Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം; തർക്കം തുടരുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസും ദേവസ്വം ബോർഡും തമ്മിൽ തർക്കം തുടരുന്നു. ചട്ടലംഘനവും സ്ഥലംമാറ്റങ്ങളും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ രംഗത്തെത്തി. കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് അഞ്ച് ദിവസത്തിനിടെ മൂന്നു തവണ സ്ഥലംമാറ്റം ലഭിച്ചതായി റിപ്പോർട്ട്. ദേവസ്വം മന്ത്രിയുടെ നിർദേശപ്രകാരം പുതുക്കിയ ഉത്തരവിലും ബോർഡ് ചട്ടം പാലിച്ചില്ലെന്നാണ് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപിക്കുന്നത്. ഇതിനെതിരെ അവർ വീണ്ടും മന്ത്രിയെ സമീപിച്ചു. മുൻ സർക്കാർ നിയമിച്ച പ്രസിഡൻറ് കെ. ജയകുമാറും […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് അലർട്ടുണ്ട്. നാളെ ഏഴ് ജില്ലയിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. 21-ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായതോടെ പന്തലായനിയിൽ ഇടിമിന്നലിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ എട്ടോടെ പന്തലായനിയിലെ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റു. ആളപായമില്ലെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും വീടിന്റെ […]
Read more

തൃശ്ശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

തൃശ്ശൂർ: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ തടഞ്ഞ് കണ്ടക്ടർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ബസ് പുറപ്പെടുന്നതിനിടെ വിരലിലെണ്ണാവുന്ന കുറച്ച് കുട്ടികളെ മാത്രമാണ് കണ്ടക്ടർ കയറ്റിയത്. കൂടുതൽ വിദ്യാർത്ഥികളെ കയറ്റാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞു.ബസിൽ കയറാൻ അനുമതി തേടിയ ഒരു വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ വനിതാ സൗജന്യ […]
Read more

മാരകായുധങ്ങളുമായി കടയിൽ അതിക്രമിച്ചു കയറി വൻ കവർച്ച; റിയാദിൽ രണ്ടുപേർ അറസ്റ്റിൽ

റിയാദ്: കടയിൽ അതിക്രമിച്ച് കയറി കത്തിയും വാളും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. പതിവുപോലെ പ്രവർത്തിച്ചിരുന്ന കടയിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും കൗണ്ടറിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച ചെയ്യുകയുമായിരുന്നു. ശേഷം ഇവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് റിയാദ് സുരക്ഷാ വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് […]
Read more

വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രി, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ശിവൻകുട്ടി, വെട്ടിലാക്കി കത്തും; നുണപറയുന്നത് സതീശനോ?

‌പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വാക്പോരുകളും വീണ്ടും ചുട് പിടിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള പഠനത്തിനായി നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചതോടെയാണ് വിഷയം വീണ്ടും കത്തുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയിൽ തുടരാൻ ഈ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരെ ഇടതുപക്ഷം നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കാഫിർ സ്‌ക്രീൻഷോട്ട് കേസും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയ ശേഷം സഹകരണ സ്ഥാപനങ്ങളിലെ ഫീസ് […]
Read more

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു

കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പുകടി ഏറ്റു. ചമൽ സ്വദേശി ശിവനാണ് (62) കൈയിൽ കടിയേറ്റത്. ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്ന് കുല വെട്ടുന്നതിനിടെയാണ് വാഴയിൽ ഒളിച്ചിരുന്ന പാമ്പ് ശിവന്റെ കൈക്കു കടിച്ചത്. കടിയേറ്റ ഉടൻ തന്നെ പാമ്പിനെ കവറിലാക്കി അദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് വിവരം. ശിവന് തുടർ […]
Read more

അൻസിബ ഹസന്റെ പരാതി; ടിനി ടോമിനെതിരായ കേസിൽ എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബ ഹസന്റെ പരാതി. സംഭവത്തിൽ നടൻ ടിനി ടോമിന്റെയും അമ്മ സംഘടന പ്രസിഡന്റായ ശ്വേത മേനോന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ഇരുവരും നിഷേധിച്ചാണ് മൊഴി നൽകിയിരിക്കുന്നത്. കേസ് സംബന്ധിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് […]
Read more

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല; വി. ശിവൻകുട്ടി

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്.എസ്.കെ. ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ മാത്രമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകേണ്ടതുണ്ടായിരുന്നെങ്കിലും കേരള സർക്കാർ അത്തരമൊരു പട്ടിക സമർപ്പിച്ചിട്ടില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. ഈ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ […]
Read more

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ […]
Read more
Advertisement
WhiteswanTV Footer