Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വൻ മാറ്റം; ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ നടപടികളിൽ വൻ മാറ്റം. ലേണേഴ്‌സ് പരീക്ഷയ്ക്ക് പിന്നാലെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും വിജയിക്കണം. റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷാ സംവിധാനം നടപ്പാക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും. നിലവിൽ ലേണേഴ്‌സ് പരീക്ഷ, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ലൈസൻസ് നേടുന്നതിനായി ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിൽ നാല് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ ലേണേഴ്‌സ് […]
Read more

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

കൊച്ചി: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപ വിലവരുന്ന വൈദ്യുതി വയറുകൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആറിലുള്ളത്. ഫ്രെഡി എൽദോസ് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കിയാണ് […]
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 1,12,320 രൂപ ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും ഒരു പവന് 1,12,320 രൂപയുമായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരത്തോടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 1,080 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ […]
Read more

ഇഡി ആരോപണം കള്ളപ്രചാരണമെന്ന് മുഹമ്മദ് റിയാസ്; നിയമപരമായി നേരിടുമെന്ന് പ്രതികരണം

കോഴിക്കോട്: ഇഡി ആരോപണങ്ങൾക്കെതിരെ സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. വാർത്തകൾ ബോധപൂർവം മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിയാസ് ആരോപിച്ചു. വീണ വിജയൻ കള്ളപ്പണം സ്വീകരിച്ചെന്ന് സമ്മതിച്ചുവെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് റിയാസ് പറഞ്ഞു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടും വീണയെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഇഡി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട തെളിവാണെങ്കിൽ അത് ഇത്തരത്തിൽ പുറത്തുവിടുമോയെന്നും വിശാല സംസ്ഥാന സമിതി അവസാനിക്കുന്ന ദിവസം […]
Read more

വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി അവസാനിപ്പിച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ജനങ്ങൾക്ക് ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്. ബദൽ മാർഗം കണ്ടെത്താനായില്ലെങ്കിൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ […]
Read more

18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ തള്ളി പി.എസ്.സി

തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സുപ്രീംകോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 തസ്തികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സർക്കാർ ശുപാർശ. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പി.എസ്.സി യോഗം തീരുമാന പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി […]
Read more

നന്ദിഗ്രാമിൽ മമത ബാനർജി മത്സരിക്കില്ല; അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തൃണമൂൽ

കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ മമത ബാനർജി വീണ്ടും ബംഗാൾ നിയമസഭയിലേക്ക് തിരിച്ചെത്താൻ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ചർച്ചകൾക്ക് അവസാനമായി. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചതിനെ തുടർന്ന് നിയമപ്രകാരം ഒരു മണ്ഡലം ഒഴിയേണ്ടിവന്നതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. നന്ദിഗ്രാമിനൊപ്പം രജിനഗറിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രജിനഗറിൽ റെബിയുൾ ആലം ചൗധരിയെയാണ് തൃണമൂൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. […]
Read more

‘ഈ ബാല്ലൺ ദി ഓർ എനിക്ക് അവകാശപ്പെട്ടത്’; ലാമിൻ യമാൽ

ബാഴ്സലോണ: ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം നേടാൻ താൻ പൂർണമായും അർഹനാണെന്ന പ്രസ്താവനയുമായി ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ക്ലബ്ബിനും രാജ്യത്തിനുമായി നടത്തിയ മികച്ച പ്രകടനങ്ങളും കിരീടനേട്ടങ്ങളും മുൻനിർത്തിയാണ് 19-കാരനായ താരത്തിന്റെ അവകാശവാദം. നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാർ താനും റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയുമാണെന്നും സ്പാനിഷ് മാധ്യമമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ പറയുകയായിരുന്നു. “എന്നെ സംബന്ധിച്ച് ഞാനും എംബാപ്പെയുമാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച […]
Read more

തിയേറ്ററുകളിൽ സംയുക്ത റെയ്ഡ്; പോപ്‌കോൺ അടക്കം അന്യായ വില

എറണാകുളം: മൾട്ടിപ്ലക്സ് തീയറ്ററുകളിലെ കഫേകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് എറണാകുളത്ത് വ്യാപക പരിശോധന. ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിലടക്കം വിവിധ തീയറ്ററുകളിൽ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യസുരക്ഷാ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തീയറ്ററുകളിലെ കഫേകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം […]
Read more

അഫ്ഗാനെതിരായ രണ്ടാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ടി20 പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷം അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് കാര്യമായ സംഭാവന നൽകാനായില്ല. എട്ട് പന്തിൽ 10 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ രണ്ടാം മത്സരത്തിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix