Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അബുദാബിയിൽ നിന്ന് ദുബായിലെത്താൻ ഇനി 30 മിനിറ്റ്; എത്തിഹാദ് റെയിലിന് 4 സ്റ്റോപ്പുകൾ

ദുബായ്: ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബൈയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബായ്ക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ (ഹൈസ്പീഡ് റെയില്‍) പദ്ധതിയുടെ ഭാഗമായിരിക്കും. ഇത്തിഹാദ് റെയില്‍ സര്‍വീസും വരാനിരിക്കുന്ന ദുബായ്-അബുദാബി അതിവേഗ ട്രെയിനും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. റെയില്‍ വഴി ദുബായിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ മെട്രോ ലൈനുകളിലേക്ക് എളുപ്പത്തില്‍ മാറി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാന്‍ […]
Read more

ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്ച താമസിച്ച് മോഷണശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തൃശ്ശൂർ: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്ചയോളം താമസിച്ച് മോഷണശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം ദിബ്രുഗഡ് നഹർകട്ടിയ സ്വദേശി രാധേശ്യാം ഗർഹിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഡ്വ. റിപ്പിൾ ഹംസയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇയാൾ മോഷണശ്രമം നടത്തിയത്. ഹംസയുടെ മകനും സുഹൃത്തും കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. തുടർന്ന് […]
Read more

ബഹിരാകാശത്തും ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്; ഒടുവിൽ സമ്മതിച്ച് യുഎസ്

വാഷിങ്ടൻ: ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി തുറന്നു സമ്മതിച്ച് യുഎസ് ഭരണകൂടം. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ബഹിരാകാശത്തുള്ള ആയുധം അത്യന്താപേക്ഷിതമാണെന്നും മെയ്ൻക് പറഞ്ഞു. ഒപ്പം ചൈനയ്ക്കും റഷ്യയ്ക്കും മുന്നറിയിപ്പും നൽകുന്നുണ്ട്. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് മെയ്ൻക് ഇക്കാര്യം പരസ്യമായി അംഗീകരിച്ചത്. എന്നാൽ എന്തുതരം ആയുധമാണ് വിന്യസിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭാവിയിലുണ്ടാകാവുന്ന ഭീഷണികൾ ബഹിരാകാശത്തുനിന്ന് നിയന്ത്രിക്കാനാണ് […]
Read more

മകനുമായുള്ള തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു

എറണാകുളം: മകനുമായുള്ള തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് ദേവസിക്കുട്ടി തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് ദേവസിക്കുട്ടി ഭിത്തിയിൽ തലയിടിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ ദേവസിക്കുട്ടിയെ നാട്ടുകാർ ഉടൻ മലയാറ്റൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

വിദ്യാർത്ഥിയുടെ മരണം; അധ്യാപക പീഡന ആരോപണത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഏബൽ സിജുവിന്റെ (16) മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. അധ്യാപകരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന സഹപാഠികളുടെ ആരോപണത്തെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജുവാണ് കേസെടുത്തത്. സംഭവത്തിൽ പുത്തൻകുരിശ് എസ്എച്ച്ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ […]
Read more

കേരളത്തിന് അതിവേഗ റെയിൽ അനിവാര്യം; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ: ഇ. ശ്രീധരൻ

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സർക്കാർ നടപടികളിൽ കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇതിന് ഒരു ഘടകമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളിലെ തിരക്ക് കാണുമ്പോൾ തന്നെ കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം അനിവാര്യമാണെന്ന് മനസ്സിലാക്കാമെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗതാഗത ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിവേഗ റെയിൽ പോലുള്ള പദ്ധതികളുടെ ആവശ്യകത […]
Read more

കണ്ണൂർ രാഷ്ട്രീയത്തിന്റെ നായകൻ, വ്യക്തിപൂജാ വിവാദവും അവ​ഗണനയും താണ്ടി ഒരു മാസ് കംബാക്ക്; പി ജയരാജന്റെ വരവ് CPMനും അണികൾക്കും നൽകുന്ന ഊർജം പ്രധാനം

കണ്ണൂരിലെ തലമുതിർന്ന നേതാവ് പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ കേവലമൊരു സംഘടനാ പുനഃസംഘടനയായി കാണാനാകില്ല. ഇത് കൃത്യമായൊരു രാഷ്ട്രീയ ‘കംബാക്ക്’ തന്നെയാണ്. കോഴിക്കോട്ട് ചേർന്ന ത്രിദിന വിപുലീകൃത സംസ്ഥാന കമ്മിറ്റിയാണ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയത്. പാർട്ടിയിൽനിന്ന് പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന നിരീക്ഷണങ്ങൾ നിലനിൽക്കെ, താഴേത്തട്ടിലെ അണികൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വീണ്ടും തിരിച്ചറിഞ്ഞാണ് സംസ്ഥാന നേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം. ഒരുകാലത്ത് കണ്ണൂരിലെ സി.പി.എമ്മിന്റെ ഏറ്റവും […]
Read more

ബംഗാൾ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റെജിനഗർ മണ്ഡലത്തിൽ സാഖാരവ് സർക്കാരും നന്ദിഗ്രാമിൽ ഹാസിറാണി റാഥുമാണ് ബിജെപി സ്ഥാനാർഥികൾ. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥിയായ ഹാസിറാണി റാഥ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ മുൻ പിഎ ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് റാഥിന്റെ അമ്മയാണ്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ചന്ദ്രനാഥ് റാഥ് കൊല്ലപ്പെട്ടത്. പാർട്ടി മത്സരിക്കാൻ അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും നന്ദിഗ്രാമിലെ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ട് പോകുമെന്നും ഹാസിറാണി റാഥ് പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സഞ്ജിത പ്രധാനെയാണ് […]
Read more

ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായതോ അസാധാരണമായതോ ഒന്നും കണ്ടെത്താനായില്ല. സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഭീഷണി സന്ദേശങ്ങൾ അയച്ച ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കാർ തട്ടിയത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; പ്രതികൾ പിടിയിൽ

ആലപ്പുഴ: ബാറിന് മുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനം തട്ടിയത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊലക്കേസ് പ്രതിയടക്കം ഹരിപ്പാട് സ്വദേശികളായ മഹേഷ് (39), സുമേഷ് (30), വിനായക് (30) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിയായ ആദിത്യൻ മനോജ് (27) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലുണ്ട്. ആദിത്യന്റെ സഹോദരനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix