Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കാന്തപുരത്തിന്റെ പരാമർശം; നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ വിമർശനത്തിന് അതീതനല്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. വിമർശകരുടെ ഭാഷ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ എങ്ങനെയുള്ളതാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
Read more

മൂന്നാറിനെ വിറപ്പിച്ച് കടുവ; പശുവിനെ കൊന്നു, വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ്

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതായി റിപ്പോർട്ട്. പശുവിനെ ആക്രമിച്ചു കൊന്നു. നെറ്റിത്തൊഴു സ്വദേശി ​ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‍വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയിറങ്ങിയത്. ചൊവ്വാഴ്ച അതുവഴി പോയ വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ വനംവകുപ്പിനും കൈമാറി. പ്രദേശത്ത് കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി. പശുവിന്റെ […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമക്കാർ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. അട്ടപ്പാടിയിലെത്തിയ പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട പ്രൊണിത രാജും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തോട്ടത്തിൽ താമസിച്ചിരുന്നത്. എന്നാൽ പ്രൊണിത തന്റെ ഭാര്യയല്ലെന്നും കൊല്ലപ്പെട്ട നാല് വയസുകാരി തന്റെ കുഞ്ഞല്ലെന്നും പ്രതി പൊലീസിനോട് മൊഴി നൽകിയിരുന്നു. പ്രൊണിത രാജ് (30)യും നാല് വയസുള്ള കുഞ്ഞുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിയും […]
Read more

ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതായി; ചേന്തി അനിലിനോട് ക്ഷമിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. ജയിലില്‍ നിന്ന് ഇറങ്ങിശേഷം അനില്‍ ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാവുകയും താന്‍ ചെറുതാവുകയും ചെയ്തു. അതിനാല്‍ ക്ഷമിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തോട് വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രമ്യഹരിദാസ് എംഎല്‍എയും നേതാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായ വിഷയം പാര്‍ട്ടി പരിശോധിക്കുകയാണ്. പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വീഴ്ച ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ് നടപടികള്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി […]
Read more

ഇന്ത്യൻ ഹോക്കി ജേഴ്‌സി; നീല നിറത്തിന് ഒന്നാം പരിഗണന

ന്യൂഡൽഹി: 2026ലെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ഹോക്കി ടീമുകളുടെ ജേഴ്‌സി നിറത്തിൽ മാറ്റം വരുത്താൻ ഹോക്കി ഇന്ത്യ ശുപാർശ നൽകി. നീല നിറത്തിന് ഒന്നാം മുൻഗണനയും കാവി നിറത്തിന് രണ്ടാം മുൻഗണനയുമാണ് നൽകിയതെന്ന് ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു. ഏഷ്യൻ ഗെയിംസിനായി മാത്രമുള്ള താത്കാലിക നിർദേശമാണിതെന്നും ടീം സ്ഥിരമായി നീല ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി. കാവി നിറം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും ഭാവിയിലെ ടൂർണമെന്റുകളിലെ ജേഴ്‌സി നിറം സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും […]
Read more

ഇന്നും 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. വിദ്യാർത്ഥികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്ന് സ്കൂളുകൾക്ക് മുന്നറിയിപ്പുണ്ട്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് […]
Read more

ഒഡീഷയിൽനിന്ന് കഞ്ചാവുമായി എത്തി; 23 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: ഒഡീഷയിൽനിന്ന് കഞ്ചാവുമായി തലസ്ഥാനത്ത് എത്തിയ നാലംഗ സംഘത്തിലെ ഒരാൾ 23 വർഷമായി ഒളിവിലായിരുന്ന കേസിലെ പ്രതിയെന്ന് പൊലീസ്. ബീമാപള്ളി സ്വദേശി നൗഷാദ് (40) ആണ് പഴയ കേസിൽ ഒളിവിലായിരുന്നത്. 2003ൽ സ്ഫോടകവസ്തു കൈവശം വച്ചതിന് കോവളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്ന് കോവളം സി.ഐ. വി.എം. ശ്രീകുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കോവളം പോറോട് പാലത്തിന് സമീപം 3.6 കിലോഗ്രാം കഞ്ചാവുമായാണ് നൗഷാദുൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഘത്തെ തുടർനടപടികൾക്കായി […]
Read more

മാലിന്യക്കൂമ്പാരമായി തോടുകൾ; ഗുരുവായൂരിൽ ജലസ്രോതസുകൾക്ക് ഭീഷണി

തൃശൂര്‍: ഗുരുവായൂർ നഗരത്തിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഒഴുകുന്ന തോടുകൾ മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുതര പരിസ്ഥിതി പ്രശ്നം. നഗരത്തിലെ പ്രധാന ജലസ്രോതസുകളായ വലിയ തോടിലും ചെറിയ തോടിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ജൈവമാലിന്യങ്ങൾ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. തോടുകളുടെ ഇരുകരകളിലുമായി താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെയും മാലിന്യപ്രശ്നം ബാധിച്ചു. കൊതുകുശല്യവും ദുർഗന്ധവും വർധിച്ചതോടെ ആരോഗ്യഭീഷണിയും ഉയർന്നിരിക്കുകയാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകൾ ശുചീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി ശുചീകരണം മുടങ്ങിയതാണ് […]
Read more

ഗുജറാത്തിൽ ദുരഭിമാനക്കൊല; യുവതിയെ പിതാവും സഹോദരനും കൊലപ്പെടുത്തി

അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗുജറാത്തിൽ 22കാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ്. സർക്കേജ് സ്വദേശി സോഫിയ ഫറൂഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടേത് റോഡപകടത്തിലെ മരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അജ്ഞാത വാഹനം പിന്നിൽ ഇടിച്ചതായാണ് ആദ്യം പ്രതികൾ പൊലീസിനെ അറിയിച്ചത്. തലയ്ക്കും […]
Read more

ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസ്; 8 പേർക്കെതിരെ കേസ്

ഹൽദ്വാനി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയിൽ ഉത്തരാഖണ്ഡിൽ എട്ട് പേർക്കെതിരെ കേസ് എടുത്തു. അജ്ഞാതരായ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയ സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എംപിമാർ നേരത്തെ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix