Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എറണാകുളത്ത് പോലീസ് കോൺസ്റ്റബിളിനെ കാണാതായി; അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളത്ത് പോലീസ് കോൺസ്റ്റബിളിനെ കാണാതായതായി പരാതി. പറവൂർ വടക്കേകര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളും കുഴുപ്പിള്ളി സ്വദേശിയുമായ അൻജിത്ത് (41) നെയാണ് ശനിയാഴ്ച മുതൽ കാണാതായത്. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പുറത്തിറങ്ങിയ അൻജിത്ത് പിന്നീട് തിരിച്ചെത്തിയില്ല. ഫോണിൽ ബന്ധപ്പെടാനും സാധിക്കാതിരുന്നതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് അൻജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

വാഹനാപകടത്തിൽ ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടി.വിയുടെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്. കാരോട്–കളിയിക്കാവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്താണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

വിദ്യാർഥികൾക്കെതിരായ കേസുകളിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന സി.ജെ.പി. പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വ്യാപകമായി കേസെടുക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസ് നടപടി നടക്കുന്നതെന്ന് സി.ജെ.പി. ആരോപിച്ചു. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി. […]
Read more

പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്

കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. നാദാപുരം ടി.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വൈഗ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ സ്റ്റെപ്പിൽ നിന്നിരുന്ന വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ബസിൽ അമിത തിരക്കായിരുന്നുവെന്നും തിരക്ക് കാരണം വാതിൽ […]
Read more

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്.സി./എസ്.ടി. കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന റാമിനെ പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്താൻ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് […]
Read more

ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ബിഹാറിലെ നവാഡ സ്വദേശിയായ മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൈമൂർ നഗർ സ്വദേശിയായ ലോകേഷിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ 20 വർഷമായി സഫ്ദർജങ് ആശുപത്രിക്ക് പുറത്ത് വസ്ത്രങ്ങൾ വിൽക്കുന്നയാളായിരുന്നു മനോജ്. ജൂലൈ 23-ന് എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം ഗുരുതര പരിക്കുകളോടെ മനോജിനെ കണ്ടെത്തുകയായിരുന്നു. […]
Read more

ഡ്രോൺ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് രണ്ട് കുപ്പി വെള്ളം

പാലക്കാട്: ഓൺലൈനായി ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് രണ്ട് കുപ്പി വെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിക്കാണ് തട്ടിപ്പിൽ 2,200 രൂപ നഷ്ടമായത്. ‘ഇൻഡോ ഗാഡ്‌ജറ്റ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് ഇയാൾ ഡ്രോൺ ക്യാമറ ഓർഡർ ചെയ്തത്. കൊറിയർ ചാർജ് ഉൾപ്പെടെ 2,200 രൂപയായിരുന്നു വില. ഫേസ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. തുടർന്ന് കൊറിയർ എത്തിക്കേണ്ട വിലാസവും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ട് […]
Read more

പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതി പ്രദീപിന്റെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയത്. അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുള്ള ദീർഘകാല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുകുടുംബങ്ങളും തമ്മിൽ വർഷങ്ങളായി അതിർത്തിത്തർക്കം നിലനിന്നിരുന്നു. നാല് മാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും കുറ്റകൃത്യത്തിനുശേഷം തെളിവുകൾ […]
Read more

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദ്–ദമ്മാം ഹൈവേയിലെ റുമാഹ് മേഖലയിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42) ആണ് മരിച്ചത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. റിയാദിൽ നിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേഷുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതർ വാഹനത്തിലെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നടത്തിയ […]
Read more

43 വർഷമായി ഭൗതിക പരിശോധനയില്ല; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ കണ്ടെത്തിയതായി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് കോടതിയുടെ രൂക്ഷ വിമർശനം. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2011-12 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകൾ ഇപ്പോഴും തീർപ്പാകാതെ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix