ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സതീശൻ നമ്പൂതിരി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗമായ ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് മേൽശാന്തിയുടെ കാലാവധി. രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. നേരത്തെ മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോൾ താത്കാലിക ചുമതലയും വഹിച്ചിരുന്നു. പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടെയും ഓതിയ്ക്കൻ കുടുംബാംഗമായ ഗുരുവായൂർ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെയും മകനാണ് 58കാരനായ സതീശൻ നമ്പൂതിരി. 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നിർവഹിച്ചുവരികയാണ്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയാണ്. […]
Read more