Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VijayGovernment

ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സർക്കാർ ഉത്തരവ് പിൻവലിച്ചത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. സർക്കാർ […]
Read more

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ക്രമസമാധാന വിഭാഗത്തെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ ഉത്തരവോടെ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇനി വിവരാവകാശ […]
Read more

വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍; പ്രക്ഷോഭങ്ങള്‍ തടയാന്‍ നിര്‍ദേശം

ചെന്നൈ: വിദ്യാർഥികളുടെ സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലുമുള്ള പങ്കാളിത്തം തടയാൻ തമിഴ്‌നാട് സർക്കാർ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് സർക്കാർ നിർദേശം നൽകിയത്. വിദ്യാർഥികൾ വിവിധ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിക്കണമെന്നാണ് ഔദ്യോഗിക നിർദേശം. വിദ്യാർഥി പ്രക്ഷോഭങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശം ഇടത് വിദ്യാർഥി സംഘടനകളെയും കോക്രോച്ച് […]
Read more

ജെൻസിയെ ലക്ഷ്യം വെച്ചുള്ള ബജറ്റ്; ബജറ്റിൽ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ബജറ്റിൽ കാര്യമായ പുതുമകളില്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കാവേരി നദീജല പ്രശ്നം ഉയർത്തിക്കാട്ടിയാണ് ഉദയനിധിയുടെ പ്രതികരണം. കാവേരിയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും സർക്കാർ വിഷയം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തിൽ കാവേരി നദിയിലെ ജലനിരപ്പിൽ വലിയ കുറവുണ്ടായിട്ടും […]
Read more

ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ ഒരുക്കാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെയുള്ള സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ബസുകളിലാണ് പുതിയ കാർഗോ സൗകര്യം ആരംഭിക്കുക. ഇതിനായി ബസുകളിൽ പ്രത്യേകമായി തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെന്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ. വിജയ് തമിഴൻ പാർത്ഥിപൻ പരിശോധിച്ചു. മുഖ്യമന്ത്രി വിജയ് നിർദേശിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചത്. […]
Read more

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ളത്; രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കേണ്ട: വിജയ് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. സ്കൂളുകൾ പഠനത്തിനുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും വ്യക്തമാക്കി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹൻ സർക്കുലർ പുറത്തിറക്കി. സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കുലറിലെ നിർദേശം. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളുകളിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ നേതാക്കളുടെ ജന്മദിന ആഘോഷങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix