Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതര വീഴ്ച; 168 മീറ്റർ ഉയരത്തിൽ നിന്നുള്ള ക്ലിഫ് സ്വിംഗിനിടെ യുവതിക്ക് ദാരുണാന്ത്യം

സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതര വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അവഗണിച്ചതിനെ തുടർന്ന് ചൈനയിൽ 17 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഹുവായിംഗിലുള്ള മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് സംഭവം നടന്നത്. ലിയു എന്ന പെൺകുട്ടിയാണ് അപകടത്തിൽ മരിച്ചത്. 168 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപമുള്ള ക്ലിഫ് സ്വിംഗിലായിരുന്നു അപകടം. സുരക്ഷാ കയർ ശരിയായി മുറുക്കിയിട്ടില്ലെന്ന് പെൺകുട്ടി പലതവണ പറഞ്ഞിട്ടും ജീവനക്കാർ അത് ഗൗനിക്കാതെ സ്വിംഗിൽ നിന്ന് തള്ളിവിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഏതാനും നിമിഷങ്ങൾക്കകം സുരക്ഷാ ലോക്ക് […]
Read more

വയനാട്ടില്‍ ബ്രഹ്മഗിരിക്കെതിരെ സമരം തുടങ്ങി യൂത്ത് കോണ്‍ഗ്രസ്

സുല്‍ത്താന്‍ബത്തേരി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലുണ്ടായതായി ആരോപിക്കുന്ന അഴിമതി പുതിയ സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ യൂത്ത് കോൺഗ്രസ് തീപന്തം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. രാത്രി എട്ടുമണിയോടെ നഗരത്തിൽ ശക്തമായ മഴ പെയ്തിട്ടും പ്രതിഷേധക്കാർ സമരം തുടർന്നു. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത് സിപിഎം ആണെന്നും ഇടതുസർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന വൻ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയുടെ പേരിൽ സിപിഎം നേതാക്കൾ ഓഹരിയുടമകളുടെ പണം കൈക്കലാക്കിയതടക്കമുള്ള […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം, വീട്ടുവളപ്പിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടുവളപ്പിൽ വീണ്ടും പരിശോധന നടത്തി പോലീസ്. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജി, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 28-നാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിലെ വീടിനുസമീപമുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ […]
Read more

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താനുള്ള സൗകര്യം മേയ് 9 മുതൽ പ്രാബല്യത്തിൽ വരും. ശനിയാഴ്ച മുതൽ ടിക്കറ്റ് നൽകുന്ന സമയത്ത് യാത്രക്കാരുടെ ലിംഗവിവരം കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ നിർദേശം നൽകി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദിനംപ്രതി എത്ര സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നതെന്ന് […]
Read more

ടി.വി.കെ ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനം; സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മമത ബാനർജിയുടെയും എം.കെ. സ്റ്റാലിന്റെയും കൂടെയുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, “പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ” എന്ന് കുറിച്ചു. ഇത് കോൺഗ്രസിനുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനിടെ കോൺഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, […]
Read more

പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു

മലപ്പുറം: പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാദ് (10) അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞുണ്ടായ ആഘാതത്തിലാണ് അൻവറിന്റെ പിതാവ് ഹനീഫ (84) മരിച്ചത്. അപകടവിവരം കേട്ടതോടെ ഹനീഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. എൻ.ഒ.സി. പടി പള്ളിക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ […]
Read more

പരിമിതികളെ മറികടന്ന് ഹിമാലയൻ സ്വപ്നം കീഴടക്കി കേശവ്

സാമ്പത്തിക പരിമിതികൾ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കേശവ് സുനിഷ്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ സ്വദേശിയായ ഈ 21-കാരൻ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. കായംകുളത്തെ ഒരു പച്ചക്കറി കടയിൽ സഹായിയായും ഫുഡ് ഡെലിവറി ബോയായും ജോലി ചെയ്ത് സ്വരൂപിച്ച ചെറിയ സമ്പാദ്യമാണ് ഈ ഹിമാലയൻ യാത്രയ്ക്ക് കേശവിനെ കരുത്തേകിയത്. ഐഎച്ആർഡി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ […]
Read more

30 വർഷമായി മുടക്കാത്ത ലോട്ടറിയെടുപ്പ്; ഒടുവിൽ ദമ്പതികളെ തേടിയെത്തിയത് 390 കോടിയുടെ ഭാ​ഗ്യം

മുപ്പത് വർഷമായി ഒരു നറുക്കെടുപ്പും മുടക്കാതെ ലോട്ടറി എടുത്തിരുന്ന ടെക്സാസിലെ റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികളെ ഒടുവിൽ ഭാഗ്യം തേടിയെത്തി. ഏകദേശം 41 മില്ല്യൺ ഡോളർ (390 കോടി രൂപയോളം) സമ്മാനമായി ലഭിച്ചതോടെയാണ് ഇവർ കോടീശ്വരന്മാരായത്. റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഏപ്രിലിൽ മെസ്ക്വിറ്റിലെ ഒരു സെവൻ ഇലവൻ സ്റ്റോറിൽ നിന്ന് ‘ക്വിക്ക് പിക്ക്’ ടിക്കറ്റാണ് എടുത്തത്. ഏപ്രിൽ 20ന് നടന്ന ‘ലോട്ടോ ടെക്സസ്’ നറുക്കെടുപ്പിലെ 21, 28, 33, 34, 43, 44 എന്നീ ആറു നമ്പറുകളും […]
Read more

ബിഹാർ-ജാർഖണ്ഡ് മേഖലയിൽ കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തി എം.എസ് ധോണി

റാഞ്ചി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള ഭാവിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി വീണ്ടും വാർത്തകളിൽ. 2025-26 സാമ്പത്തിക വർഷത്തിൽ ബിഹാർ-ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തിയായി ധോണി മാറിയതായി ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ബിഹാറിലും ജാർഖണ്ഡിലും നിന്നായി ഏകദേശം 20,000 കോടി രൂപയാണ് ആദായനികുതിയായി സമാഹരിച്ചത്. ഇതിൽ 12,000 […]
Read more

ബിജെപിസഖ്യം വിട്ടിട്ട് മതി ചർച്ചയെന്ന് AIADMKയോട് DMK

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, അപൂർവമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് സൂചന. പരസ്പരം രാഷ്ട്രീയമായി വിരോധികളായ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേവലഭൂരിപക്ഷം നേടാൻ വ്യക്തമായ ഒരു കൂട്ടായ്മക്കും കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾക്ക് വേഗം കൂടുന്നത്. ഈ സാഹചര്യത്തിൽ, നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ സർക്കാർ രൂപവത്കരണ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുള്ള സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ അതിന് തയ്യാറായില്ലെന്ന വിവരവും പുറത്തുവരുന്നു. ഇതാണ് തമിഴ്‌നാട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix