Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

രജിസ്ട്രാര്‍ സ്ഥാനവും ഞങ്ങൾക്ക് വേണമെന്ന് ലീഗ്; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിടിവലി

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയ്ക്ക് പിന്നിൽ ലീഗ്–കോൺഗ്രസ് തർക്കമെന്ന് റിപ്പോർട്ട്. പ്രോ വൈസ് ചാൻസലർ പദവി മുസ്‌ലിം ലീഗിന് നൽകിയ സാഹചര്യത്തിൽ രജിസ്ട്രാർ സ്ഥാനം തങ്ങൾക്ക് വേണമെന്ന കോൺഗ്രസിന്റെ ആവശ്യമാണു തർക്കത്തിന് വഴിവെച്ചതെന്നാണ് സൂചന. യുഡിഎഫ് ഭരണകാലത്ത് വൈസ് ചാൻസലർ, രജിസ്ട്രാർ പദവികൾ ലീഗിനും പ്രോ വൈസ് ചാൻസലർ സ്ഥാനം കോൺഗ്രസിനുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് ഭരണകാലത്താണ് വൈസ് ചാൻസലർ നിയമനം നടന്നത്. ഗവർണറുടെ നോമിനിയായി താൽക്കാലിക വൈസ് […]
Read more

എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി കൈക്കൂലി വാങ്ങുന്നവർ; സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുമായി സീറാം സാംബശിവ റാവു. ഇന്നലെ എക്സെെസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എക്‌സൈസ് കമ്മീഷണറേറ്റില്‍ ജെഇസിയായി സേവനമനുഷ്ഠിക്കുന്നതിനിടെ വിനോദ് എന്ന ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗംഗ എന്ന ബാറിന്റെ നടത്തിപ്പുകാരന് അവരുടെ ലൈസന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ലേസന്‍ വര്‍ക്ക് ചെയ്തുവന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ ഉദ്യോഗസ്ഥനായ വിനോദ്, […]
Read more

Har Ghar തിരംഗ To Har Ghar ജന്തര്‍ മന്തര്‍; പ്രതിഷേധം തടയുമ്പോള്‍ രാജ്യമാകെ ജന്തര്‍ മന്തറാകും: പ്രകാശ് രാജ്

കൊച്ചി: പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യത്തുടനീളം പ്രതിഷേധം ഉയരുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകുമെന്നും വീടുകൾ തോറും പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയും യുവാക്കളെ മർദിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. അതിനാൽ വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം […]
Read more

വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരി അടക്കം മൂന്ന് പേര്‍ക്ക്; രോ​ഗം മന്തി കഴിച്ചതിന് പിന്നാലെ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അടക്കം ഇതിലുണ്ട്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റു രണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുറച്ച്പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസം സ്വദേശിയായ വിറ്റുപാന്റെ മരണത്തിലാണ് രണ്ടാനച്ഛൻ മൊഹേശ്വറിനെതിരെ നടപടി. കുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ല കുട്ടിയുടെ തലയിലുണ്ടായിരുന്നതെന്നും ശക്തമായി ഭിത്തിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. ഇതോടെയാണ് കുട്ടിയുടെ മരണത്തിൽ കൊലപാതക സംശയം ശക്തമായത്. രണ്ടാനച്ഛൻ കുട്ടിയെ മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഹേശ്വർ കുട്ടിയെ […]
Read more

