തലകറങ്ങി വീണ വിദ്യാർത്ഥിനിയെ ചവിട്ടിയെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം
കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിക്കുകയും നിലത്ത് വീണുകിടന്ന കുട്ടിയെ ചവിട്ടുകയും ചെയ്തെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപികയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രക്തത്തിലെ സോഡിയം നിലയിൽ വ്യതിയാനം ഉണ്ടാകുന്ന വിദ്യാർത്ഥിനി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെന്നും ഇക്കാര്യം സ്കൂൾ […]
Read more