Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

രാജിക്ക് പിന്നാലെ ധർമ്മേന്ദ്ര പ്രധാനെ പ്രശംസിച്ച് റിജിജു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കായി കഴിഞ്ഞ വർഷങ്ങളിലുടനീളം ധർമ്മേന്ദ്ര പ്രധാൻ നൽകിയ സമർപ്പിത സേവനങ്ങൾക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിച്ചു. യഥാർഥ നേതൃത്വം വിലയിരുത്തപ്പെടുന്നത് ദീർഘകാല പൊതുസേവനത്തിലൂടെയാണെന്നും വിദ്യാർത്ഥി ക്ഷേമത്തിനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുമായി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ പ്രവർത്തനങ്ങൾ അതിന് മികച്ച ഉദാഹരണമാണെന്നും റിജിജു വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, […]
Read more

സിബി മലയിലിന്റെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണം , ജോയ് കെ മാത്യു

കൊച്ചി: നടി പേളി മാണി സംവിധായകൻ സിബി മലയിലിനെ ആക്ഷേപിച്ചതിനെ രൂക്ഷമായ ഭാഷയിൽ പേളി മാണിയെ വിമർശിച്ച് നടനും , സംവിധായകനുമായ ജോയ് കെ മാത്യു രംഗത്ത് , ആ വാക്കുകളിലേക്ക് , മലയാള സിനിമയിൽ മാസ്റ്റർപീസുകൾ തീർത്ത സിബി മലയിൽ എന്ന ജീനിയസ് സംവിധായകനെ അധിക്ഷേപിച്ച വാചകമടി കലയാക്കിയ യൂട്യൂബർ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം.മലയാള ചലച്ചിത്ര ലോകത്തിന് എണ്ണമറ്റ ക്ലാസിക് സിനിമകൾ സമ്മാനിച്ച, പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആദരിക്കുന്ന […]
Read more

മലപ്പുറത്ത് റേഷൻ കടകളിൽ പുഴുവരിച്ച ആട്ട; തിരിച്ചെടുക്കാൻ സംവിധാനമില്ല

മലപ്പുറം: ജില്ലയിലെ വിവിധ റേഷൻ കടകളിൽ കാലാവധി കഴിഞ്ഞ ആട്ട പാക്കറ്റുകൾ കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയായി. ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകളുടെ പരിധിയിലുള്ള റേഷൻ കടകളെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ, തിരൂർ മേഖലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. ചില റേഷൻ കടകളിൽ ആറു ക്വിന്റൽ വരെ ഉപയോഗശൂന്യമായ ആട്ടപ്പൊടി കെട്ടിക്കിടക്കുന്നതായാണ് വിവരം. അതേസമയം, ചില കടകളിൽ ആട്ടയ്ക്ക് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ആവശ്യത്തിനനുസരിച്ചല്ല വിതരണം നടക്കുന്നതെന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. പ്രശ്നം ബന്ധപ്പെട്ട […]
Read more

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14ന്

സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രം 2026 ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. കേരളത്തിലെ വിതരണാവകാശം ന്യൂ സൂര്യ ഫിലിംസ് സ്വന്തമാക്കിയപ്പോൾ, തമിഴ്നാട്ടിൽ പ്രൈമാർക്ക് പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മലയാളി നടി മമിത ബൈജു നായികയായി എത്തുന്ന ചിത്രം സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. […]
Read more

ബാങ്കിൽ മിന്നൽ പരിശോധന; തട്ടിപ്പുസംഘത്തിന് അക്കൗണ്ട് വാടകയ്ക്ക് നൽകിയ യുവാവ് പിടിയിൽ

മലപ്പുറം: ബാങ്കിംഗ് നെറ്റ്‌വർക്കിൽ നിന്ന് ലഭിച്ച അടിയന്തര രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ സാമ്പത്തിക തട്ടിപ്പ് ശ്രമം തടഞ്ഞു. മലപ്പുറത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്ന് ഒരേ ദിവസം രണ്ടുതവണയായി വൻതുക പിൻവലിക്കാൻ ഒരാൾ ശ്രമിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. രഹസ്യസൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ബാങ്കിലെത്തി പണം പിൻവലിക്കുന്നത് തടഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ വ്യക്തമായ വിശദീകരണം നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് […]
Read more

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി; എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനകം 30,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷം ഒടുവിൽ അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചു. 186 യാത്രക്കാരുമായി കാനറി ദ്വീപുകളിലെ ടെനറീഫിൽ നിന്ന് ബ്രിട്ടനിലെ ലിവർപൂളിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് സാങ്കേതിക തകരാറല്ലാത്ത കാരണത്താൽ തിരിച്ചിറക്കേണ്ടിവന്നത്. വിമാനത്തിനുള്ളിൽ രണ്ട് യാത്രാസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുൻനിർത്തി പൈലറ്റ് വിമാനം ടെനറീഫ് സൗത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. എയർ ട്രാഫിക് […]
Read more

നെഹ്റു ട്രോഫി നടത്തിപ്പ്, വിവാദ കമ്പനിയ്ക്ക്? കരാർ നീക്കത്തിൽ പ്രതിഷേധം

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദങ്ങളിൽപ്പെട്ട ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമാ തോമസ് എം.എൽ.എ.ക്ക് അപകടമുണ്ടായ ചടങ്ങ് സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നതെന്നാണ് ആരോപണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് കമ്പനിയെ പരിഗണിക്കുന്നതെന്നാണ് ആക്ഷേപം. എതിർപ്പുകൾ നിലനിൽക്കുന്നതിനിടെയും ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമർശനം. കലൂർ സ്റ്റേഡിയത്തിൽ ഓസ്കാർ ഇവന്റ്സ് ഒരുക്കിയ വേദിയിൽ നിന്നാണ് […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യത്തിൽ വിട്ടുവീഴ്ചയില്ല; രാജ്യവ്യാപക പ്രതിഷേധത്തിന് സി.ജെ.പി. ആഹ്വാനം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധർമേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം ഡൽഹിയിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കി. നാളെ വൈകിട്ട് ആറിന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സി.ജെ.പി. അറിയിച്ചു. ഡൽഹിയിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധവേദിയിലേക്ക് വിദ്യാർഥികളും പിന്തുണക്കാരും എത്തുന്നത് തുടരുകയാണ്. അതേസമയം, ധർമേന്ദ്ര പ്രധാനെ […]
Read more

റിയ ആഹിറിന്റെ പ്രതിഷേധ ചിത്രം പുനരാവിഷ്‌കരിച്ച് നവ്യാ നായർ; പിന്നാലെ പോസ്റ്റ് പിൻവലിച്ചു

കൊച്ചി: സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെന്ന വിലയിരുത്തലുകൾക്കിടെ, മുംബൈയിലെ പ്രതിഷേധത്തിനിടെ ശ്രദ്ധ നേടിയ റിയ ആഹിറിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് നടി നവ്യാ നായർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം പിൻവലിച്ചു. ദാദറിലെ ശിവജി പാർക്കിന് സമീപം കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പൊലീസ് വാഹനം ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയ ആഹിറിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ മാതൃകയിൽ പൊലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യാ […]
Read more

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ബോധപൂർവം പറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് എന്താണ് അടിസ്ഥാനമെന്ന് പിണറായി വിജയൻ ചോദിച്ചു. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന്റെ വിശദീകരണം മുഖ്യമന്ത്രി നൽകേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി അംഗീകരിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix