Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിജയ്‌യെ കാണാൻ ചെന്നൈയിലേക്ക് കാല്‍നട യാത്രയുമായി യുവദമ്പതികള്‍

ദളപതി വിജയ്‌യെ ഒരുനോക്ക് കാണണമെന്ന സ്വപ്നവുമായി പട്ടാമ്പിയില്‍നിന്ന് ചെന്നൈയിലേക്ക് കാല്‍നടയായി യാത്രതിരിച്ച് യുവദമ്പതികള്‍. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് ഈ അപൂര്‍വ യാത്ര നടത്തുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തങ്ങളുടെ പ്രിയതാരത്തെ നേരില്‍ കാണണമെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്. ഇരുവര്‍ക്കും ഒരേയൊരു ആഗ്രഹം മാത്രമാണ് — ‘ദളപതി’ വിജയ് അണ്ണനെ നേരില്‍ കാണണം. അതിനായി താനൂരില്‍നിന്ന് ചെന്നൈയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചിരിക്കുകയാണ്. വിജയ് സിനിമകളിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് ആരാധനയായി മാറിയത്. ഏറെ നാളായുള്ള ഈ […]
Read more

ഹൈദരാബാദിൽ വിരമിച്ച IPS ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജൻ (62) ആണ് പ്രശാസൻ നഗറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാസംഘം നടത്തിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ 2019ൽ ജയിൽ ഡി.ജി.പി ആയാണ് വിരമിച്ചത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി […]
Read more

ബെംഗളൂരുവിൽ ഹോട്ടലിൽ തീപിടുത്തം; ജീവനക്കാരന് ദാരുണാന്ത്യം 4 പേർക്ക് പരിക്ക്

തെലങ്കാന: ബെംഗളൂരുവിലെ നാഗർഭാവിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. പുലർച്ചെയുണ്ടായ അപകടത്തിൽ രാജ്കുമാർ (47) എന്ന ജീവനക്കാരനാണ് മരിച്ചത്. നാല് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇവരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗർഭാവിയിലെ ദുർഗ ശ്രീ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി സാനിഷ് അറസ്റ്റിൽ

കൊല്ലം: ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ സാനിഷ് (40) ആണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്കെതിരെയായിരുന്നു അതിക്രമം നടന്നത്. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിലേക്ക് എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. കൊല്ലത്തിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരും ശ്രദ്ധിക്കാതെ സ്വന്തം സീറ്റിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Read more

മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

ന്യൂ ഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇന്നത്തെ ചർച്ചകൾക്ക് ശേഷം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കുക എഐസിസിയാവുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് നൽകിയതായും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ല. വിഡി സതീശൻ,രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ നിലപാടുകൾ ഖാർഗെ […]
Read more

ഹോർമുസ് കടലിടുക്കിൽ18 ഇന്ത്യൻ ജീവനക്കാരുമായി പോയ ബോട്ടിന് തീപ്പിടിച്ചു; ഒരാൾ മരിച്ചു

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുള്ള ചരക്ക് ബോട്ടിന് തീപിടിച്ച് കടലിൽ മുങ്ങി. സംഘർഷ മേഖലയിൽ നടന്ന ഈ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. അഗ്നിബാധയെ തുടർന്ന് ബോട്ട് പൂർണമായും കടലിൽ താഴ്ന്നെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ഈ കപ്പലിലെ ജീവനക്കാർ സാഹസികമായി ഇടപെട്ട് 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് […]
Read more

വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണം; ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെട്ട വൈറസ്, ക്യൂലക്സ് കൊതുകുകളുടെ കടിയിലൂടെ മനുഷ്യരിലേക്കാണ് പകരുന്നത്. കെട്ടിനിൽക്കുന്ന മലിനജലം, ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പുകൾ, പാടങ്ങൾ, പുൽച്ചെടികൾ തഴച്ചുവളരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം കൊതുകുകൾ കൂടുതലായി വളരുന്നത്. വെള്ളം കെട്ടിനിൽക്കുന്ന ടയറുകൾ, പാത്രങ്ങൾ തുടങ്ങിയവയും കൊതുക് വർധനയ്ക്ക് കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു. കൊതുകുകടി ഒഴിവാക്കാൻ വ്യക്തിഗത പ്രതിരോധ നടപടികൾ […]
Read more

കാർ ഓടിച്ചു പോകുന്നതിനിടെ ഹൃദയാഘാതം; 49 കാരന് ദാരുണാന്ത്യം

കൊച്ചി: അരൂരിൽ ദേശീയപാതയിൽ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (49), ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് സംഭവം. അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് ഭാഗത്ത് വാഹനം നിയന്ത്രണം വിട്ട് നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ചുകയറിയതായാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ അരൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിഥിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം […]
Read more

അർജന്റീനയിൽ ഹാന്റാ വൈറസ് ഒരുവർഷത്തിനുള്ളിൽ ഇരട്ടിയായി

എം.വി. ഹോണ്ടിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് ബാധ വ്യാപിച്ചതോടെ ലോകാരോഗ്യ മേഖലയിലെ ആശങ്ക വർധിച്ചു. ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ “ആൻഡീസ്” വകഭേദമാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളും എട്ട് സ്ഥിരീകരിച്ച കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഹാന്റാ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന അർജന്റീനയിൽ രോഗവ്യാപനം ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ജൂൺ മുതൽ ഇതുവരെ 101 കേസുകളാണ് സ്ഥിരീകരിച്ചത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 57 ആയിരുന്നു. കഴിഞ്ഞ സീസണിൽ […]
Read more

പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു; ആർ സി പക്ഷം

തിരുവനന്തപുരം: പാർട്ടി ലൈനിൽ ഉറച്ചുനിൽക്കുന്നുവെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം അറിയിച്ചു. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിവുണ്ടായിരുന്നുവെങ്കിലും അതിന് അവർ മുതിർന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചതിനെ പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. അതേസമയം, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix