Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; കുറ്റക്കാർക്ക് വധശിക്ഷ വേണമെന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ അമ്മ

നാഗ്പുർ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ആകാംക്ഷാ ചതുർവേദിയുടെ മരണത്തിന് പിന്നാലെ കുറ്റക്കാർക്കെതിരെ വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടി വേണമെന്ന് അമ്മ നീലം ചതുർവേദി ആവശ്യപ്പെട്ടു. മധ്യപ്രദേശ് സ്വദേശിനിയായ നീലം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. “കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് കൊണ്ട് മാത്രം നീതി ലഭിക്കില്ല. വിദ്യാർഥികളുടെ പ്രതിഷേധത്തെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും കർശനമായ ശിക്ഷ ലഭിക്കണം,” എന്ന് നീലം […]
Read more

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

മലപ്പുറം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്. അഡീഷണൽ എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു പരിശോധന. ട്രെയിനിൽ നിന്ന് ഇറങ്ങിയ പ്രതി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ […]
Read more

ബാങ്ക് മാനേജറെ മർദിച്ചെന്ന പരാതി; കരുണാനിധിയുടെ കൊച്ചുമകൾക്കെതിരെ കേസ്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴിക്കെതിരെ ബാങ്ക് മാനേജറെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെന്നൈ അടയാറിലെ എസ്ബിഐ എൻആർഐ ശാഖാ മാനേജറെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ജൂലൈ 20-നാണ് സംഭവം നടന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളിലാണ് മാനേജറുടെ ഓഫീസിനുള്ളിൽ വച്ച് കയൽവിഴി അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്യുന്നതായി കാണുന്നത്. തർക്കത്തിനിടെ സമീപത്തുണ്ടായിരുന്ന ഒരാൾ കയൽവിഴിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. […]
Read more

വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു

ലഖ്‌നൗ: നിർമാണ സ്ഥലത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണത്തിനായി കുഴിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീണത്. സമീപവാസികൾ നടത്തിയ തിരച്ചിലിൽ അഞ്ച് മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ […]
Read more

പരപ്പനങ്ങാടി സ്റ്റേഷനിൽ റെയിൽവേ ജീവനക്കാരന് മർദനം; രണ്ട് യുവാക്കൾക്കെതിരെ കേസ്

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.25ഓടെയായിരുന്നു സംഭവം. ആലപ്പുഴ–കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്ത് എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ടി.ടി.ഇ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി ടി.ടി.ഇയെ അസഭ്യം പറയാൻ തുടങ്ങി. ഈ ദൃശ്യങ്ങൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ പ്രകോപിതരായ പ്രതികൾ ഇയാളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. […]
Read more

സമസ്ത ജനറല്‍ സെക്രട്ടറി ആര്? നിര്‍ണായക ചര്‍ച്ച അടുത്ത മാസം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി സംഘടനയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തമായത്. ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സജീവമായ ചരടുവലികളിലാണ്. പാണക്കാട് കുടുംബത്തിന്റെ പിന്തുണയുള്ള എം.ടി. അബ്ദുള്ള മുസ്‍ലിയാരുടെയും കൊയ്യോട് ഉമര്‍ മുസ്‍ലിയാരുടെയും പേരുകളാണ് ലീഗ് അനുകൂല വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ലീഗ് വിരുദ്ധ ചേരിയില്‍ മൂസക്കുട്ടി ഹസ്‌റത്തും […]
Read more

ഡിജിറ്റൽ സർവേ പ്രതിസന്ധിയിൽ; നാല് മാസമായി ശമ്പളമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. മൂവായിരത്തിലധികം കരാർ ജീവനക്കാർക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പലരും ജോലി നിർത്തി. ഇതോടെ വിവിധ ജില്ലകളിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സർവേയർമാരും ഹെൽപ്പർമാരും ശമ്പളക്കുടിശ്ശികയെ തുടർന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനിടെ ഫീൽഡ് ജീവനക്കാരിൽ ചിലരുടെ കരാർ പുതുക്കാതിരുന്നതും സർവേ പ്രവർത്തനങ്ങളെ കൂടുതൽ ബാധിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പലർക്കും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കുടുംബജീവിതം […]
Read more

SN കോളേജ് അധ്യാപക നിയമനം; വെള്ളാപ്പള്ളിക്ക് അനുകൂലമായി സർക്കാർ നിലപാട് മാറ്റിയെന്ന് വിമർശനം

തിരുവനന്തപുരം: മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പും കെ.കെ. മഹേശന്റെ ആത്മഹത്യാ കേസും വിവാദമായിരിക്കെ, എസ്.എൻ. ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന വിമർശനം ശക്തമാകുന്നു. കോഴ വാങ്ങി നിലവിലില്ലാത്ത ഒഴിവുകളിൽ നിയമനം നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ തീരുമാനിച്ച സർക്കാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് ആരോപണം. അധ്യാപക നിയമനത്തിനായുള്ള അഭിമുഖ ബോർഡിലേക്ക് സർക്കാർ നോമിനിയെ അനുവദിക്കേണ്ടതില്ലെന്നായിരുന്നു ആദ്യം പുറത്തിറക്കിയ ഉത്തരവ്. എന്നാൽ ഏതാനും ദിവസങ്ങൾക്കകം സർക്കാർ ഈ തീരുമാനം […]
Read more

CMRL–എക്‌സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യംചെയ്യാൻ ഇ.ഡി. ആലോചന

കൊച്ചി: സി.എം.ആർ.എൽ.–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി. ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. പിണറായിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും അതിന് പ്രത്യുപകാരമായി യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും കർത്ത മൊഴി നൽകിയതായി ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. വീണ ആദ്യം ഐ.ടി. കൺസൾട്ടൻസി സേവനം നൽകിയിരുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, അതിന് ആവശ്യമായ രേഖകളോ […]
Read more

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത തട്ടിപ്പ്; പ്രതികളെ കോഴിക്കോട്ടെത്തിച്ചു

കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളായ ഡൽഹി സ്വദേശികളായ നിതിൻ കുമാറിനെയും ഗൗരവിനെയും അന്വേഷണസംഘം ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇരുവരെയും എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ നിന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് വ്യാജ ഫോൺ കോളുകളിലൂടെ പണം തട്ടുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix