഞ്ജയ് ദത്തിനായി പിതാവ് സുനിൽ ദത്ത് ഇടപെട്ടുവെന്ന് മുൻ പോലീസ് കമ്മിഷണർ

മുംബൈ: 1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നടൻ സഞ്ജയ് ദത്തിനെ അറസ്റ്റുചെയ്ത സമയത്ത് അദ്ദേഹത്തിന്റെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ദത്ത് എം.പി. സമ്മർദം ചെലുത്തിയിരുന്നുവെന്ന് മുംബൈ മുൻ പോലീസ് കമ്മിഷണർ എം.എൻ. സിങ് വെളിപ്പെടുത്തി. താൻ അന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും, എന്നാൽ കേസിൽ സഞ്ജയ് ദത്തിന് പിന്നീട് ലഭിച്ച ശിക്ഷയുടെ ലഘുത്വം തന്നെ അദ്ഭുതപ്പെടുത്തിയതാണെന്നും അദ്ദേഹം ഒരു യുട്യൂബ് അഭിമുഖത്തിൽ പറഞ്ഞു. 1993 ഏപ്രിലിലാണ് ഭീകരരിൽനിന്ന് ആയുധങ്ങൾ വാങ്ങിയെന്ന കേസിൽ സഞ്ജയ് […]
Read more

നാസിക് ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്; നിദാ ഖാൻ പിടിയിൽ

മുംബൈ: നാസിക്കിലെ ടിസിഎസുമായി ബന്ധപ്പെട്ട ലൈംഗിക പീഡനവും മതപരിവർത്തന ശ്രമവും ഉൾപ്പെടെയുള്ള കേസിൽ ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് അറസ്റ്റ് നടന്നത്. കേസിൽ നേരത്തെ ആറ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ നിദാ ഖാൻ കഴിഞ്ഞ നാല് ദിവസമായി കൈസർ കോളനിയിലെ ഫ്ലാറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix