Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്കന് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന എം.കെ. അബ്ദുൽ ഖാദർ (59) ആണ് ആക്രമണത്തിനിരയായത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുൽ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ഖാദറിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച മൂന്നുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കർണാടക സ്വദേശികളെയാണ് വെള്ളറട പൊലീസ് സത്യമംഗലം കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് അറസ്റ്റിലായത്. കർണാടക അതിർത്തിയിൽ കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് […]
Read more

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ഉൾപ്പെടുത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വി ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ഉൾപ്പെടുത്തി. പി ജയരാജനെയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തി. മൂന്ന് ദിവസം നീണ്ട വിശാല സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടായത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വി ശിവൻകുട്ടിയുടെ പേര് ഉയർന്നത്. ഒടുവിൽ ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയും ജോൺ ബ്രിട്ടാസിനെ ക്ഷണിതാവായി നിയമിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന പി ജയരാജനെയാണ് സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയത്. […]
Read more

ചർമ്മം തിളങ്ങണോ? പഞ്ചസാര ഒഴിവാക്കിയാൽ മതി

ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചർമം തിളങ്ങാനും സഹായിക്കും. സംഭവം സത്യമാണ്, പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം […]
Read more

മദ്യനയ രൂപീകരണ ചർച്ചകൾക്ക് സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ഈ മാസം 23 മുതൽ 28 വരെ തിരുവനന്തപുരത്ത് മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള ചർച്ചകൾ നടക്കും. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലായിരിക്കും യോഗങ്ങൾ. മദ്യനയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനത്തിലേക്ക് കടക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും പരിഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സർക്കാരിനെ അറിയിക്കാം. […]
Read more

ഇന്നും കറന്റ് പോകും! 6.15 മുതൽ 12.45 വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6:15 മുതൽ അർധരാത്രി 12:45 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ വൈദ്യുതി നൽകാൻ കഴിയൂ എന്നാണ് മധ്യപ്രദേശ് അറിയിച്ചിട്ടുള്ളത്. നിലവിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ട്. കുറവ് നികത്താനായി […]
Read more

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടിക്കറ്റ് വിൽപന 17ന് തുടങ്ങും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം. TicketGenie.in പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലായാണ് […]
Read more

വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒറീസ വഴി 75 മെഗാവാട്ട് ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ വഴി 15 മെഗാവാട്ടും വൈദ്യുതി ലഭ്യമാക്കിയതായി കെഎസ്ഇബി അറിയിച്ചു. ഇതോടെ നേരത്തെ നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാനാകുമെന്നായിരുന്നു കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി 12.45 വരെ വിവിധ മേഖലകളില്‍ […]
Read more

വിരമിച്ച സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടിട്ട് രണ്ട് ദിവസത്തോളം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. സോമനാഥൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

അബുദാബിയിൽ നിന്ന് ദുബായിലെത്താൻ ഇനി 30 മിനിറ്റ്; എത്തിഹാദ് റെയിലിന് 4 സ്റ്റോപ്പുകൾ

ദുബായ്: ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബൈയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബായ്ക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ (ഹൈസ്പീഡ് റെയില്‍) പദ്ധതിയുടെ ഭാഗമായിരിക്കും. ഇത്തിഹാദ് റെയില്‍ സര്‍വീസും വരാനിരിക്കുന്ന ദുബായ്-അബുദാബി അതിവേഗ ട്രെയിനും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. റെയില്‍ വഴി ദുബായിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ മെട്രോ ലൈനുകളിലേക്ക് എളുപ്പത്തില്‍ മാറി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix