Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ബോധപൂർവം പറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് എന്താണ് അടിസ്ഥാനമെന്ന് പിണറായി വിജയൻ ചോദിച്ചു. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന്റെ വിശദീകരണം മുഖ്യമന്ത്രി നൽകേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി അംഗീകരിച്ച […]
Read more

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്; ADGP എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സസ്പെൻഷനിലായ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ ഉടൻ വകുപ്പുതല അന്വേഷണം ആരംഭിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണം നടത്തുന്നത്. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡി.ജി.പി. യോഗേഷ് ഗുപ്തയുടെ പേരാണ് നിലവിൽ പരിഗണനയിലുള്ളതെന്നാണ് വിവരം. അജിത് കുമാറിനെതിരായ ആരോപണങ്ങൾ സമഗ്രമായി പരിശോധിക്കുന്ന അന്വേഷണത്തിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. അജിത് കുമാറിന്റെ വിശദീകരണവും രേഖകളും ഹാജരാക്കാൻ അവസരം നൽകും. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ ക്രിമിനൽ കേസ് […]
Read more

ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി അഭിജിത് ദീപ്കേ; പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്ന് ദീപ്കേ അറിയിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. രാജി ഒഴികെയുള്ള ആവശ്യങ്ങൾ താൽക്കാലികമായി പരിഗണിക്കാമെന്ന് മന്ത്രിതല സമിതി സി.ജെ.പി. നേതാക്കളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സി.ജെ.പി. നിലപാട് കടുപ്പിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം, […]
Read more

കാനഡയിൽ പഞ്ചാബ് സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ

ടൊറന്റോ : കാനഡയിൽ പഞ്ചാബ് സ്വദേശിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവ്-ഇൻ പങ്കാളിയെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. ഡൽഹി സ്വദേശിയായ റിതീഷ് കുമാർ (22) ആണ് അറസ്റ്റിലായത്. ജൂലൈ 9-നാണ് കാനഡയിലെ എഡ്മണ്ടണിലെ വസതിയിൽ ദമൻപ്രീതിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്ന് ദിവസത്തിന് ശേഷം യുവതി മരിച്ചു. ജൂലൈ 14-ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ […]
Read more

ബെംഗളൂരുവിൽ ബസിൽ യുവതിയോട് ലൈംഗികാതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന യുവാവിനെ ഡ്രൈവറും സഹയാത്രക്കാരും ചേർന്ന് പിടികൂടി മർദിച്ചു. ഹെബ്ബാളിന് സമീപം മാന്യത ടെക് പാർക്കിലേക്കുള്ള ബസിലായിരുന്നു സംഭവം. ബസിൽ യുവതിക്കൊപ്പമിരുന്ന യുവാവ് മോശമായി പെരുമാറിയതോടെയാണ് സംഭവം. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെടുകയും യുവാവിനെ തടയുകയും ചെയ്തു. പിന്നാലെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് ഇയാളെ മർദിച്ചു. യുവതിയോടും പ്രതിയെ അടിക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടതായി ദൃശ്യങ്ങളിൽ കാണാം. യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ഡ്രൈവർ ബസ് റോഡരികിൽ […]
Read more

ഇ.വി.എം. ഹാക്കിങ് ആരോപണം; പണം തട്ടിയെന്ന പരാതി തള്ളി ബി.എം. ജമാൽ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) ഹാക്ക് ചെയ്യാനുള്ള ബി.ജെ.പി.യുടെ നീക്കം തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാർഥികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് പ്രവർത്തകനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ ബി.എം. ജമാൽ. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചിലരുടെ താത്പര്യപ്രകാരമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനമാനങ്ങളിൽ താത്പര്യമില്ലെന്നും തന്നെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ആസൂത്രിതമായി വ്യാജപ്രചാരണം […]
Read more

ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; യൂബർ, ഒല ബഹിഷ്‌കരണം തുടരും

കൊച്ചി: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ടാക്സി ഡ്രൈവർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായ കേരള സവാരി, റാപ്പിഡോ എന്നീ പ്ലാറ്റ്ഫോമുകളിൽ ഡ്രൈവർമാർ സർവീസ് പുനരാരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത യൂബർ, ഒല പ്ലാറ്റ്ഫോമുകൾക്കെതിരായ ബഹിഷ്‌കരണം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി സർക്കാർ, ഓൺലൈൻ ടാക്സി കമ്പനികൾ, ട്രേഡ് യൂണിയനുകൾ എന്നിവരുടെ സംയുക്ത യോഗം ഉടൻ വിളിക്കണമെന്ന് സമരനേതാക്കൾ ആവശ്യപ്പെട്ടു. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം […]
Read more

ഡ്രാഗൺ ഫ്രൂട്ട് പറിക്കാനിറങ്ങിയ പി.എച്ച്.ഡി. വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു

തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കർണാടക സ്വദേശിയും 2025-ലെ പി.എച്ച്.ഡി. ബാച്ച് വിദ്യാർഥിയുമായ കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രാഗൺ ഫ്രൂട്ട് പറിക്കാനായി പോയതിനിടെയാണ് കിഷോർ കുമാർ കുളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നത് രാത്രി ഒരു മണിയോടെയായിരുന്നെങ്കിലും വിവരം പുറത്തറിയുന്നത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ […]
Read more

CMRL–എക്സാലോജിക് കേസ്; ശശിധരൻ കർത്തയുടെ മൊഴി ഇ.ഡിക്ക് നിർണായകം

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.യുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പേരുകൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ നിർണായക വെളിപ്പെടുത്തലുമായി സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. പണം നൽകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണെന്നാണ് കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയ മൊഴിയെന്നാണ് വിവരം. വീണ ടി.യുടെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിരുന്നില്ലെന്നും കർത്ത മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ കർത്തയുടെ വസതിയിൽ വച്ചാണ് ഇ.ഡി. വിശദമായ ചോദ്യം […]
Read more

ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; ലഹരി സംഘങ്ങളുടെ കുടിപ്പകയെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി ബന്ധപ്പെട്ടിരുന്ന അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ലഹരിസംഘവും തമ്മിൽ കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix