Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ആർഎസ്എസിനെ വളർത്തിയത് കോൺ​ഗ്രസ് തന്നെ; കടുത്ത വിമർശനവുമായി ​ഗെഹ്ലോട്ട്

ജയ്പൂര്‍: കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരണമാണ് ആര്‍എസ്എസ് ഇന്ത്യയിൽ വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം ‘ഹിന്ദു രാഷ്ട്രം’ ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബിജെപി ചെയ്യുന്നത് പോലെ, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആര്‍എസ്എസിനോ ബിജെപിക്കോ വളരാന്‍ കഴിയുമായിരുന്നില്ല. രണ്ടുതവണ ആര്‍എസ്എസിനെ നിരോധിച്ചതാണെന്നും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയതെന്നും പറഞ്ഞ ​ഗെഹ്ലോട്ട് കോൺ​ഗ്രസിനേയും രൂക്ഷമായി […]
Read more

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ കുതിരവണ്ടി അപകടം; ഇന്ത്യക്കാരനായ 18-കാരന് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള 18-കാരൻ മരിച്ചു. ടൂറിസ്റ്റ് വിസയിൽ അമേരിക്കയിലെത്തിയ രോമഞ്ച് മഹാജനാണ് മരിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുടെ ചിത്രം പകർത്താനായി ഡ്രൈവർ കുതിരയിൽ നിന്ന് മാറിനിന്ന സമയത്ത് ‘സാംപ്സൺ’ എന്ന ഏഴ് വയസ്സുള്ള കുതിര ഭയന്ന് ഓടുകയായിരുന്നു. നിയന്ത്രണം വിട്ട കുതിരവണ്ടിയിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രോമഞ്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിയിലുണ്ടായിരുന്ന […]
Read more

‘രക്ഷാപ്രവർത്തന’ക്കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; പ്രതികള്‍ക്ക് നോട്ടീസ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകി. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതികൾ ഈ മാസം 27ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ ഉയർത്തിയിട്ടുണ്ട്. പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായ അനിൽകുമാർ, എസ്. സന്ദീപ്, വിപിൻ, […]
Read more

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജ ടെൻഡർ തട്ടിപ്പ്

കെച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി വ്യാജരേഖ തയ്യാറാക്കി പലരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തുറമുഖ അധികൃതരുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. സ്വന്തം തിരിച്ചറിയൽ […]
Read more

രാജേഷ് തില്ലങ്കേരിക്ക് പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റേതായി നൽകേണ്ട ചിത്രത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ ഉൾപ്പെട്ടത്. മേയ് 15-ന് പുറത്തിറക്കിയ പി.എസ്.സി ബുള്ളറ്റിനിലാണ് പിഴവ് കണ്ടെത്തിയത്. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് അബദ്ധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. സംഭവത്തിൽ പി.എസ്.സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് എവിടെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം അധികൃതർ […]
Read more

പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല; റെയില്‍വേ SPയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവർ അനൂപ് തില്ലങ്കേരി നൽകിയ പൊലീസ് മർദന പരാതിയിൽ റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്നാണ് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. അനൂപിന് മർദനമേറ്റിട്ടില്ലെന്നും സംഭവിച്ചത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസുകാർ കഴുത്തിൽ പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജയൻ, ശരത് എന്നീ പൊലീസുകാർക്കെതിരെ നടപടി […]
Read more

ഇരട്ട ​ഗോളുമായി ഹാരി കെയ്ൻ; ക്രൊയേഷ്യയെ തകർത്ത് ഇം​ഗ്ലണ്ട്

ഡാലസ്: ലോകകപ്പിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. നായകൻ ഹാരി കെയ്ന്റെ ഇരട്ടഗോളിന്റെ മികവിൽ 4-2 നാണ് ഇം​ഗ്ലീഷ് പടയുടെ ജയം. ബില്ലിങ്‌ഹാമും റാഷ്‌ഫോർഡുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് ഗോളുകൾ സ്കോർ ചെയ്തത്. മാർട്ടിൻ ബട്ടുറീന, പെറ്റാർ മൂസ എന്നിവരാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. മത്സരത്തിൽ നേടിയ രണ്ട് ഗോളുകളോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി ഹാരി കെയ്ൻ. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ഇംഗ്ലണ്ടായിരുന്നു. അതിന്റെ ഫലമായി 12ാം മിനിറ്റിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; അന്വേഷണ പുരോഗതി റിപ്പോർട്ട് SIT കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി എസ്. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി റിപ്പോർട്ട് കൈമാറി. പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച വിവരം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജി കോടതി പരിഗണിച്ചുവരികയാണെന്നും അറിയുന്നു. തൊണ്ടിമുതൽ ലഭ്യമല്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലങ്ങൾ നിർണായകമാകും. സ്വർണം പൂശിയ സമയത്ത് പ്രഭാമണ്ഡലം, കട്ടിളപ്പാളി, ദ്വാരപാലക പ്രതിമകൾ എന്നിവയിൽ ഉണ്ടായിരുന്ന സ്വർണത്തിന്റെ അളവും വർഷങ്ങൾക്കുശേഷം അവയിൽ ശേഷിക്കുന്ന […]
Read more

സോഷ്യൽ മീഡിയയിൽ ചർച്ചയായി നസ്രിയയുടെ ‘റെഡ് ഫ്ലാഗ്’ പോസ്റ്റ്

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. “I used to think bulls were crazy for chasing red flags, but here I am” എന്ന ഒറ്റവരി പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുകയും നിരവധി ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തത്. പോസ്റ്റ് വൈറലായതോടെ, സോഷ്യൽമീഡിയ ഫാൻ പേജുകളിലും നിരവധി ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സൂചനയാണോ എന്ന് ചോദിക്കുമ്പോൾ, മറ്റുചിലർ […]
Read more

ജവാൻ മദ്യ ഉത്പാദനം നിലച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു. പ്ലാന്റിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം മന്ത്രിയെ അറിയിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് മന്ത്രിയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലും ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസം ഉയർന്നു. ഉത്പാദനം നിലയ്ക്കുന്ന സാഹചര്യം മുൻകൂട്ടി കത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് ട്രാവൻകൂർ ഷുഗേഴ്സിന്റെ വിശദീകരണം. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബെവ്‌കോ സി.എം.ഡി […]
Read more
Advertisement
WhiteswanTV Footer