CMRL–എക്സാലോജിക് ഇടപാട്; ഇഡി കത്തിൽ നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ തുടർനടപടികൾക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, കേസിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. […]
Read more