Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ

മലപ്പുറം: വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിൽ. തിരൂർ സ്വദേശി മുഹമ്മദ് സഫ്വാനെ ആലപ്പുഴയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ദിൽഷാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂർച്ചയുള്ള ഏതോ ആയുധം കൈവശം വെച്ചാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന എഎസ്ഐ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സഫ്വാൻ പൊലീസിന്റെ […]
Read more

ദീപാവലി മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും ശക്തമായ മഴ; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ […]
Read more

‘മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുത്’: K T ജലീൽ

മലപ്പുറം: മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായ സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് കെ.ടി. ജലീൽ. ‘റൗഡികൾക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. പൊലീസിന്റെ മനോവീര്യം തകർത്തുകൊണ്ട് മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ജലീൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 22 വർഷം പൊലീസ് സേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് […]
Read more

ഫണ്ട് പിരിച്ച് ജില്ലാ കമ്മറ്റി; പക്ഷെ ഒന്നും ക്യാമ്പസുകളിൽ എത്തിയില്ല, കാസർകോട് KSUവിൽ ഫണ്ട് വിവാദം

കാസർകോട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി പിരിച്ച ഫണ്ടിന്റെ വിനിയോഗത്തെച്ചൊല്ലി കാസർകോട് കെഎസ്‌യുവിൽ വിവാദം. ജില്ലാ നേതൃത്വത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തി. പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടണമെന്നും ജില്ലാ ഭാരവാഹികൾ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് ‘KSU കാസർകോട് കൂട്ടായ്മ’ എന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രതിഷേധം ഉയർന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളിൽനിന്നും ഫണ്ട് സമാഹരിച്ചിരുന്നുവെന്നാണ് യൂണിറ്റ് ഭാരവാഹികൾ പറയുന്നത്. എന്നാൽ പിരിച്ചെടുത്ത […]
Read more

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം […]
Read more

‘പുഴു വിവാദ’ത്തിൽ ഇരയാക്കപ്പെട്ടെന്ന് കായികാധ്യാപകൻ ജിജോ ജെയിംസ്

കൊച്ചി: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ താൻ ഇരയാക്കപ്പെട്ടതാണെന്ന് കായികാധ്യാപകൻ ജിജോ ജെയിംസ്. സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിലും സർക്കാരിലും വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും ജിജോ ജെയിംസ് പ്രതികരിച്ചു. കലവറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ തുടക്കം മുതൽ വ്ലോഗ് മാതൃകയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജിജോ വ്യക്തമാക്കി. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയതിൽ പരാതിയില്ലെന്നും […]
Read more

ചിറയിൻകീഴ് കയ്യാങ്കളി: അച്ചടക്ക നടപടി പിൻവലിച്ചത് KPCC പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ: എം.എം. ഹസ്സൻ

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി എംഎൽഎ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ അച്ചടക്ക നടപടി പിൻവലിക്കാമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ കേസ് പിൻവലിച്ചതെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി. എംഎൽഎ കേസ് പിൻവലിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടികളും പിൻവലിച്ചത്. വിഷയത്തിലെ മറ്റ് കാര്യങ്ങളിൽ […]
Read more

ക്രിക്കറ്റിലെ ഷമി യു​ഗം അവസാനിച്ചു; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി മുഹമ്മദ് ഷമി

അഹമ്മദാബാദ്: ഇന്ത്യന്‍ പേസ് കുന്തുമുനകളിലൊരാളായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ടി20 മത്സരങ്ങളില്‍ തുടരും. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇനിയും ഇന്ത്യൻ ടീമിലിടം കിട്ടില്ലെന്ന ബോധ്യത്തിലാണ് വിരമിക്കൽ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023ല്‍ ഓവലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല; ട്രൈബ്യൂണൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നും വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രൈബ്യൂണൽ തള്ളിയത്. അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ […]
Read more

17കാരന്റെ മുൻവൈരാ​ഗ്യത്തിന്റെ കാരണം വേറെ, തന്ത്രങ്ങൾ ഒരുക്കിയത് ഉമർ, പൊളിച്ചത് കാമുകിയും! ശ്രീകാര്യം കൊലപാതകത്തിൽ നടന്നത് ഞെട്ടിക്കുന്ന പ്ലാനിങ്

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ 17കാരൻ അഭിറാമിന്റെ കൊലപാതകം. കൊന്നതും കൊല്ലപ്പെട്ടതുമെല്ലാം 17കാർ. കൂട്ടുപ്രതികളിൽ ഉമർ ഒഴിച്ചുള്ളവരും 20 വയസും താഴേയുമുള്ളവർ. എല്ലാവരും തങ്ങൾ ചെയ്ത തെറ്റിന്റെ വ്യാപ്തിയും നിയമത്തിലെ ലൂപ്ഹേളുകളും കൃത്യമായി അറിയാവുന്നവർ… ഇത് തന്നെയാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാ​ഗവും. ഇനി കഥയിലേക്ക് വരാം, ഉമറിന്റെ തന്ത്രം അതിഗംഭീരമായിരുന്നു, പക്ഷേ അതെല്ലാം പൊളിച്ചുകളഞ്ഞത് അവന്റെ തന്നെ കാമുകിയാണ്. കൂട്ടത്തിലെ ഏറ്റവും തന്ത്രശാലിയും സർട്ടിഫൈഡ് ക്രിമിനലുമായിരുന്നു ഉമർ. പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസ് പ്രതീക്ഷിച്ചതുപോലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix