Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

പാരീസ്: 2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ മുന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പോർച്ചു​ഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടില്ല. ഒക്ടോബര്‍ 26 നാണ് പുരസ്‌കാരച്ചടങ്ങ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീന്‍ യമാല്‍, പാവു കുബാര്‍സി, റോഡ്രി, ഫെറാന്‍ ടോറസ്, ഹാരി കെയ്ന്‍, ഹാലണ്ട്, ഫാബിയാന്‍ റൂയിസ് തുടങ്ങിയവരെല്ലാം […]
Read more

വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനവും ശില്പശാലയും നടത്തി

ആലുവ: വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിൽ നടന്നു. ആലുവ നഗരസഭ അധ്യക്ഷ സൈജി ജോളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ചു നാടൻ പാട്ട് കലാകാരനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഷിബു പുലർക്കാഴ്ച മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ കേരള ഫോക് ലോർ ആക്കാദമി അവാർഡ് ജേതാവും ചവിട്ടുനാടക ആശാ നുമായ റോയ് ജോർജ്ജുകുട്ടിയെ […]
Read more

ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കം; ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു

ഇടുക്കി: ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്ക് അടിയേറ്റ് ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. സംഭവത്തിന് ശേഷം വിഷം കഴിച്ച പിതാവ് ഉടുമ്പക്കൽ ജോയിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ആക്രമണത്തിനിടെ ഇരുമ്പുവടി പിടിച്ചുവാങ്ങി ജോയ് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ മദ്യപിച്ചിരുന്ന ജസ്റ്റിൻ വീട്ടുകാരുമായി വഴക്കിലായിരുന്നുവെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. ഇതിനിടെ ജോയിയെ ആക്രമിക്കാൻ ജസ്റ്റിൻ എത്തിയെന്നും കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി പിടിച്ചുവാങ്ങി […]
Read more

ദൃശ്യവിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ ഓർമ്മയായിട്ട് 18 വർഷം; ജോയ് കെ. മാത്യു ഓർമിക്കുന്നു

മലയാള സിനിമയുടെ കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാടകീയമായ കെട്ടുകാഴ്ചകളിൽ നിന്നും ക്യാമറയെ വീടിന്റെ ഉമ്മറത്തേക്കും തെരുവിലേക്കും ജീവിതത്തിന്റെ യഥാർത്ഥ പരിസരങ്ങളിലേക്കും ഇറക്കിനിർത്തിയ ഒരു അപൂർവ പ്രതിഭയെ കാണാം – പി. എൻ. മേനോൻ. ചലച്ചിത്രമെന്ന കലാരൂപം കേവലം വാചാലമായ സംഭാഷണങ്ങളോ നാടകീയമായ രംഗസജ്ജീകരണങ്ങളോ അല്ലെന്നും, മറിച്ച് ദൃശ്യങ്ങൾക്ക് സ്വന്തമായൊരു ഭാഷയുണ്ടെന്നും മലയാളിയെ പഠിപ്പിച്ച ദൃശ്യവിപ്ലവകാരിയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ മുഖങ്ങളും പരിസരങ്ങളും പ്രകൃതിയും നിശബ്ദതയും വരെ സിനിമയുടെ ഭാഷയാക്കി മാറ്റിയ കലാകാരൻ. […]
Read more

‘മന്ത്രിയെ വിളിച്ചാൽ കറന്റ് വരും’; മന്ത്രിയുടെ നമ്പർ നൽകി KSEB ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ ഉപഭോക്താവിന് നൽകിയ കെഎസ്ഇബി ജീവനക്കാരനെതിരെ അന്വേഷണം. കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകുകയും, മന്ത്രിയെ നേരിട്ട് വിളിച്ചാൽ വൈദ്യുതി എപ്പോൾ വരുമെന്ന് അറിയാനാകുമെന്ന് ജീവനക്കാരൻ പറഞ്ഞതായും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ ജീവനക്കാരനെക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്നതിന് നിലവിൽ ആവശ്യമായ സംവിധാനം ഇല്ലെന്നും ഒക്ടോബറിൽ […]
Read more

ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക്; നെഞ്ചിടിപ്പോടെ ഇന്ത്യയും, ഇന്ധന വില കൂടുമോ?

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് വില കുതിച്ചുയർന്ന് 100 ഡോളറിലെത്തി. സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയതാണ് ആ​ഗോള വിപണിയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 99 ഡോളറും കടന്ന് 100 ഡോളറിന് അടുത്തെത്തി. മൂന്ന് മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് വിലയുള്ളത്. അമേരിക്കൻ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് വിലയിൽ ഒരാഴ്ചക്കിടെ 8 ശതമാനത്തോളം […]
Read more

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മതപഠനത്തിനെത്തിയ പത്ത് വയസുകാരായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വേളിയിലെ മദ്രസയിൽ അധ്യാപകനായിരുന്ന എൻ. ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

പ്രിയ വര്‍ഗീസ് നിയമനത്തിലെ നിലപാടുമാറ്റം; പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടന

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല നിലപാട് മാറ്റിയതിൽ ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (KUTC) പ്രതിഷേധിച്ചു. പ്രിയ വർഗീസിന്റെ നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ ആരോപണം. വസ്തുതകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അഭിഭാഷകനെ മാറ്റിയതും നിലപാട് തിരുത്തിയതും ചില പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും KUTC ആരോപിച്ചു. പ്രിയ വർഗീസിനെതിരായ ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ […]
Read more

വഞ്ചകരെ മുൻനിർത്തി സിപിഎമ്മിനെ തകർക്കാനാകില്ല: പിണറായി വിജയൻ

ആലപ്പുഴ: ജനങ്ങൾക്കിടയിലെ സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കപ്പെടുത്താൻ വിവിധ മാർഗങ്ങളിലൂടെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയോടൊപ്പം നിന്നിരുന്ന ചിലരെ വിലയ്ക്കെടുക്കാനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix