Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ്‌യെ കാണാൻ ചെന്നൈയിലേക്ക് കാല്‍നട യാത്രയുമായി യുവദമ്പതികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദളപതി വിജയ്‌യെ ഒരുനോക്ക് കാണണമെന്ന സ്വപ്നവുമായി പട്ടാമ്പിയില്‍നിന്ന് ചെന്നൈയിലേക്ക് കാല്‍നടയായി യാത്രതിരിച്ച് യുവദമ്പതികള്‍. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് ഈ അപൂര്‍വ യാത്ര നടത്തുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തങ്ങളുടെ പ്രിയതാരത്തെ നേരില്‍ കാണണമെന്ന ലക്ഷ്യത്തോടെയാണ് യാത്ര തുടരുന്നത്.

ഇരുവര്‍ക്കും ഒരേയൊരു ആഗ്രഹം മാത്രമാണ് — ‘ദളപതി’ വിജയ് അണ്ണനെ നേരില്‍ കാണണം. അതിനായി താനൂരില്‍നിന്ന് ചെന്നൈയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചിരിക്കുകയാണ്. വിജയ് സിനിമകളിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് ആരാധനയായി മാറിയത്. ഏറെ നാളായുള്ള ഈ ആഗ്രഹത്തിന് ചിറകുവീശിയത് വിജയ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രവേശനം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതോടെയാണെന്ന് ഇരുവരും പറയുന്നു.

മെയ് 6-ന് ഷഹനമോളുടെ നാടായ താനൂരില്‍നിന്നാണ് യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ പട്ടാമ്പിയിലെത്തിയത്. ഉച്ച സമയങ്ങളില്‍ വിശ്രമിച്ചും രാത്രി എത്തുന്ന സ്ഥലങ്ങളില്‍ ടെന്റില്‍ താമസിച്ചുമാണ് യാത്ര മുന്നേറുന്നത്.

പാലക്കാട് വഴിയാണ് തമിഴ്നാട്ടിലേക്കുള്ള പ്രവേശനം. ചെന്നൈയിലെത്തിയ ശേഷം വിജയിയെ എങ്ങനെ കാണുമെന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതിയില്ലെങ്കിലും ആദ്യം ലക്ഷ്യസ്ഥാനത്തെത്തണമെന്നാണ് ഇരുവരുടെയും വിശ്വാസം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തേക്ക് ചെന്നൈയിലെത്താനാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

കോട്ടയം സ്വദേശിയായ മുഹമ്മദ് റാഫി, ഷഹനമോളെ വിവാഹം ചെയ്തശേഷം താനൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix