Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

നിലമ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

മലപ്പുറം: നിലമ്പൂർ മുണ്ടേരിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. റിട്ടയേർഡ് എക്സൈസ് കമ്മീഷണർ മുരളികുമാറിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. വീട്ടിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ വീടിന്റെ പിൻഭാഗത്തേക്കും തീ പടർന്നു. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം. മൊബൈൽ ഫോണുകൾ സൈലന്റിലായിരുന്നതിനാൽ വീട്ടുകാരെ ഫോണിൽ വിളിച്ച് അപകടവിവരം അറിയിക്കാൻ അയൽവാസികൾക്ക് കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ വീടിന് സമീപത്തെത്തി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ ഉണർന്നത്. ഉടൻ പുറത്തിറങ്ങി ഓടി […]
Read more

‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്; ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ED, ചാറ്റുകളില്‍ തെളിവില്ല

കോഴിക്കോട്: പി.എ മുഹമ്മദ് റിയാസ് എംഎല്‍എ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി വിശേഷിപ്പിച്ച ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തുവിട്ട് അംഗങ്ങൾ. വീഡിയോ രൂപത്തിലാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. ജൂണ്‍ മുതലുള്ളതാണ് ചാറ്റുകള്‍. ഹവാല ഇടപാട് നടന്നു എന്ന് ഇഡി പറയുന്ന കാലത്തെ ചാറ്റുകളിൽ പക്ഷേ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇല്ല. ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ ഗ്രൂപ്പ് വഴിയാണ് […]
Read more

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരി അജ്ഞാതൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ വൈദ്യുതി ഫ്യൂസ് ഊരിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെവി ഫീഡർ സ്വിച്ച് ആരോ തുറന്നുവിട്ടതിനെ തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി വിച്ഛേദിക്കുന്നതായി നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വൈദ്യുതി തടസ്സപ്പെടുത്തുന്ന സംഭവമുണ്ടായിരിക്കുന്നത്. അതേസമയം, എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി […]
Read more

ടൂവീലർ വർക്ക്‌ഷോപ്പിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ്–മലപ്പുറം റോഡിലെ ടൂവീലർ വർക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ആറ് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. മൂന്ന് ബുള്ളറ്റ് മോട്ടോർസൈക്കിളുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ, ഒരു സ്കൂട്ടർ എന്നിവയാണ് കത്തിനശിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വർക്ക്‌ഷോപ്പ് ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പാങ്ങ് അയ്യാത്തപറമ്പ് പറകുത്ത് വീട്ടിലെ ശ്രീരാഗും സുഹൃത്തും ചേർന്ന് നടത്തുന്ന വിൽസ് ഓട്ടോമൊബൈൽസിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. വർക്ക്‌ഷോപ്പിലെ കസ്റ്റമറായ മുഹമ്മദ് റിജിൽ എന്ന ബാവയോടുള്ള വിരോധത്തെ […]
Read more

നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. ചികിത്സാപിഴവ് ആരോപിച്ച് ബി.എൻ.എസ് 125(എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷനും വനിതാ-ശിശു വികസന വകുപ്പും […]
Read more

വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ച 28കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിബി-സിഐഡി) രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ എത്തിച്ച പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാൻ […]
Read more

വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് MVD

മലപ്പുറം: വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈൽ സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ ഇ-ചലാൻ സന്ദേശങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. പിഴ അടയ്ക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ അയച്ച് വാഹന ഉടമകളിൽ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്നും ഉടൻ പണമടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചാണ് പലർക്കും സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതോടൊപ്പം പിഴ അടയ്ക്കുന്നതിനായി ലിങ്കും നൽകും. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ […]
Read more

സിഎംആർഎൽ കേസിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രം: ഷോൺ ജോർജ്

കോട്ടയം: സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന സാമ്പത്തിക ഇടപാടുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഷോൺ ജോർജ് ഉന്നയിച്ചത്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും അതിൽ പറയുന്ന 20 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. സിപിഎം വിശാല സമിതി റിയാസിനും പിണറായി വിജയനുമെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം […]
Read more

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ത്രിപുരയും

അഗർത്തല: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ തയ്യാറാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. കേന്ദ്രസർക്കാർ നിർദേശം നൽകിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മണിക് സാഹ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രതികരണം. അമിത് ഷായുടെ പ്രഖ്യാപനം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മണിക് സാഹ പറഞ്ഞു. കേന്ദ്രസർക്കാർ നിർദേശം നൽകിയാൽ സംസ്ഥാനത്ത് യുസിസി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

2000 രൂപ വരെയുള്ള യുപിഐ, റുപേ കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസില്ല; ഉത്തരവുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ചുമത്താനാവില്ലെന്ന ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ഫീസ് ഈടാക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനംപുറത്തിറക്കിയത്. ചെറിയ തുകകളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലൊന്നാണ് യുപിഐ. ചെറിയ തുകകള്‍ പോലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix