ആറാട്ടുപുഴ സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തൃശൂർ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നിലവിൽ അവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം. രണ്ടര വർഷം മുൻപ് അരയ്ക്കുതാഴെ തളർന്നുപോയ ഇവർ തുടർച്ചയായ ചികിത്സയിലാണ്. ആറുമാസം കൂടുമ്പോൾ നടത്തേണ്ട പരിശോധനക്കും ഇഞ്ചക്ഷനും വേണ്ടി ഏപ്രിൽ 16-ന് ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇവരെ പിന്നീട് നടത്തിയ രക്തപരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. മലിനജലാശയങ്ങളിൽ കുളിക്കുന്നതിലൂടെ സാധാരണയായി […]
Read more
