Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം തള്ളി ജെഡിയു; ബിഹാറിൽ നടപ്പാക്കില്ല

ന്യൂഡൽഹി: എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തള്ളി ജെഡിയു. ബിഹാറിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിലപാടിൽ മാറ്റമില്ലെന്നും ജെഡിയു അറിയിച്ചു. ഇക്കാര്യത്തിൽ നിതീഷ് കുമാറും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള […]
Read more

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തി; സഹതൊഴിലാളി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹതൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്. തൊഴിലുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും സംഭവദിവസവും സമാനമായ രീതിയിൽ തർക്കമുണ്ടായിരുന്നതായും […]
Read more

വെന്തുരുകാൻ റെഡിയായിക്കോ! വരുന്നത് ​ഗോഡ്സില്ല എൽ നിനോ; ശൈത്യകാലം ഇല്ലാതാകും, കൃഷി തകിടം മറിയും, കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയോ?

പുതപ്പും കട്ടിയുള്ള വസ്ത്രങ്ങളുമെല്ലാം ഇനി അലമാരകളിൽ തന്നെ വയ്ക്കേണ്ടി വരുമോ? വരും വർഷങ്ങളിൽ ഇന്ത്യയിൽ ശൈത്യകാലം ഉണ്ടാകില്ലേ എന്ന തരത്തിലുള്ള ഗുരുതരമായ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ മുന്നറിയിപ്പുകൾ ഈ ഭീതി വെറുമൊരു ഭാവനയല്ലെന്ന് വ്യക്തമാക്കുന്നു. സാധാരണ കണ്ടുവരുന്ന എൽ നിനോ പ്രതിഭാസങ്ങൾക്കും അപ്പുറം, പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എൽ നിനോ’ (Godzilla El Niño) 2027 ഫെബ്രുവരി വരെ ഭൂമിയിലെ അന്തരീക്ഷ താപനിലയെ അതിരൂക്ഷമായി […]
Read more

ഡൽഹിയിൽ രണ്ടംഗ സംഘം ജിം ട്രെയിനറെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. 28കാരനായ വിജയ് കുമാറാണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ ഫത്തേപൂർ ബേരിയിലെ ആയ നഗറിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വിജയ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം 12 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിജയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ […]
Read more

സുശാന്ത് സിങിന്‍റെ മാനേജരായിരുന്ന ദിശ സാലിയന്‍റെ മരണം; CBI പുതിയ FIR രജിസ്റ്റർ ചെയ്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ, അഭിനേതാക്കളായ റിയ ചക്രബർത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ജൂൺ എട്ടിനാണ് ദിശ സാലിയനെ മുംബൈയിലെ മലാഡിലുള്ള ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു ദിവസത്തിന് ശേഷം സുശാന്ത് സിങ് രാജ്പുതിനെയും മരിച്ച […]
Read more

എഐ ഡാൻസ് വീഡിയോയിൽ സന്തോഷമെന്ന് മുഖ്യമന്ത്രി; നീക്കം ചെയ്തതിന് നിയമപ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വീഡിയോയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഞ്ച് വയസുള്ള ഒരു കുട്ടി വീഡിയോയിലെ തന്റെ ഡാൻസ് ഗംഭീരമാണെന്ന് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. പവർകട്ടിനെതിരെ പുറത്തിറങ്ങിയ വീഡിയോയിൽ കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി ഡാൻസ് ചെയ്യുന്നതായാണ് ചിത്രീകരിച്ചിരുന്നത്. ഇന്ത്യയിൽ നിലവിലുള്ള ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് വീഡിയോ […]
Read more

ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച; പ്രതികളെക്കുറിച്ച് സൂചനയെന്ന് എസ്.പി

കൊച്ചി: ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശൻ. ആക്രമണം നടന്നത് ഇരുട്ടും വിജനതയും നിറഞ്ഞ പ്രദേശത്തായതിനാൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും എസ്.പി അറിയിച്ചു. പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് രാത്രികാല സുരക്ഷയ്ക്കായി നാലംഗ സംഘത്തെ നിയോഗിക്കും. മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരാണ് ജോഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം […]
Read more

വിമർശനം, സ്വയം വിമർശനം, ഒടുവിൽ തിരുത്തൽ നടപടികളിലേക്ക് കടന്ന് സിപിഎം

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദേശങ്ങൾ ഉയർന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി വിദ്യാഭ്യാസത്തിനും അടിയന്തര സംശയനിവാരണത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാൻ യോഗത്തിൽ ധാരണയായതായി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. ബ്രാഞ്ച്, ഏരിയ കമ്മിറ്റി തലങ്ങളിൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി […]
Read more

മെഡികെയർ തട്ടിപ്പ്; 800 കോടിയിലധികം രൂപ തട്ടിയെന്ന് ആരോപണം

വാഷിംഗ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള മെഡികെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് 9.3 കോടി അമേരിക്കൻ ഡോളർ (800 കോടിയിലധികം രൂപ) തട്ടിയെടുത്തെന്ന കേസിൽ ഇന്ത്യൻ വംശജനെ അമേരിക്കൻ ഫെഡറൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശിയായ ഖദീർ ഖാൻ മുഹമ്മദിനെതിരെയാണ് നടപടി. മെഡികെയർ പദ്ധതിയിൽ വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി പരിശോധനകളുടെയും ബില്ലുകൾ സമർപ്പിച്ച് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം. അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പിടിയിൽപ്പെടുന്നതിന് മുമ്പ് രാജ്യം വിട്ട ഖദീർ ഖാൻ […]
Read more

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് ആശ്വാസ മുന്നേറ്റം

ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് ആശ്വാസകരമായ മുന്നേറ്റം. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപി ലീഡ് നേടി. മൂന്ന് കോർപ്പറേഷനുകളിൽ കോൺഗ്രസും ഒന്നിൽ സ്വതന്ത്രരും മുന്നിട്ട് നിൽക്കുകയാണ്. ജോധ്പുരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 47 മുനിസിപ്പൽ കൗൺസിലുകൾ, 252 നഗരസഭകൾ എന്നിവ ഉൾപ്പെടുന്നതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix