മാസപ്പടി കേസ്; വിണയ്ക്ക് ഇഡി സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് നൽകി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ എത്തിയാണ് വീണ ടി. വിശദീകരണം നൽകേണ്ടത്. കേസുമായി ബന്ധപ്പെട്ട് വീണ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഇ.ഡി. സമൻസ് അയച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ ഇ.ഡി. അന്വേഷണം തുടരുകയാണ്.
Read more




