Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഉധംപൂരിൽ സുരക്ഷാസേനയുടെ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ഉധംപുർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ആരംഭിച്ച സംയുക്ത ദൗത്യം വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഉധംപൂരിലെ ബ്രട്ടാൽ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. സൈന്യത്തിനൊപ്പം ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ദൗത്യത്തിൽ പങ്കെടുത്തു. തിരച്ചിലിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നീട് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവെപ്പുണ്ടായതിനെ തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ […]
Read more

അതീഖ് അഹ്മദിൽനിന്ന് പിടിച്ചെടുത്ത ഭൂമിയിലെ ഫ്ലാറ്റുകളിൽ മോദിയുടെ ജന്മദിനാഘോഷം

പ്രയാഗ്‌രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ദീപാവലി മാതൃകയിൽ ആഘോഷമൊരുക്കി പ്രയാഗ്‌രാജിലെ ലൂക്കർഗഞ്ചിലെ ഫ്ലാറ്റുടമകൾ. ഗുണ്ടാത്തലവനും മുൻ സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹ്മദിന്റെ കൈവശത്തിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമിച്ച 76 ഫ്ലാറ്റുകളിലാണ് ദീപങ്ങൾ തെളിയിച്ച് ആഘോഷം സംഘടിപ്പിക്കുന്നത്. ഭൂമിയിൽ നിർമിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾ വീടുകൾ ദീപങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി വീടും സുരക്ഷിതമായ താമസസൗകര്യവും ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ ജന്മദിനം ദീപാവലി […]
Read more

പിഎം ശ്രീയുമായി കേരളം മുന്നോട്ട് പോകുമെന്ന സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് പിന്മാറാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂവെന്നും കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചില നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും കരിക്കുലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സംസ്ഥാന സർക്കാരിന് അധികാരം വേണമെന്നാണ് പ്രധാന ആവശ്യം. ഈ നിബന്ധനകൾ അംഗീകരിച്ചാൽ കേരളം പിഎം ശ്രീ പദ്ധതിയിൽ ചേരുമെന്നും […]
Read more

റിഷഭ് പന്തിന് പുതിയ ചുമതല; ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ

ശ്രീനഗർ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സെലക്ഷൻ കമ്മിറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 1 മുതൽ 5 വരെ ശ്രീനഗറിലെ ഷേർ-ഇ-കാശ്മീർ സ്റ്റേഡിയത്തിലാണ് ഇറാനി കപ്പ് മത്സരം നടക്കുക. 2025-26 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടിയ ജമ്മു കാശ്മീരാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ […]
Read more

UPI ഇടപാട് ചാർജിന് ജിഎസ്ടിയും; വ്യാപാരികൾക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും. 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാല്‍, ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് ഇത് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി തിരികെ ലഭിക്കും. ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി നല്‍കേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്ടിയും നല്‍കണം. ഈ ഏഴ് രൂപയാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്. എന്നാല്‍, […]
Read more

സംസ്ഥാനത്ത് മഴയിൽ 28 ശതമാനം കുറവ്; ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ജില്ലയിൽ 54 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽ നിനോ പ്രതിഭാസം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. മഴ കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്ന ചൂടും തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് […]
Read more

ഓട്ടോറിക്ഷ മോഷ്ടിച്ച് മൂന്ന് ജില്ലകളിൽ മോഷണപരമ്പര; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഇതേ വാഹനത്തിൽ സഞ്ചരിച്ച് മൂന്ന് ജില്ലകളിലായി മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികൾ പിടിയിൽ. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്നക്കനാൽ–സൂര്യനെല്ലിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. ഈ മാസം 14നാണ് മൂന്ന് ജില്ലകളിലായി സംഘം തുടർച്ചയായി മോഷണശ്രമങ്ങൾ നടത്തിയത്. പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ തുടങ്ങി 30ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിലെത്തിയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. മോഷണപരമ്പരയ്ക്ക് ശേഷം ഓട്ടോറിക്ഷ പത്തനംതിട്ട […]
Read more

ഒന്നര വർഷത്തിനിടെ 141 മോർഫിങ് കേസുകൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മോർഫിങ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 141 മോർഫിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2026ൽ മാത്രം 65 കേസുകളിലായി 90 പ്രതികളുണ്ടെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. രജിസ്റ്റർ ചെയ്ത 141 എഫ്‌ഐആറുകളിൽ 39 കേസുകളിൽ പ്രായപൂർത്തിയാകാത്തവരാണ് ഇരകൾ. 13 വയസുമുതൽ 68 വയസുവരെയുള്ളവർ ഇരകളായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളിൽ ഏറെയും എന്നതും കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു. ടെലഗ്രാം, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ […]
Read more

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അപകടം; ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ തടാകത്തിൽ വീണ് ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സന്നദ്ധ സംഘടന നടത്തുന്ന ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന എട്ട് വിദ്യാർഥികളാണ് വിഗ്രഹ നിമജ്ജനത്തിനായി തടാകക്കരയിലെത്തിയത്. ചടങ്ങിനിടെ എട്ട് പേരും അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മറ്റ് ആറ് പേർ മുങ്ങിത്താഴുകയായിരുന്നു. തടാകത്തിലെ ചെളിയും അയഞ്ഞ മണ്ണുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് കോൺസ്റ്റബിൾ ഉടൻ കുട്ടികളെ കരയിലെത്തിച്ച് സിപിആർ നൽകിയെങ്കിലും […]
Read more

ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾക്ക് താമസസൗകര്യത്തിനായി കാത്തിരിക്കേണ്ടി വന്നത് 14 മണിക്കൂറിലേറെ

ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നതായി പരാതി. ജപ്പാനിലെത്തി ഗെയിംസ് വില്ലേജിൽ പ്രവേശിച്ച ഇന്ത്യൻ സംഘത്തിന് 14 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് മുറികൾ അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലഭിച്ച മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടിവന്നതായും ചിലരെ താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടതായി വിവരമുണ്ട്. പല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix