Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് വിൽപനയും വിതരണവും സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വിൽപന തടയുന്നതിനുമാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും. ഫാർമസികളിൽ സ്ഥാപിക്കുന്ന സിസിടിവി സംവിധാനത്തിന്റെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തിൽ […]
Read more

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിന് പിന്തുണ അറിയിച്ച് വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം ചർച്ചയാകുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്. മൃഗശാല മാറ്റണമെന്ന നിർദേശത്തോട് യോജിക്കുന്നതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് പറഞ്ഞു. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മേയറുടെ അഭിപ്രായം. മൃഗങ്ങൾക്ക് രോഗങ്ങൾ പടരുമ്പോൾ സമീപവാസികൾക്ക് ആശങ്കയുണ്ടാകുമെന്നും മൃഗങ്ങൾ കൂടുകളിൽ നിന്ന് പുറത്തുകടക്കുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് ഭീതിയുണ്ടാകുമെന്നും മേയർ പറഞ്ഞു. നിലവിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന […]
Read more

പരശുറാം എക്സ്പ്രസ് ഇനി എൽഎച്ച്ബി കോച്ചുകളിൽ; സെപ്റ്റംബർ 22 മുതൽ പുതിയ മാറ്റം

തിരുവനന്തപുരം: പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ട്രെയിനിലെ കോച്ചുകളുടെ ഘടനയിലും മാറ്റമുണ്ടാകും. രണ്ട് എസി ചെയർകാർ, ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചുകൾ, ഒൻപത് ജനറൽ ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ, ഒരു […]
Read more

ലഹരി മോചന കേരള രക്ഷാ പദയാത്ര ഒക്ടോബർ 2 ന് ആരംഭിക്കും

കൊച്ചി: മദ്യ വിമോചന മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന “ലഹരി മോചന കേരള രക്ഷാ പദയാത്ര”യുടെ സംസ്ഥാനതല സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിച്ചു. ഒക്ടോബർ രണ്ടിന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് സമാപിക്കും. കച്ചേരിപ്പടി ഗാന്ധിഭവനിൻ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ സംസ്ഥാന പൊലീസ് ഉപമേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. 2003 മുതൽ 2007 ജൂലൈ വരെയുള്ള […]
Read more

ഫോൺ വാങ്ങിത്തരില്ലെന്ന് പറഞ്ഞതോടെ മർദനം; മുത്തശ്ശിയെയും അമ്മായിയെയും ആക്രമിച്ച് യുവാവ്

ഉത്തർപ്രദേശ്: ഐഫോണും മൂന്ന് ലക്ഷം രൂപയും നൽകാത്തതിനെ തുടർന്ന് മുത്തശ്ശിയെയും അമ്മായിയെയും മർദിച്ച യുവാവിനെതിരെ പരാതി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കോട്‌വാലി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഹ്‌ലിംപുര സ്വദേശിയാണ് പ്രതിയായ യുവാവ്. അടുത്തിടെ വീട്ടുകാർ ഇയാൾക്ക് ബൈക്ക് വാങ്ങിനൽകിയിരുന്നു. ഇതിന് പിന്നാലെ പുതിയ ഫോൺ വാങ്ങിനൽകണമെന്നും മൂന്ന് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് യുവാവ് വീട്ടുകാരിൽ സമ്മർദം ചെലുത്തിയിരുന്നതായാണ് വിവരം. ഫോൺ വാങ്ങിനൽകില്ലെന്ന് വീട്ടുകാർ നിലപാട് വ്യക്തമാക്കിയതോടെ വീട്ടിൽ […]
Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു. സാധാരണ നിലയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് — 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രിയും പാലക്കാട് 35.2 ഡിഗ്രിയും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് മഴയുടെ കുറവും തുടരുകയാണ്. ഇതുവരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് […]
Read more

ചെന്നിത്തലയുടെ യുഎസ് യാത്രയെക്കുറിച്ചുള്ള പോസ്റ്റ്; കേസെടുത്തതിൽ പരിഹാസവുമായി കെ എസ് അരുണ്‍ കുമാർ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതിന് കേസെടുത്ത നടപടിയെ പരിഹസിച്ച് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാർ. കേസെടുത്തതിൽ താൻ പേടിച്ചുപോയെന്ന പരിഹാസരൂപത്തിലുള്ള പ്രതികരണമാണ് അരുണ്‍ കുമാർ ഫേസ്ബുക്കിലൂടെ നടത്തിയത്. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമർശിച്ച് നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പരാമർശിച്ചുകൊണ്ടായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് കേസെടുത്തുവെന്നും എന്തിനാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് […]
Read more

ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് 16 വർഷമായി തുടരുകയാണെന്നും വിധി പറയാനിരിക്കെ വിചാരണക്കോടതി മാറ്റിയതോടെ നടപടികൾ വീണ്ടും നീളുമെന്നുമാണ് മഅദനി കോടതിയെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നും മഅദനിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതേ […]
Read more

തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ട് പ്രതിഷേധം; നാസിക്കിൽ വേറിട്ട സമരം

നാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തെരുവുനായ്ക്കളെ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രൺധാവെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ മേശപ്പുറത്തേക്കാണ് പ്രവർത്തകർ നായ്ക്കളെ തുറന്നുവിട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി മേശയിൽ നോട്ടുമാലയും സ്ഥാപിച്ചു. നിഫാഡിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix