Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം തുടരുകയാണ്. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ (സെപ്റ്റംബർ 19) കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാൾ (സെപ്റ്റംബർ 20) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ […]
Read more

പാലക്കാട് മൈലംപുള്ളിയില്‍ ടോള്‍ പ്ലാസ നിർമാണം തടഞ്ഞ് DYFI പ്രതിഷേധം

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിലെ മൈലംപുള്ളിയിൽ ടോൾ പ്ലാസ നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടോൾ ബൂത്ത് നിർമാണം തടഞ്ഞ് സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസവും യൂത്ത് ലീഗ് ടോൾ പ്ലാസ നിർമാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയ നിർമാണം കാരണം അപകടങ്ങൾ പതിവായ റോഡിൽ ടോൾ പിരിവ് അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും പ്രതിഷേധക്കാരുടെയും ആവശ്യം. രണ്ട് വരി പാതയിൽ ടോൾ പിരിവ് നടത്തുന്നത് അസാധാരണ നടപടിയാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ മൈലംപുള്ളിയിലാണ് […]
Read more

കൊച്ചിയിൽ വീട്ടുകാരെ വിവസ്ത്രരരാക്കി കവർച്ച

കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച നടത്തിയതായി പരാതി. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് വിവരം. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. വീട്ടിൽ നിന്ന് ഏകദേശം 1.80 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നതായി പരാതിയിൽ പറയുന്നു. കവർച്ചയ്ക്കിടെ വീട്ടിലെ സ്ത്രീകളെ വിവസ്ത്രരാക്കിയെന്നും പരാതിയുണ്ട്. അക്രമികൾക്ക് വീട്ടിൽ താമസിക്കുന്നവരുമായി മുൻപരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക […]
Read more

മണിമലയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

കോട്ടയം: മണിമല കുറിക്കാട്ടൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബുവാണ് മരിച്ചത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം […]
Read more

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപത്തെ വിജനമായ പറമ്പിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഉപയോഗിച്ച രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും വാഹനവും പൊലീസ് കണ്ടെടുത്തു. സെപ്റ്റംബർ 13നാണ് കുഷാക് റോഡിന് സമീപത്തെ പറമ്പിൽ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. ഒരു […]
Read more

വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ല; കാറ്ററിങ് ഉടമ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ പണം തട്ടിയെന്ന പരാതിയിൽ കാറ്ററിങ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ് ഈവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങിയ ശേഷം സേവനം നൽകാതെ മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് നടപടി സ്വീകരിച്ചത്. വിഷ്ണു മോഹനെതിരെ മുണ്ടക്കയത്തും കുന്നത്തുനാടും കേസുകൾ നിലവിലുണ്ട്. […]
Read more

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് വർഷമായി മമ്പാട് എംഇഎസ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന സുഹൈൽ മോങ്ങം സ്വദേശിയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സുഹൈൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. എംഡിഎംഎയും കഞ്ചാവുമായി സുബ്രഹ്മണ്യനെ ആദ്യം പൊലീസ് […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 11776 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാൻ കേസുകളുടെ എണ്ണം 10918 ആയി. ഇതുവരെ 23925.120 ഗ്രാം എം.ഡി.എം.എയും 1457.401 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് […]
Read more

യൂത്ത് ലീ​ഗിലും കടുത്ത വിഭാ​ഗീയത; മുഈനലി തങ്ങൾ പ്രസിഡന്റായേക്കും

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ ചർച്ചകൾ സജീവമാകുന്നതിനിടെ, സംഘടനയിലെ വിഭാഗീയ തർക്കങ്ങൾക്ക് സമവായം കണ്ടെത്താൻ പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതൃത്വത്തെ മുന്നിൽ കൊണ്ടുവരാൻ ലീഗ് നേതൃത്വം നീക്കം തുടങ്ങി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങൾ സംസ്ഥാന പ്രസിഡന്റായേക്കുമെന്നാണ് സൂചന. യൂത്ത് ലീഗിലെ പ്രസിഡന്റ് സ്ഥാനത്തിനായി പി.കെ. ഫിറോസ്, പി.കെ. നവാസ് വിഭാഗങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. ഫിറോസ് വിഭാഗം നേരത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് […]
Read more

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്; പത്തനംതിട്ട സ്വദേശിയ്ക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ കേസെടുത്ത് പോലീസ് . പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് .
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix