Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V D Satheeshan

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; നിരവധി പേർക്ക് തൊഴാനായില്ലെന്ന് പരാതി

തൃശ്ശൂർ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഗുരുവായൂരിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി ഇപ്പോൾ തോന്നുന്നില്ലെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ വരുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണെങ്കിൽ ആചാരപ്രകാരമുള്ള ദർശനമായി കണക്കാക്കാമെന്നും, അതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. ദർശനത്തിനിടെ നിരവധി ഭക്തർക്ക് […]
Read more

വിഡി സതീശന് കൊച്ചിയിൽ സ്വീകരണം; മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി

കൊച്ചി: എറണാകുളം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുഖ്യമന്ത്രി വി.ഡി. സതീശനും കൊച്ചി പൗരാവലി സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. പരിപാടിയിൽ നടൻ മമ്മൂട്ടി സർപ്രൈസായി എത്തി പങ്കെടുത്തു. നടൻ കുഞ്ചാക്കോ ബോബനും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. മികച്ച നേതൃത്വം നൽകാൻ വി.ഡി. സതീശനാകട്ടെ എന്ന് മമ്മൂട്ടി ആശംസിക്കുകയും ചെയ്തു. സതീശനെ പൊന്നാട അണിയിച്ച മമ്മൂട്ടി, രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും സംസാരിച്ചു. “ഞാൻ കേരളം, ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാകുന്നത് […]
Read more

മുഖ്യമന്ത്രി വിഡി സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 6.40ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ അദ്ദേഹം ആദ്യം റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. താലിക്കെട്ട് കഴിഞ്ഞ ശേഷം വധൂവരൻമാരെ ആശീർവദിച്ചും ഫോട്ടോ എടുത്തും കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പോയത്. രാവിലെ 6.50നായിരുന്നു ക്ഷേത്രപ്രവേശനം. ക്ഷേത്രത്തിൽ ശീവേലി നടക്കുന്നതിനിടെയായിരുന്നു ദർശനം. സോപാനത്തിന് മുന്നിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ച […]
Read more

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സതീശൻ സന്ദർശിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായതായാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി […]
Read more

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെ സിപിഎം

തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. സംസ്ഥാനത്ത് വീടില്ലാത്തവർക്ക് അഭയമൊരുക്കിയ പ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ എന്നും, ഇത് വഴി ഇതുവരെ 5 ലക്ഷത്തിലേറെ വീടുകൾ യാഥാർത്ഥ്യമാക്കിയതായും സിപിഎം അറിയിച്ചു. കൂടാതെ ഒരു ലക്ഷത്തിലേറെ വീടുകൾ വിവിധ നിർമാണ ഘട്ടത്തിലാണെന്നും പാർട്ടി വ്യക്തമാക്കി. ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ നിരവധി കുടുംബങ്ങൾ വീടിനായി കാത്തിരിക്കുകയാണെന്നും, ഈ കുടുംബങ്ങളുടെ പ്രതീക്ഷ തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സിപിഎം […]
Read more

പാരിയത്തുകാവ് ഒഴുപ്പിക്കൽ; ചർച്ചയ്ക്ക് റോജി എം. ജോണിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ ഒഴിപ്പിക്കൽ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെട്ടു. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനെയും വി.പി. സജീന്ദ്രൻ എംഎൽഎയെയും ചുമതലപ്പെടുത്തി. വിഷയത്തിൽ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടാനും സർക്കാർ നീക്കം തുടങ്ങി. മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി മേയ് 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചിരുന്നു. അന്നേ ദിവസം നടപടികൾ പൂർത്തിയാക്കാനായില്ലെങ്കിൽ അടുത്ത ദിവസം തുടരണമെന്നും 25-ന് വൈകീട്ട് 3 മണിക്കകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. […]
Read more

ആ യുവനേതാവ് ഈ പുസ്‍തകം വായിക്കണം’: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സത്യപ്രതിജ്ഞയിൽ വി ഡി സതീശതന്റെ പേര് വായിച്ചത് “വടശ്ശേരി ദാമോദര മേനോൻ സതീശൻ” എന്ന് വായിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതോടെ അച്ഛന്റെ മുഴുവൻ പേര് ഉൾപ്പെടുത്തുന്നത് ശരിയാണോ എന്ന വിഷയത്തിൽ ചർച്ചകൾ ശക്തമായി. ചിലർ അച്ഛന്റെ മുഴുവൻ പേര് പറയുന്നതിൽ തെറ്റില്ലെന്ന് വാദിക്കുമ്പോൾ, മറ്റുചിലർ ജാതിപ്പേർ ഒഴിവാക്കാമായിരുന്നുവെന്ന് വിമർശിച്ചു. കോൺഗ്രസിലെ യുവ നേതാവ് ജിന്റോ ജോണും […]
Read more

അമ്മയുടെ പേരുകൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള ആരോപണങ്ങൾ അദ്ദേഹം തള്ളി. തന്റെ മുഴുവൻ പേര് വായിക്കുന്നത് സാധാരണ നടപടിയാണെന്നും പാസ്‌പോർട്ടിലും മറ്റ് രേഖകളിലും ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകുന്നതിന് മുൻപേ തന്നെ തന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണെന്നും അവരോടുള്ള സ്മരണയ്ക്കായി അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയുടെ പേരും ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും […]
Read more

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരേ പുനരന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ പുനരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയാണ് കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി വി ഡി സതീശൻ അധ്യക്ഷനായ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 2023 ഡിസംബർ 15ന് നവകേരള സദസ്സിന്റെ ഭാഗമായി പിണറായി വിജയൻ ആലപ്പുഴയിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിച്ചെന്നായിരുന്നു […]
Read more

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: വി ഡി സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ […]
Read more

Recent News

Advertisement
WhiteswanTV Footer