Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അരുവിക്കര ഡാം തുറന്നു

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള 11 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രാവിലെ 7 മണി മുതൽ 10 മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മണ്ണിടിച്ചിലിന്റെയും ഒഴുകൽ അപകടങ്ങളുടെയും സാധ്യത മൂലം പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം അടച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി, ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും നിയന്ത്രണങ്ങൾ […]
Read more

ജൂൺ 15 മുതൽ സൗജന്യ യാത്ര; ചിലവ് സർക്കാർ കെഎസ്ആർടിസിക്ക് നൽകും: മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതിക്ക് അന്തിമ അംഗീകാരം ഈ മാസം 10ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ലഭിക്കും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര മൂലം ടിക്കറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം ‘പൊട്ടിക്കൽ’ സംഘം പിടിയിൽ

മലപ്പുറം: സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേരെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സ്വർണവുമായി യാത്രയാകുന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. രണ്ട് കാറുകളും ഒരു സ്‌കൂട്ടറും പോലീസിനും പിടിയിലായി. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വിമാനത്താവളത്തിന് പുറത്തും ഇന്റർനാഷണൽ അറൈവൽ മേഖലയിലും സംശയാസ്പദമായ രീതിയിൽ നിലനിന്നവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായവരിൽ പലരുടെയും ക്രിമിനൽ കേസുകളും നിലവിലുണ്ട്. സൗദി അറേബ്യയിൽ ജോലി […]
Read more

വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പല്ലശ്ശനയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച ശുപാർശയിൽ കുട്ടിയുടെ ഭാവി സുരക്ഷ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുവയസുകാരിയായ വിനോദിനി വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് […]
Read more

‘രക്ഷാപ്രവ‍‍ർത്തന’ കേസ്; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രസ്താവിക്കും. വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിഭാഗം രംഗത്തെത്തി. ആദ്യഘട്ടത്തിൽ ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയത് നടപടിക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കോടതിയിൽ കീഴടങ്ങാൻ എത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കമെന്നും പ്രതിഭാഗം ആരോപിക്കുന്നു. പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ […]
Read more

ജയ്പുരിൽ പള്ളിയും ക്ഷേത്രവുമുൾപ്പെടെ അഞ്ച് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി

ജയ്പുർ: റോഡ് വികസന പദ്ധതിയുടെ ഭാഗമായി ജയ്പുർ നഗരത്തിൽ അഞ്ച് ആരാധനാലയങ്ങൾ അധികൃതർ ഒഴിപ്പിച്ചു. ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, ഒരു സത്സംഗ ഹാൾ എന്നിവ ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് ജയ്പുർ വികസന അതോറിറ്റി (ജെ.ഡി.എ.) നീക്കം ചെയ്തത്. റെയിൽവേ പാതയ്ക്ക് സമാന്തരമായി പോകുന്ന 1.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതി വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതേ റോഡിലെ 134 കൈയേറ്റങ്ങൾ നേരത്തെ മേയ് 22-ന് ഒഴിപ്പിച്ചിരുന്നു. ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് കെട്ടിടങ്ങൾ സ്വമേധയാ ഒഴിപ്പിക്കാൻ അധിക […]
Read more

കൂറുമാറിയവരെ ഒരിക്കലും തിരിച്ച് സ്വാഗതം ചെയ്യില്ലെന്ന് ഡിഎംകെ

ചെന്നൈ: പാർട്ടിയിൽനിന്ന് കൂറുമാറിയവരെ ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്ന് ഡിഎംകെ സീനിയർ നേതാവ് ആർ എസ്. ഭാരതി. ഭാവിയിൽ കോൺഗ്രസുമായി പാർട്ടി സഖ്യം സ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരും താമസിക്കാറില്ല. അതുപോലെ സഖ്യം വിട്ടുപോയ കോൺഗ്രസിനും രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴത്തെതട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ സ്വീകരിക്കില്ല- ഭാരതി പറഞ്ഞു. ഡിഎംകെ പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, ഭാവിയിൽ ബിജെപിയുമായും സഖ്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ രീതി […]
Read more

മുന്‍വൈരാഗ്യം; പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു

കോഴിക്കോട്: പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ സ്വദേശി അബ്ദുൾ മജീദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കൈമുട്ടിന് മുകളിലായി ആഴത്തിലുള്ള മുറിവേറ്റ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് പ്രതി പെരിങ്ങളം വയലിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെ വെച്ച് മദ്യം നല്‍കിയ ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടർന്നാണ് മജീദിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

വീണ്ടും മൈതാനത്ത് കുഴഞ്ഞ് വീണ് എറിക്സൺ, ആശങ്കയുടെ നിമിഷങ്ങൾ; രക്ഷിച്ചത് പേസ്മേക്കർ- VIDEO

സീലൻഡ്: യുക്രൈനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ. കുറച്ച് സമയത്തിന് ശേഷം താരം ബോധം വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഒഡെൻസെയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്‌സൺ കുഴഞ്ഞുവീണത്. ഇതേത്തുടർന്ന് കളി താത്കാലികമായി നിർത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. മൈതാനത്തുനിന്ന് സ്വയം നടന്നുനീങ്ങാൻ 34-കാരനായ താരത്തിന് സാധിച്ചിരുന്നു. 2021-ലെ യൂറോ കപ്പ് മത്സരത്തിനിലെ സമാനമായി ഫിൻലൻഡിനെതിരേ കളിക്കുന്നതിനിടെ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ പേസ്‌മേക്കർ […]
Read more

മമതക്ക് തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്ന് ഉടമ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസിനെ സമീപിച്ചു. പാർട്ടിയുമായുള്ള വാടക കരാറിന്റെ കാലാവധി 2025-ൽ അവസാനിച്ചുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ അറിയിച്ചു. 2022-ലാണ് തൃണമൂൽ കോൺഗ്രസ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. അതിന് മുമ്പ് ഇത് കൊൽക്കത്തയിലെ ഒരു പ്രമുഖ ഹോട്ടലായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ പ്രധാന പരിപാടികൾ ഈ കെട്ടിടത്തിൽ നിന്നാണ് നടന്നത്. തിരഞ്ഞെടുപ്പിന് […]
Read more
Advertisement
WhiteswanTV Footer