Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

തിയേറ്ററുകളിലെ പരിശോധന; അന്യായ വില ഈടാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽ പ്രതിഷേധമുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പോപ്കോണിന്റെ അമിത വിലയിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും ഇക്കാര്യം തിയേറ്റർ ഉടമകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. തിയേറ്ററുകളിൽ അന്യായ വില ഈടാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ 33 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. തിയേറ്ററുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് അന്യായമായി അധിക തുക […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക […]
Read more

കേരളത്തില്‍ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യം: വീണാ ജോര്‍ജ്

കൊച്ചി: റിപ്പോർട്ടർ ടി.വി. ഓഫീസിലെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരെ തടഞ്ഞുവെച്ച് വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയ നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതും അങ്ങേയറ്റം അപലപനീയവുമാണെന്ന് വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. റിപ്പോർട്ടർ ടി.വിയുടെ ഡിജിറ്റൽ ഡെസ്കിൽ നിന്ന് മാധ്യമപ്രവർത്തകരെ എഴുന്നേൽപ്പിച്ച് പുറത്താക്കിയതിനുശേഷം അവരുടെ കസേരകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടതായും വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവർ വിമർശിച്ചു. ‘റിപ്പോർട്ടർ ചാനലിൽ പൊലീസ് […]
Read more

മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ; ചരിത്രത്തിൽ ആദ്യമായി ന​ഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ്

റിയാദ്: വിശുദ്ധനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണ ശ്രമം സ്ഥിരീകരിച്ച് സൗദി അറേബ്യ. ബുധനാഴ്ചയാണ് മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ വിക്ഷേപിച്ചത്. എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്നും സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. മക്ക, ജിദ്ദ, തയ്ഫ് തുടങ്ങിയ സൗദിയുടെ പടിഞ്ഞാറൻ തീരനഗരങ്ങളിലാണ് ആക്രമണശ്രമമുണ്ടായത്. ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ വ്യോമാക്രമണ ഭീഷണി അലർട്ട് പുറപ്പെടുവിക്കുന്നത്. വിശുദ്ധ നഗരത്തെ […]
Read more

വൈദ്യുതി കരാർ റദ്ദാക്കൽ; അടിയന്തര വാദം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് കേരളം. വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കരാറുകൾ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തിന് ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സർക്കാർ അറിയിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാത്തതിനാൽ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക […]
Read more

മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

റിയാദ്: മക്ക ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി അധികൃതർ അറിയിച്ചു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സംഭവത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. വിശുദ്ധ കേന്ദ്രങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ കൂടുതൽ […]
Read more

6, 4, 4, 6…. 22 പന്തിൽ 57, വിമർശകരുടെ വായടപ്പിച്ച് സഞ്ജു; പരമ്പര സ്വന്തം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കിടിലന്‍ ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണ്‍ തകർത്താടിയപ്പോൾ ഇന്ത്യക്ക് ജയവും പരമ്പരയും സ്വന്തം. വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് ഉജ്ജ്വല മറുപടിയാണ് സഞ്ജു നല്‍കിയത്. താരം 22 പന്തില്‍ ഏഴ് ഫോറും 4 സിക്‌സും സഹിതം 57 റണ്‍സ് അടിച്ചുകൂട്ടി. 20 പന്തില്‍ സഞ്ജു അര്‍ധ സെഞ്ച്വറിയില്‍ എത്തി. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിയ്ക്ക് പിടി നല്‍കി സഞ്ജു രണ്ടാം വിക്കറ്റായി മടങ്ങി. ഓപ്പണിങില്‍ സഞ്ജു- അഭിഷേക് സഖ്യം […]
Read more

ബുക്കിങ്ങിന് ശേഷം ടിപ്പ് ചോദിക്കുന്നതിന് റാപ്പിഡോക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

ന്യൂഡൽഹി: റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA). അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേണുകളും’ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റാപ്പിഡോയുടെ നടത്തിപ്പുകാരായ റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. ഇന്ത്യയിലെ ക്യാബ്, ബൈക്ക്-ടാക്സി അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. യാത്ര ബുക്ക് ചെയ്യുന്നതിനിടെ ഉപഭോക്താക്കളോട് […]
Read more

വന്ദേ ഭാരതത്തിലൂടെ ഗുജറാത്ത് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയുടെ വമ്പൻ നിക്ഷേപം

കൊച്ചി: നൂതനാശയമുള്ള സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും കണ്ടെത്താനായി ഗൗതം അദാനി തുടക്കമിട്ട വന്ദേ ഭാരതം പദ്ധതിയിലൂടെ ഗുജറാത്ത് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ-ടെക് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയും നിക്ഷേപം ലഭിച്ചു. സെപ്റ്റംബർ 14-ന് സംപ്രേഷണം ചെയ്ത വന്ദേ ഭാരതം പരിപാടിയുടെ ഏഴാം എപ്പിസോഡിലൂടെയാണ് 30 കോടി രൂപയുടെ ഈ റെക്കോർഡ് നിക്ഷേപം കമ്പനി സ്വന്തമാക്കിയത്. ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, റെനി കോസ്മെറ്റിക്സ് സഹസ്ഥാപകൻ അഷുതോഷ് വൽാനി എന്നിവർ ചേർന്നാണ് 30 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഈ […]
Read more

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേൾക്കുന്ന കാര്യം; പ്രതികരിച്ച് കെടി ജലീൽ

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix