Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V D Satheeshan

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കം […]
Read more

‘ജനാധിപത്യത്തിന്റെ സൗന്ദര്യം’; പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് […]
Read more

മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട: വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശൻറെ കടുത്ത നിലപാട്. തന്നെ പരിഗണിക്കാത്ത പക്ഷം മറ്റ് സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ അഭിപ്രായം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഭരണപരിചയം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേതാവിന് പ്രധാനമായത് കാഴ്ചപ്പാടും ടീമിനെ നയിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിന്റെയും മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. പാർട്ടികളിൽ സംഘടനാ ദൗർബല്യം വലിയ തിരിച്ചടിയാകുന്നുണ്ടെന്നും […]
Read more

മുഖ്യമന്ത്രി ചർച്ച; വി ഡി സതീശന് പിന്തുണയുമായി ലത്തീന്‍ സഭ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുമ്പോൾ വി ഡി സതീശനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലത്തീന്‍ സഭ. ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ അഭിപ്രായം. ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു. സിപിഐഎമ്മിന് അവരുടെ കോട്ടകളില്‍ വിള്ളല്‍ സംഭവിച്ചെന്നും പാര്‍ട്ടി തിരുത്തണമെന്നും യൂജിന്‍ പെരേര പറഞ്ഞു. ആത്മാര്‍ത്ഥതയോടെ പാര്‍ട്ടി പുന പരിശോധിക്കണമെന്നും വേണ്ട രംഗങ്ങളില്‍ […]
Read more

കേരളത്തിൽ യുഡിഎഫ് തരംഗം; ആദ്യ രണ്ട് റൗണ്ടിൽ പിന്നിലായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ ആദ്യ ഘട്ട ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണെന്ന് കാണിക്കുന്നു. പല മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പിണറായി വിജയൻ ആദ്യ രണ്ട് റൗണ്ടുകളിലും പിന്നിലായിട്ടുണ്ട്. ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് ആദ്യ റൗണ്ടിൽ 733 വോട്ടിന് ലീഡ് നേടി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യ റൗണ്ടിൽ പിന്നിലാണ്. മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് […]
Read more

മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല; വി.ഡി സതീശനെ അനുകൂലിച്ചും ആക്ഷേപിച്ചും പോസ്റ്ററുകൾ

ഇടുക്കി: തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലെക്സുകളും പോസ്റ്ററുകളും. നഗരത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന സംഭവമാണിത്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവന് മുന്നിലെ ഭിത്തിയിലാണ് ആദ്യം അനുകൂല ഫ്ലെക്സ് ഉയർന്നത്. “ജനനായകൻ വി.ഡി. സതീശന് അഭിവാദ്യങ്ങൾ, ടീം യുഡിഎഫ്” എന്ന സന്ദേശമാണ് ഫ്ലെക്സിൽ ഉണ്ടായിരുന്നത്. അതേസമയം, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സതീശനെ വിമർശിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. സീനിയർ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ ശ്രമം വിജയിക്കില്ലെന്ന പരാമർശമാണ് പോസ്റ്ററിലുള്ളത്. […]
Read more

അപ്രഖ്യാപിത ലോഡ് ഷെഡിംഗ് പിൻവലിക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദ്യുതി നിയന്ത്രണം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടരുകയാണെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുംചൂടിനിടെ രാത്രികാലങ്ങളിലടക്കം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാർ, കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷൻ എന്നിവയുടെ തെറ്റായ തീരുമാനങ്ങളാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് […]
Read more

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read more

അവതരിപ്പിച്ചത് നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ട്: വി ഡി സതീശൻ

ഇടുക്കി: നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനെക്കാൾ കള്ളങ്ങൾ നിറച്ച, നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ലെന്നും ആരോപണം. റവന്യു ഭൂമി വിജ്ഞാപനമിറക്കി വനഭൂമിയാക്കി ഡീനോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞിട്ട് പാലിച്ചില്ല, സിഎച്ച്ആർ പ്രശ്‌നങ്ങൾ, ഏലം കുത്തകപാട്ടം കൊടുക്കുന്നില്ല, ഇടുക്കി ജില്ല മുഴുവൻ വ്യാപകമായ പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ […]
Read more

പി.വി. അൻവർ വിജയിച്ചാൽ ബേപ്പൂരിനൊരു സമ്മാനം ഉണ്ടായിരിക്കും: വി.ഡി. സതീശൻ

ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ വിജയിച്ചാൽ പ്രദേശത്തിന് പ്രത്യേക സമ്മാനം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവർ ഒരു എംഎൽഎ എന്ന നിലയിൽ മാത്രം നിയമസഭയിൽ ഉണ്ടാകില്ലെന്നും, മണ്ഡലത്തിന് കൂടുതൽ നേട്ടങ്ങൾ നേടിക്കൊടുക്കുന്ന പ്രതിനിധിയായിരിക്കുമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള സർക്കാരിനെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായ സർവേ പ്രകാരം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer