Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: VizhinjamPort

വിഴിഞ്ഞം തുറമുഖം; സമ്പൂര്‍ണ്ണ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് പുതിയ വാതിൽ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. വിഴിഞ്ഞം എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക മുന്നേറ്റമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാനും ഗതാഗത സമയത്തിൽ വലിയ ലാഭമുണ്ടാക്കാനും ഇതുവഴി സാധിക്കും. […]
Read more

വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയ സംഭവം; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോർട്സ് കുന്നുകൾ ഇടിച്ച് നിരത്തിയെന്ന പരാതിയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് വീണ്ടും പരിശോധന നടത്തി. അദാനി പോർട്സിനോട് ഇന്ന് ആവശ്യമായ രേഖകൾ ഹാജരാക്കാനും വകുപ്പ് നിർദേശം നൽകി. അനധികൃത കയ്യേറ്റം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കയ്യേറ്റം നടന്നതായി ആരോപണമുയർന്ന പ്രദേശങ്ങൾ തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സന്ദർശിച്ചു. ലത്തീൻ സഭാ നേതൃത്വവുമായും സാമൂഹിക-പരിസ്ഥിതി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി കുന്നുകൾ ഇടിച്ച് നിരത്തിയെന്ന […]
Read more

കരയും തുറന്ന് വിഴിഞ്ഞം; 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും

തിരുവനന്തപുരം: രാജ്യാന്തര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബെന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കടൽമാർഗം മാത്രമല്ല, കരമാർഗവും ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകുന്നു. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് കസ്റ്റംസ് അനുമതി നൽകിയതോടെയാണ് സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങിയത്. ദേശീയപാത അതോറിറ്റിയും നേരത്തെ റോഡ് മാർഗമുള്ള കണ്ടെയ്നർ ഗതാഗതത്തിന് അനുമതി നൽകിയിരുന്നു. ട്രയൽ റണ്ണും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത മാസം 18-ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വിഴിഞ്ഞത്ത് […]
Read more

പ്രതിപക്ഷം വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കരുത്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖ കരാർ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കാനും വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാനും പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കരാർ ലംഘനം ഉണ്ടായാൽ ചർച്ചകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ഓഹരി കൈമാറ്റ വിഷയത്തെ ഒരു ബിസിനസ് തർക്കമായി കാണണമെന്നും അതിന്റെ […]
Read more

വിഴിഞ്ഞത്ത് അദാനി പോര്‍ട്ടിന്റെ കരാര്‍ ലംഘനം; ജിഎസ്ടി ഇനത്തില്‍ കൈവശപ്പെടുത്തിയത് 85 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകിയ തുകയിൽ നിന്ന് ജിഎസ്ടി ഇനത്തിൽ 85 കോടി രൂപയാണ് അദാനി പോർട്ടിന് അനുവദിച്ചതെന്ന് ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2023-ൽ അദാനി പോർട്ടിന്റെ അപേക്ഷയെ തുടർന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനി ജിഎസ്ടി ഇനത്തിൽ 85 കോടി രൂപ അനുവദിച്ചത്. എന്നാൽ കരാർ വ്യവസ്ഥകൾ പ്രകാരം ഇത്തരത്തിൽ ജിഎസ്ടി നൽകുന്നത് അനുവദനീയമല്ലെന്നാണ് […]
Read more

‘വ്യക്തത വേണം’; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും, കരാർ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരെ സർക്കാർ അറിയിച്ചിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും കത്തിൽ […]
Read more

വിഴിഞ്ഞം തുറമുഖ ചുമതല മാറ്റം; ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് സ്ഥലംമാറ്റമുണ്ടായതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരമാറ്റത്തിന് പിന്നാലെ ദിവ്യ എസ് അയ്യരെ മാറ്റിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്. ഒരുപാട് നാളായി അവിടെ ഉണ്ടായിരുന്ന നിരവധി […]
Read more

‘കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി’; പരിഹസിച്ച് എ എ റഹീം

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് റഹീം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു. അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയായി എന്നത് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം […]
Read more

Recent News

Advertisement
WhiteswanTV Footer