‘പരിക്കേറ്റ് ന്യൂസീലന്‍ഡ്’; ഡെവണ്‍ കോണ്‍വേ പുറത്ത്, ഹെന്റി രണ്ടാം ഏകദിനം കളിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ന്യൂസിലാൻഡിന് തിരിച്ചടി. പരിശീലനത്തിനിടെയുണ്ടായ കൂട്ടിയിടിയിൽ തലയ്ക്ക് പരിക്കേറ്റ ബാറ്റർ ഡെവൺ കോൺവേ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. അതേസമയം, പരിക്കിനെത്തുടർന്ന് ആശങ്കയിലായിരുന്ന പേസർ മാറ്റ് ഹെന്റിക്ക് രണ്ടാം ഏകദിനത്തിൽ കളിക്കാൻ മെഡിക്കൽ ക്ലിയറൻസ് ലഭിച്ചു. ചൊവ്വാഴ്ച ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന പരിശീലനത്തിനിടെയാണ് ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കോൺവേയും ഹെന്റിയും കൂട്ടിയിടിച്ചത്. ഇരുവരെയും ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കോൺവേയ്ക്ക് കൺകഷൻ (തലയ്ക്കേറ്റ ആഘാതത്തെ തുടർന്നുള്ള പരിക്ക്) സ്ഥിരീകരിക്കുകയായിരുന്നു. […]
Read more

ഊർജ്ജ പ്രതിസന്ധി; ഇടപെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: കേരളം നേരിടുന്ന ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. വൈദ്യുതി ആവശ്യകത വർധിക്കുന്ന പീക്ക് സീസണുകളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. കേന്ദ്ര ഊർജ സെക്രട്ടറി, സംസ്ഥാന ഊർജ സെക്രട്ടറി, എൻടിപിസി ചെയർമാൻ എന്നിവർ സംയുക്തമായി ചർച്ച നടത്തി കേരളത്തിന്റെ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും നിർദേശമുണ്ട്. പിഎസി ചെയർമാൻ കെ.സി. വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചത്. കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള […]
Read more

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം വേണ്ടെന്ന് ദിദിയർ ദെഷാംസ്; തരംതാഴ്‌ത്തപ്പെടുമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബ്‌

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ഓഫർ നിരസിച്ച് ഫ്രാൻസിന്റെ മുൻ പരിശീലകൻ ദിദിയർ ദെഷാംസ്. യുണൈറ്റഡ് മാനേജ്‌മെന്റ് ദെഷാംസുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മോശം സാഹചര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2026 ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന ദെഷാംസിന് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കുറച്ചുകാലം പരിശീലക […]
Read more

മണ്ണ് മാഫിയ-ഗുണ്ടാ ബന്ധം; DYSP അടക്കം നാല് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്ന ആരോപണത്തിൽ ഡിവൈഎസ്പി അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിവൈഎസ്പി നന്ദകുമാർ, എസ്.ഐ സുമേഷ് രാജ്, എസ്.സി.പി.ഒ ജിനു, ജി.എ.എസ്.ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. നേരത്തെ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി നന്ദകുമാർ ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവീസിൽ തിരിച്ചെത്തിയത്. ഉദ്യോഗസ്ഥർ റൗഡി പട്ടികയിലുള്ള ശരത്തുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി […]
Read more

ആഭ്യന്തര ക്രിക്കറ്റിലും നിരാശ; ബാബർ അസമിന് തിരിച്ചടി

ലാഹോർ: ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുക്കാനുള്ള പാകിസ്താൻ താരം ബാബർ അസമിന്റെ ശ്രമത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ക്വെയ്ദ് ഇ അസം ട്രോഫിയിൽ ലാഹോർ വൈറ്റ്‌സിനായി കളിക്കാനിറങ്ങിയ ബാബറിന് രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാനായില്ല. ഫത്ത ടീമിനെതിരായ മത്സരത്തിൽ 28, 42 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ. രണ്ടാം ഇന്നിങ്‌സിൽ പുറത്തായതോടെ രോഷം നിയന്ത്രിക്കാനാകാതെ ബാബർ ബാറ്റ് പിച്ചിൽ അടിച്ചു. പിന്നാലെ ഗ്രൗണ്ട് വിടുകയും ചെയ്തു. 77 പന്തിൽ 42 റൺസെടുത്ത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെയായിരുന്നു താരത്തിന്റെ പുറത്താകൽ. ഷാഹിദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix