സിപിഐഎം തിരുത്തലിന് സന്നദ്ധമാകുമോ എന്നത് സംശയം: വിമര്‍ശനവുമായി വി കുഞ്ഞികൃഷ്ണന്‍
കണ്ണൂർ: സിപിഐഎം തിരുത്തലിന് സന്നദ്ധമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. യഥാർഥ തെറ്റിന്റെ കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ. എന്നാൽ ഇതുവരെ അത്തരമൊരു തിരുത്തൽ ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. എന്നാൽ പിണറായി വിജയൻ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. വിശദീകരണം ഉണ്ടാകാത്തിടത്തോളം […]
Read more