Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല; വി.ഡി സതീശനെ അനുകൂലിച്ചും ആക്ഷേപിച്ചും പോസ്റ്ററുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലെക്സുകളും പോസ്റ്ററുകളും. നഗരത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന സംഭവമാണിത്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവന് മുന്നിലെ ഭിത്തിയിലാണ് ആദ്യം അനുകൂല ഫ്ലെക്സ് ഉയർന്നത്. “ജനനായകൻ വി.ഡി. സതീശന് അഭിവാദ്യങ്ങൾ, ടീം യുഡിഎഫ്” എന്ന സന്ദേശമാണ് ഫ്ലെക്സിൽ ഉണ്ടായിരുന്നത്.

അതേസമയം, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സതീശനെ വിമർശിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. സീനിയർ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ ശ്രമം വിജയിക്കില്ലെന്ന പരാമർശമാണ് പോസ്റ്ററിലുള്ളത്. സതീശന്റെ കാരിക്കേച്ചറും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

“രമേശ്ജിയെ ഇടിച്ചുതാഴ്ത്താൻ പറ്റില്ല” എന്ന വാചകവും പോസ്റ്ററിൽ ഉണ്ടായിരുന്നു. ഈ പോസ്റ്ററുകൾ “ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി” എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു തന്നെ നേതാവിനെ അനുകൂലിച്ചും വിമർശിച്ചും ഫ്ലെക്സുകളും പോസ്റ്ററുകളും വന്നത് തൊടുപുഴയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer